സന്തോഷ്‌ വള്ളിക്കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഞ്ചേരി എൻ.എസ്.എസ് കോളേജ് മലയാളവിഭാഗം അധ്യാപകനും എഴുത്തുകാരനും പ്രഭാഷകനുമാണ് ഡോ. സന്തോഷ്‌ വള്ളിക്കാട്. ഇംഗ്ലീഷിലും മലയാളത്തിലുമായി ഇരുപത്തിരണ്ടോളം ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട് .

ജീവിത രേഖ :

മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിൽ 1971ൽ ജനിച്ചു. അമ്പലവട്ടം എൽ.പി സ്കൂൾ, കോട്ടയ്ക്കൽ ഗവ. രാജാസ് ഹൈസ്കൂൾ . മടപ്പള്ളി ഗവ. ഹൈസ്കൂൾ. മടപ്പള്ളി ഗവ.കോളേജ്. പട്ടാമ്പി ഗവ. സംസ്കൃത കോളേജ് കാലിക്കറ്റ് സര്വ്വകലാശാല മധുര കാമരാജ് സര്വ്വകലാശാല എന്നിവിടങ്ങളിൽ പഠനം. കാലിക്കറ്റ് സര്വ്വകലാശാലയിൽ നിന്ന്  മലയാള സാഹിത്യത്തിൽ ഗവേഷണ ബിരുദം നേടി. പ്രൈമറി സ്കൂൾ അധ്യാപകൻ, ഹൈസ്കൂൾ ,കോളേജ്, ട്രെയിനിങ് കോളേജ് തുടങ്ങിയവയിലെല്ലാമായി 25 വർഷമായി അധ്യാപകനാണ്.

കേരളത്തിൻറെ സാംസ്കാരിക ചരിത്രം വിശദീകരിക്കുന്ന കേരളീയം ,വൈദ്യരത്നം പി എസ് വാര്യരുടെ ജീവചരിത്രം ചിത്രീകരിക്കുന്ന മാനവീയം ,കുമാരനാശാൻറെ കരുണ എന്ന കവിതയെ അടിസ്ഥാനമാക്കി കരുണ തുടങ്ങി നാടകങ്ങളും സംഗീത ശില്പങ്ങളും എഴുതി  അവതരിപ്പിക്കുകയുണ്ടായി . പടച്ചോൻ്റെചോറ് ,മൈലാഞ്ചിക്കെകൾ തുടങ്ങിയ ടെലിഫിലിമുകൾക്ക് തിരക്കഥ  രചിച്ചു. കോ വിഡ് കാലത്തെ കേരളത്തിലെ ഭരണകൂടം,ആരോഗ്യ  പ്രവർത്തകർ, പോലീസ്. തുടങ്ങിയവരുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രചിച്ച ഒരു നാടുണരുന്നു എന്ന വീഡിയോ ഗാനം നവമാധ്യമങ്ങളിൽ ഹിറ്റായിരുന്നു.

ഗ്രൂപ്പ് ഡൈനാമിക്സ് എന്ന പ്രത്യേക ട്രെയിനിങ് പ്രോഗ്രാം പതിനായിരത്തിൽപരം ക്ലാസുകൾ പിന്നിട്ടിരിക്കുന്നു. വ്യക്തിത്വ വികസനം , സർഗ്ഗാത്മക വിദ്യാഭ്യാസം ,അധ്യാപനം , സ്കൂൾ വിദ്യാർത്ഥികൾക്ക് പരീക്ഷ, ജീവിത വിജയം, കരിയർ, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ മോട്ടിവേഷൻ ട്രെയിനിങ്ങുകൾ തുടങ്ങി വിവിധ തരം ക്ലാസുകൾ ചെയ്യുന്നു . എൻ.എസ്.എസ് ക്യാമ്പുകളിൽ സംസ്ഥാനത്തുടനീളം സ്കൂൾ കോളേജ് തലങ്ങളിൽ റിസോഴ്സ് പേഴ്സണായി ക്ലാസുകൾ എടുക്കാറുണ്ട് . ഈ ക്ലാസ്സുകൾ ക്യാമ്പിലെ ഉണർവും ഹരവുമാണ്. സംസ്ഥാനത്തുടനീളം ട്രെയിനിങ് കോളേജുകളിലെയും ടി.ടി.ഐ കളിലെയും കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പ് കളിലെ സജീവമായ സാന്നിധ്യമാണ് . ഡയറ്റ് അടക്കമുള്ള അധ്യാപക പരിശീലന കേന്ദ്രങ്ങളിലെ സ്ഥിരം റിസോഴ്സ് പേഴ്സൺ ആണ്. എൻ.സി.സി ,ജെ. ആർ. സി ,റെഡ് ക്രോസ് ,എസ് .പി .സി, തണൽക്കൂട്ട് തുടങ്ങിയവയിൽ സ്ഥിരമായി പരിശീലന ക്ലാസ്സുകൾ എടുക്കുകയും കൗൺസിലിംഗ് നൽകുകയും ചെയ്യുന്നു.അയൽക്കൂട്ടം, അംഗനവാടി വർക്കർമാർ , കൗമാരക്കാരുടെ പരിശീലന പരിപാടികൾ , പെൻഷൻകാർ, വയോജനങ്ങൾ, സാക്ഷരത എന്നിങ്ങനെ വൈവിധ്യം നിറഞ്ഞ ക്ലാസ് അനുഭവങ്ങൾ ഉണ്ട്.

കാലിക്കറ്റ് സർവ്വകലാശാല മലയാള ഭാഷാസാഹിത്യ ബോർഡ് ഓഫ് സ്റ്റഡീസ് അംഗമാണ്. കോളേജ് അധ്യാപക സംഘടനയായ എകെപിസിടിഎ യുടെ  മ കോളേജ് ടീച്ചർ ജേർണലിൽ എഡിറ്റോറിയൽ ബോർഡ് അംഗം.സംസ്ഥാന അക്കാദമിക് കമ്മിറ്റി അംഗവും ജില്ലാ അക്കാദമിക് കമ്മിറ്റി കൺവീനറും ആണ് പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ ജോയിൻ സെക്രട്ടറി ആണ് . കാലിക്കറ്റ് സർവകലാശാല അക്കാദമിക് സ്റ്റാഫ് കോളേജിൽ റിസോഴ്സ് പേഴ്സൺ ആണ് .

ആനുകാലികങ്ങളിൽ എഴുതാറുണ്ട് . സമൂഹം സാഹിത്യം സംസ്കാരം സ്മൃതി എന്ന  യു ട്യുബ്ചാനൽ വൈവിധ്യമാർന്ന ഒട്ടേറെ പരിപാടികൾ  സംപ്രേക്ഷണം ചെയ്യുന്നുണ്ട്   നിരവധി പരിപാടികൾ ഹിറ്റാവുകയും ചെയ്തിട്ടുണ്ട്. സാക്ഷരർക്കു വേണ്ടിയുള്ള ഉള്ള സ്റ്റഡി മെറ്റീരിയലുകൾ തയ്യാറാക്കിയിട്ടുണ്ട്. കരിക്കുലം വർക്ഷോപ്പിൽ റിസോഴ്സ് പേഴ്സണായി പ്രവർത്തിച്ചിട്ടുണ്ട് . ആകാശവാണിയിൽ പരിപാടികൾ അവതരിപ്പിക്കാറുണ്ട്.

പുരസ്കാരങ്ങൾ :

  • സാഹിത്യ വിമർശനത്തിനുള്ള തിരുനല്ലൂർ കരുണാകരൻ അവാർഡ് (2017) പുരാവൃത്തവും കവിതയും എന്ന ഗ്രന്ഥത്തിന് ലഭിച്ചു.
  • സാഹിത്യ വിമർശനത്തിനുള്ള അബുദാബി ശക്തി തായാട്ട് അവാർഡ് (2020) പുരാവൃത്തവും കവിതയും എന്ന ഗ്രന്ഥത്തിന് ലഭിച്ചു.


പുസ്തകങ്ങൾ:

  • പുരാവൃത്തവും കവിതയും
  • അറിവാണ് സ്വാതന്ത്ര്യം
  • നാട്ടരങ്ങ്വി
  • വര വിനിമയ സാങ്കേതിക വിദ്യ സർഗ്ഗാത്മക വിദ്യാഭ്യാസത്തിൽ
  • ഇൻഫർമേഷൻ കമ്മ്യുണിക്കെഷൻ ടെക്നോളജി
  • നിന്നെ ഞാനറിയുന്നു

ഭാര്യ ദീപ ദാമോദരൻ കോട്ടയ്ക്കൽ എടരിക്കോട് പി.കെ.എം എം.ഹൈസ്കൂളിൽ കണക്ക് അധ്യാപികയാണ്. മക്കൾ ശിശിര,ശശിന.

അവലംബം:

1. https://pradeshikavarthamanam.com/06/featured/sakthi-award-dr-anil-vallikkad/ Archived 2021-08-14 at the Wayback Machine.

2. https://www.deshabhimani.com/articles/p-k-warrier-kottakkal-arya-vaidyasala-dr-santhosh-vallikkad/955768

3. http://nsscollegemanjeri.ac.in/dr-santhosh-kumar-vallikkat/

4. http://santhoshvallikkat.blogspot.com/

5. https://meddlingmedia.com/2021/05/19/dr-santhosh-shakthi-award/ Archived 2021-08-14 at the Wayback Machine.

6. https://keralabookstore.com/books-by/santhosh-vallikkad/4719/

7. https://dpradeepkumar.wordpress.com/2020/09/26/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%A4%E0%B5%8B%E0%B4%AE%E0%B4%B8%E0%B5%8D-%E0%B4%AF%E0%B4%BE%E0%B4%A5%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4/

8. https://www.manoramaonline.com/district-news/kannur/2021/06/27/kannur-abudabi-sakthi-award.html

9. https://spotnewslive.com/19/05/2021/education/9207/ Archived 2021-08-14 at the Wayback Machine.

10. https://www.mathrubhumi.com/malappuram/malayalam-news/kottakkal-1.2725012 Archived 2021-08-14 at the Wayback Machine.

11. https://www.amazon.in/Books-Santhosh-Vallikkat/s?rh=n%3A976389031%2Cp_27%3ASanthosh+Vallikkat

"https://ml.wikipedia.org/w/index.php?title=സന്തോഷ്‌_വള്ളിക്കാട്&oldid=4021963" എന്ന താളിൽനിന്ന് ശേഖരിച്ചത്