മഹർഷി ബാദരായൺ വ്യാസ് സമ്മാൻ
ദൃശ്യരൂപം
ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രപതി നൽകുന്ന പുരസ്കാരമാണ് മഹർഷി ബാദരായൺ വ്യാസ് സമ്മാൻ (Maharshi Badrayan Vyas Samman). പേർഷ്യൻ, അറബി, പാലി, ശ്രേഷ്ഠഭാഷകളായ ഒറിയ, കന്നഡ, തെലുഗു, മലയാളം എന്നീ മേഖലകളിലെ സ്തുത്യർഹമായ സംഭാവനകൾക്ക് നൽകുന്ന അവാർഡ് ആണിത്. മുപ്പത് വയസ്സിനും നാൽപ്പത്തഞ്ച് വയസ്സിനും ഇടയ്ക്കുള്ള യുവപ്രതിഭകൾക്കാണ് പുരസ്കാരം ലഭിക്കുക. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്[1][2].
അവലംബം
[തിരുത്തുക]- ↑ "Sanskrit scholar to get Badrayan award". The Hindu. Retrieved 2018-10-19.
- ↑ "President Awards the Certificate of Honour and Maharshi Badrayan Vyas Samman for the Year 2018". pib.nic.in. Retrieved 2018-10-19.