സനാതൻ സൻസ്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സനാതൻ സൻസ്ത
ആത്മീയതയുടെ ശാസ്ത്രീയത മനസ്സിലാക്കുക, ആത്മീയാന്വേഷണങ്ങളിലൂടെ മുക്തി നേടുക.
ആപ്തവാക്യംദൈവ രാജ്യത്തിന്റെ പുനഃസ്ഥാപനം
രൂപീകരണം1990
ലക്ഷ്യംആത്മീയത, വിദ്യാഭ്യാസ, മത പഠനം
പ്രവർത്തിക്കുന്ന പ്രദേശങ്ങൾWorldwide
വെബ്സൈറ്റ്Sanatan Sanstha

ഗോവ, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തീവ്ര ഹിന്ദു സംഘടനയാണ് സനാതൻ സൻസ്ത. എഴുത്തുകാരനായ നരേന്ദ്ര ധാബോൽക്കർ, ഗോവിന്ദ് പൻസാരെ, എം.എം. കൽബുർഗി എന്നിവരുടെ വധത്തിനു പിന്നിൽ ഈ സംഘമാണെന്നു കരുതപ്പെടുന്നു. 1990 ൽ ജയന്ത് ബാലാജി അത്വാലെയാണ് ഈ സംഘം സ്ഥാപിച്ചത്. പുരാണ കഥാപാത്രങ്ങളെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് കലാകാരന്മാരെയും സാംസ്കാരിക പ്രവർത്തകരെയും ഭീഷണിപ്പെടുത്തുന്നതായി ആരോപണമുയർന്നിരുന്നു. [1]

കേസുകൾ[തിരുത്തുക]

  • പുരോഗമന എഴുത്തുകാരനായ ഗോവിന്ദ് പൻസാരെയെ വധിച്ച കേസിൽ സനാതൻ സൻസ്ത പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ധാഭോൽക്കർ കൊല്ലപ്പെട്ടതിന് ശേഷം സനാതൻ സൻസ്തയുടെ മുഖപത്രമായ സനാതൻ പ്രഭാതിൽ ഇതിൽ സന്തോഷം പ്രകടിപ്പിക്കുന്ന തരത്തിലുളള മുഖപ്രസംഗം വന്നിരുന്നു. കൊല്ലപ്പെടുന്നതിന് മുമ്പ് ധഭോൽക്കറുടെ ചിത്രം ചുവപ്പു മഷി അടയാളപ്പെടുത്തി സാനാതൻ സൻസ്തയുടെ വെബ്സൈറ്റിൽ അപ് ലോഡ് ചെയ്തിരുന്നു എന്നും മരണശേഷം ചിത്രം അപ്രത്യക്ഷമായി എന്നും ആരോപണമുണ്ട്.[2]
  • 2008, 2009 കളിൽ നവിമുംബൈയിലെ വാഷി, പൻവേൽ എന്നിവിടങ്ങളിലും താണെയിലും ഗോവയിലും നടന്ന സ്ഫോടനങ്ങൾക്കു പിന്നിൽ സനാതൻ സൻസ്തയാണെന്നായിരുന്നു ഗോവ പൊലീസ്, ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ), മഹാരാഷ്ട്ര ഭീകര വിരുദ്ധ സേന (എ.ടി.എസ്) എന്നീ ഏജൻസികൾ കണ്ടത്തെിയിരുന്നു. ‘അമി പച്പുതെ’ എന്ന മറാത്തി നാടകം അവതരിപ്പിച്ച വാഷിയിലെയും താണെയിലെയും തിയേറ്ററുകളിലാണ് 2008ൽ സനാതൻ സൻസ്ത പ്രവർത്തകർ നാടൻ ബോംബ് വെച്ചത്.
  • ശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായ ഡോ. ദത്താപ്രസാദ് ദാഭോൽകർ, സി.പി.ഐ നേതാവ് ഭരത് പട്നാകർ, മറാത്തി പത്രപ്രവർത്തകൻ നിഖിൽ വാഗ്ലെ എന്നിവർക്കു ലഭിച്ച വധഭീഷണിയിൽ സനാതൻ സൻസ്തയെ സംശയിക്കാവുന്ന ഘടകങ്ങൾ ചൂണ്ടിക്കാട്ടപ്പെട്ടു.

അവലംബം[തിരുത്തുക]

  1. "പൻസാരെയുടെ കൊലപാതകം: മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു". www.mathrubhumi.com. Retrieved 21 സെപ്റ്റംബർ 2015.
  2. "സനാതൻ സൻസ്ത വീണ്ടും പ്രതിക്കൂട്ടിൽ". www.madhyamam.com. Archived from the original on 2015-09-25. Retrieved 21 സെപ്റ്റംബർ 2015.
"https://ml.wikipedia.org/w/index.php?title=സനാതൻ_സൻസ്ത&oldid=3792305" എന്ന താളിൽനിന്ന് ശേഖരിച്ചത്