സന്തോഷ് തോട്ടിങ്ങൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സന്തോഷ് തോട്ടിങ്ങൽ
സന്തോഷ് തോട്ടിങ്ങൽ
ദേശീയതഇന്ത്യൻ
തൊഴിൽസാങ്കേതിക വിദഗ്ദ്ധൻ
അറിയപ്പെടുന്നത്മഞ്ജരി ഫോണ്ട്

മലയാളം കമ്പ്യൂട്ടിങ്ങ് രംഗത്തിന് കാതലായ സംഭാവനകൾ നൽകിയിട്ടുള്ള ഒരു സാങ്കേതിക വിദഗ്ദ്ധനാണ് സന്തോഷ് തോട്ടിങ്ങൽ. 2019 ൽ രാഷ്ട്രപതിയുടെ മഹർഷി ബാദരായൺ വ്യാസ് സമ്മാൻ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

ഓൺലൈൻ സർവവിജ്ഞാനകോശമായ വിക്കിപീഡിയയുടെ ഭാഷാ സാങ്കേതികവിദ്യാ വിഭാഗം പ്രിൻസിപ്പൽ സോഫ്റ്റ്‌വെയർ എൻജിനിയറാണ്. ചിലങ്ക, മഞ്ജരി എന്നീ രണ്ടു മലയാളം ഫോണ്ടുകൾ അദ്ദേഹം രൂപകൽപന ചെയ്തിട്ടുണ്ട്. ഭാഷകളുടെ നിവേശനരീതികൾ, അകാരാദിക്രമം, ഹൈഫണേഷൻ, ഫോണ്ടുകൾ, ചിത്രീകരണം, ടെക്സ്റ്റ് ടു സ്പീച്ച്, പരിഭാഷ, പ്രാദേശികവത്കരണം, മാനകീകരണം, ഡിജിറ്റൈസേഷൻ എന്നിങ്ങനെ മലയാളം കമ്പ്യൂട്ടിങ്ങ് രംഗത്തെ നിരവധി മേഖലകളിൽ സംഭാവനകൾ നൽകിയിട്ടുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. https://www.mathrubhumi.com/news/india/maharshi-badrayan-vyas-samman-award-declared-1.4042922
  2. http://pib.gov.in/newsite/PrintRelease.aspx?relid=192658
"https://ml.wikipedia.org/w/index.php?title=സന്തോഷ്_തോട്ടിങ്ങൽ&oldid=4006948" എന്ന താളിൽനിന്ന് ശേഖരിച്ചത്