സത്യവേദപുസ്തകം
ബൈബിൾ സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിക്കുന്ന മലയാളം ബൈബിൾ ആണ് സത്യവേദപുസ്തകം (Holy Bible) അഥവാ വിശുദ്ധ വേദപുസ്തകം. 1871-ൽ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ നിയമിച്ച കമ്മിറ്റിയുടെ കാർമ്മികത്വിൽ പരിഭാഷ ചെയ്യപ്പെട്ട്, 1910-ൽ പ്രസിദ്ധീകരിച്ച മലയാള ബൈബിൾ പരിഭാഷ ആണ് സത്യവേദപുസ്തകം എന്ന പേരിൽ അറിയപ്പെടുന്നത്.
കേരളത്തിൽ കത്തോലിക്കാ സഭയും യാക്കോബായ സഭയുമൊഴിച്ച് മുഖ്യധാരയിൽ പെട്ട മിക്ക ക്രിസ്തീയ സഭകളും സത്യവേദപുസ്തകം എന്ന ഈ മലയാള ബൈബിൾ ആണ് പിന്തുടർന്നു പോരുന്നത്.
സത്യവേദപുസ്തകത്തിന്റെ പരിഭാഷാചരിത്രം
[തിരുത്തുക]തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങളിൽ ഉപയോഗിക്കുന്നതിനു പൊതുവായ ഒരു പരിഭാഷ തയ്യാറാക്കുവാൻ 1871-ൽ ബൈബിൾ സൊസൈറ്റിയുടെ മദ്രാസ് ഓക്സിലിയറി ഒരു കമ്മിറ്റിയെ നിയമിച്ചു. അതിൽ സി.എം.എസ് ന്റേയും എൽ.എം.എസ്സ്.ന്റേയും ബാസൽ മിഷന്റെയും സുറിയാനി സഭയുടേയും പ്രതിനിധികൾ ഉൾപ്പെട്ടിരുന്നു. ഈ കമ്മിറ്റി ആദ്യം തയ്യാറാക്കിയത് പുതിയ നിയമത്തിന്റെ പരിഭാഷയാണ്. യവന മൂലകൃതിയെ ആധാരമാക്കിയാണ് ഈ വിവർത്തനം നിർവഹിച്ചത്.
ഇതിനു വേണ്ടി ലൂഥറിന്റേയും സ്റ്റെറിന്റേയും ജർമ്മൻ ഭാഷയിലുള്ള വിവർത്തനങ്ങളും, തമിഴിലുള്ള പുതിയ പരിഭാഷയും, ബെയ്‌ലിയുടെ മലയാള തർജ്ജുമയും, സാമുവേൽ ലീയുടെ സുറിയാനി ബൈബിളും സസൂക്ഷ്മം പരിശോധിച്ചു. ഡോ. ഗുണ്ടർട്ടിന്റെ പരിഭാഷയായിരുന്നു ഈ പരിഭാഷയ്ക്കു അടിസ്ഥാനമാക്കി സ്വീകരിച്ചത്. 1880-ൽ പുതിയ നിയമം പൂർത്തിയാക്കിയെങ്കിലും 1889-ലാണ് അതു പ്രസിദ്ധീകരിച്ചത്.
1871-ൽ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ നിയമിച്ച കമ്മിറ്റിയുടെ കാർമ്മികത്വിൽ പരിഭാഷ ചെയ്യപ്പെട്ട് 1910-ൽ പ്രസിദ്ധീകരിച്ച മലയാള ബൈബിൾ പരിഭാഷ ആണ് സത്യവേദപുസ്തകം എന്ന പേരിൽ അറിയപ്പെടുന്നത്. ഇംഗ്ലീഷ് റിവൈസ്‌ഡ് വേർഷന്റെ വെളിച്ചത്തിൽ, ബെഞ്ചമിൻ ബെയ്‌ലിയുടെ വിവർത്തനത്തിൽ വരുത്തിയ പരിഷ്ക്കാരങ്ങൾ ഉൾപ്പെടുത്തി 1889-ൽ പ്രസിദ്ധീകരിച്ച പുതിയ നിയമത്തിന്റെ ശൈലിയിലാണ് ഇത് തയ്യാറാക്കിയത്. ഈ പരിഭാഷയാണ് ഇപ്പോൾ പ്രചുര പ്രചാരത്തിലിരിക്കുന്ന സത്യവേദപുസ്തകം. മലയാള ഭാഷയുടെ അന്നുവരെയുള്ള വളർച്ചയും, വികാസവും, ആശയവ്യാപ്തിയും ഉൾക്കൊള്ളാൻ ഈ തർജ്ജുമയ്ക്കു കഴിഞ്ഞു.
സത്യവേദപുസ്തകത്തിലെ പുസ്തകങ്ങളുടെ വിഭജനം
[തിരുത്തുക]66 പുസ്തകങ്ങൾ ഉള്ള സത്യവേദപുസ്തകം രണ്ട് ഭാഗങ്ങളായീ തിരിച്ചിരിക്കുന്നു. ആദ്യത്തെ ഭാഗമായ പഴയ നിയമത്തിൽ ക്രിസ്തുവിന് മുമ്പേ രചിക്കപ്പെട്ട 39 പുസ്തകങ്ങളും , രണ്ടാമത്തെ ഭാഗമായ പുതിയ നിയമത്തിൽ ക്രിസ്തുവിനു ശേഷം രചിക്കപ്പെട്ട 27 പുസ്തകങ്ങളും ഉൾപ്പെടുന്നു.
പഴയ നിയമത്തിലെ 39 പുസ്തകങ്ങൾ
[തിരുത്തുക]- ഉല്പത്തി
- പുറപ്പാട്
- ലേവ്യപുസ്തകം
- സംഖ്യാപുസ്തകം
- ആവർത്തനപുസ്തകം
- യോശുവ
- ന്യായാധിപന്മാർ
- രൂത്ത്
- 1. ശമുവേൽ
- 2. ശമുവേൽ
- 1. രാജാക്കന്മാർ
- 2. രാജാക്കന്മാർ
- 1. ദിനവൃത്താന്തം
- 2. ദിനവൃത്താന്തം
- എസ്രാ
- നെഹെമ്യാവു
- എസ്ഥേർ
- ഇയ്യോബ്
- സങ്കീർത്തനങ്ങൾ
- സദൃശവാക്യങ്ങൾ
- സഭാപ്രസംഗി
- ഉത്തമഗീതം
- യെശയ്യാവു
- യിരെമ്യാവു
- വിലാപങ്ങൾ
- യെഹെസ്കേൽ
- ദാനിയേൽ
- ഹോശേയ
- യോവേൽ
- ആമോസ്
- ഓബദ്യാവു
- യോനാ
- മീഖാ
- നഹൂം
- ഹബക്കൂൿ
- സെഫന്യാവു
- ഹഗ്ഗായി
- സെഖർയ്യാവു
- മലാഖി
പുതിയ നിയമത്തിലെ 27 പുസ്തകങ്ങൾ
[തിരുത്തുക]27 പുസ്തകങ്ങൾ അടങ്ങിയ പുതിയ നിയമം, യേശുക്രിസ്തുവിന്റെ ജനന മരണ പുനരുത്ഥാനങ്ങളെ ക്കുറിച്ച് വിശദീകരിക്കുന്നതിനോടോപ്പം , ക്രിസ്തീയതയുടെ ആദ്യകാലത്തെ ചരിത്രം, ധാർമ്മിക വശങ്ങൾ, ഉപദേശങ്ങൾ, ആരാധനരീതികൾ, വരുവാനുള്ള ലോകം തുടങ്ങി സമസ്ത വിഷയങ്ങളും പ്രതിപാദിക്കുന്നു.
- മത്തായി
- മർക്കൊസ്
- ലൂക്കോസ്
- യോഹന്നാൻ
- അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ
- റോമർ
- 1. കൊരിന്ത്യർ
- 2. കൊരിന്ത്യർ
- ഗലാത്യർ
- എഫെസ്യർ
- ഫിലിപ്പിയർ
- കൊലൊസ്സ്യർ
- 1. തെസ്സലൊനീക്യർ
- 2. തെസ്സലൊനീക്യർ
- 1. തിമൊഥെയൊസ്
- 2. തിമൊഥെയൊസ്
- തീത്തൊസ്
- ഫിലേമോൻ
- എബ്രായർ
- യാക്കോബ്
- 1. പത്രൊസ്
- 2. പത്രൊസ്
- 1. യോഹന്നാൻ
- 2. യോഹന്നാൻ
- 3. യോഹന്നാൻ
- യൂദാ
- വെളിപ്പാടു