Jump to content

സനാഹിൻ മൊണാസ്ട്രി

Coordinates: 41°05′14″N 44°39′58″E / 41.087222°N 44.666111°E / 41.087222; 44.666111
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സനാഹിൻ മൊണാസ്ട്രി
Սանահին վանք
Amenaprkich (Holy Redeemer) church
സനാഹിൻ മൊണാസ്ട്രി is located in Armenia
സനാഹിൻ മൊണാസ്ട്രി
Shown within Armenia
അടിസ്ഥാന വിവരങ്ങൾ
സ്ഥലംSanahin, Lori Province,
 Armenia
നിർദ്ദേശാങ്കം41°05′14″N 44°39′58″E / 41.087222°N 44.666111°E / 41.087222; 44.666111
മതവിഭാഗംArmenian Apostolic Church
രാജ്യംഅർമേനിയ
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്‌തുവിദ്യാ മാതൃകArmenian
തറക്കല്ലിടൽ10th century
Official name: Monasteries of Haghpat and Sanahin
TypeCultural
Criteriaii, iv
Designated1996 (20th session)
Reference no.777
RegionWestern Asia

സനാഹിൻ മൊണാസ്ട്രി പത്താം നൂറ്റാണ്ടിൽ അർമേനിയയിലെ ലോറി പ്രവിശ്യയിൽ സ്ഥാപിതമായ ഒരു അർമേനിയൻ ആശ്രമമാണ്. യുനെസ്കോയുടെ ലോക പൈതൃക സൈറ്റായി ഇത് അംഗീകരിക്കപ്പെട്ടിരിക്കുന്നു. അർമേനിയൻ ഭാഷയിൽ നിന്ന് സനാഹിൻ എന്ന പേരിനെ അക്ഷരാർത്ഥത്തിൽ വിവർത്തനം ചെയ്യുന്നത് 'ഇത് അതിനേക്കാൾ പഴക്കമുള്ളതാണ്' എന്നാണ്. ഇത് സമീപത്ത് സ്ഥിതിചെയ്യുന്ന ഹാഗ്പത് മൊണാസ്ട്രിയേക്കാൾ പഴക്കമുള്ള ഒരു ആശ്രമം നിലവിലുണ്ടെന്ന അവകാശവാദത്തെ പ്രതിനിധീകരിക്കുന്നു. പല തരത്തിൽ സമാനമായ രണ്ട് ഗ്രാമങ്ങളും അവിടെയുള്ള മൊണാസ്ട്രികളും കൂടാതെ ദെബെഡ് നദിയിലേക്ക് ഒഴുകുന്ന ഒരു ചെറിയ നദിയാൽ രൂപപ്പെട്ട ആഴത്തിലുള്ള ഒരു വിള്ളൽ കൊണ്ട് വേർപെടുത്തപ്പെട്ട ഒരു പീഠഭൂമി രണ്ടിൻറേയും രൂപീകരണത്തെ സ്വാധീനിച്ചിട്ടുണ്ടെന്നതും വ്യക്തമാണ്. നിരവധി അർമേനിയൻ ടൂർ ഏജൻസികളുടെ യാത്രാവിവരണത്തിൽ അടുത്തിടെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നതിനാൽ ഹാഗ്പത് പോലെ, വിനോദസഞ്ചാരികളുടെ എണ്ണം വർധിച്ചുവരുന്ന സനാഹിനിലെ മൊണാസ്ട്രി സമുച്ചയത്തിൻറെ ഭംഗി ഹഗ്‌പത്തിന്റെതുമായി പൊരുത്തപ്പെടുന്നതാണ്. അർമേനിയൻ അപ്പോസ്തോലിക് ചർച്ചിന്റെ വകയായ ഈ സമുച്ചയത്തിൽ ധാരാളം ഖച്ച്കാറുകൾ (ഒരു കുരിശിനെ പ്രതിനിധീകരിക്കുന്ന വിപുലമായ കൊത്തുപണികളുള്ള കല്ലുകൾ) കൂടാതെ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ബിഷപ്പുമാരുടെ ശവകുടീരങ്ങളും ഉൾപ്പെടുന്നു.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സനാഹിൻ_മൊണാസ്ട്രി&oldid=3694733" എന്ന താളിൽനിന്ന് ശേഖരിച്ചത്