സത്യവ്രതേശ്വരക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തമിഴ്നാട്ടിലെ കാഞ്ചീപുരത്തിനു കിഴക്ക് തിരുക്കാലിമേട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് സത്യവ്രതേശ്വരക്ഷേത്രം. ഈ ക്ഷേത്രത്തിനു ഇന്ദ്രപുരമെന്നും പേരുണ്ട്. സത്യവ്രതതീർത്ഥം എന്ന പേരിൽ തീർത്ഥക്കുളവും ഇതിനോട് അനുബന്ധിച്ച് കാണുന്നു.[1]

ഐതിഹ്യം[തിരുത്തുക]

ഇന്ദ്രപദവി ലഭിച്ച ശിബി ചക്രവർത്തി മോക്ഷം നേടുന്നതിനു ബൃഹസ്പതിയെ സമീപിയ്ക്കുകയും മോക്ഷലബ്ധിയ്ക്കു കാഞ്ചിയിൽ സത്യവിരാടക്ഷേത്രത്തിൽ ചെന്നു ധ്യാനിക്കുവാൻ ഉപദേശിയ്ക്കുകയും ചെയ്തത്രേ.അപ്രകാരം ചെയ്തു ശിബി ചക്രവർത്തി മോക്ഷം നേടിയെന്നാണ് വിശ്വാസം.

അവലംബം[തിരുത്തുക]

  1. ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങൾ. എസ്.പി.സി.എസ് 2014. പേജ്.90
"https://ml.wikipedia.org/w/index.php?title=സത്യവ്രതേശ്വരക്ഷേത്രം&oldid=2153674" എന്ന താളിൽനിന്ന് ശേഖരിച്ചത്