സബിത ചൗധരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sabita Chowdhury
ജന്മനാമംSabita Banerjee
ജനനം13 June 1945
Kolkata, British India
മരണം28 June 2017 (aged 72)
തൊഴിൽ(കൾ)singer, composer, lyricist
വർഷങ്ങളായി സജീവം1956-2017
ജീവിതപങ്കാളി(കൾ)Salil Chowdhury(husband)
കുട്ടികൾAntara Chowdhury(daughter)

പ്രമുഖ ബംഗാളി, ഹിന്ദി, മലയാള ചലച്ചിത്ര പിന്നണി ഗായികയായിരുന്നു സബിത ചൗധരി. സംഗീത സംവിധായകൻ സലിൽ ചൗധരിയുടെ ഭാര്യയായിരുന്നു. ഭർത്താവിന്റെ ഈണത്തിൽ അവർ പാടിയ എട്ട് മലയാള ചലച്ചിത്ര ഗാനങ്ങളും നിത്യഹരിതങ്ങളാണ്.

ജീവിതരേഖ[തിരുത്തുക]

സലീൽ ചൗധരിയുടെ രണ്ടാമത്തെ ഭാര്യയായിരുന്നു സബിത. 1940-ൽ കൊൽക്കത്തയിൽ ജനിച്ച സബിത 1965-ലാണ് സലിൽ ചൗധരിയുമായി പരിചയപ്പെടുന്നത്. ചിത്രകാരിയായിരുന്ന ആദ്യഭാര്യയുമായുള്ള സലിൽ ചൗധരിയുടെ വിവാഹബന്ധത്തിന്റെ പരാജയത്തിനുശേഷമായിരുന്നു അത്. പിന്നീട് ഇവർ വിവാഹിതരായി.. അന്തര, സഞ്ചാരി, സഞ്‌ജോയ് ചൗധരി, ബോബി ചൗധരി എന്നിവരാണ് മക്കൾ. [1]

അവസാനകാലത്ത് അർബുദം മൂലം ബുദ്ധിമുട്ടിയ സബിത 2017 ജൂൺ 29-ന് 77-ആം വയസ്സിൽ കൊൽക്കത്തയിലെ സ്വവസതിയിൽ വച്ച് അന്തരിച്ചു.

മലയാള ഗാനങ്ങൾ[തിരുത്തുക]

സലീൽ ചൗധരി സംഗീത സംവിധാനം നിർവഹിച്ച എട്ട് മലയാള ചലച്ചിത്ര ഗാനങ്ങളിൽ അവർ പാടിയിട്ടുണ്ട്. തോമാഗ്ലീഹയിൽ യേശുദാസിനൊപ്പം വൃശ്ചികപ്പെണ്ണേ, മദനോത്സവത്തിൽ യേശുദാസിനൊപ്പം മേലേ പൂമല, നീ മായും നിലാവോ, ഏതോ ഒരു സ്വപ്‌നത്തിൽ ഒരു മുഖം മാത്രം, ഈ ഗാനം മറക്കുമോയിൽ യേശുദാസിനൊപ്പം രാക്കുയിലേ ഉറങ്ങൂ എന്നിവയാണ് സബിത ആലപിച്ച മലയാള ഗാനങ്ങൾ.

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/movies-music/news/salilchowdhury-sabithachowdhury-filmsong-1.2049549
"https://ml.wikipedia.org/w/index.php?title=സബിത_ചൗധരി&oldid=3590473" എന്ന താളിൽനിന്ന് ശേഖരിച്ചത്