സജിൻ ഗോപു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള സിനിമയിൽ പ്രവർത്തിക്കുന്ന അഭിനേതാവാണ് സജിൻ ഗോപു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി എന്ന സിനിമയിലെ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായി. ചിദംബരം സംവിധാനം ചെയ്ത ജാൻ.എ.മൻ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്തു[1]. സ്വദേശം ആലുവ. ഗോപു വി.എം– പ്രമീള ദമ്പതികളുടെ മൂത്ത മകനായി ആലുവയിൽ ജനനം. പത്തു വരെ ആലുവ എസ്.എൻ.ഡി.പി സ്കൂളിൽ പഠിച്ചു. ഹയർ സെക്കണ്ടറി വിദ്യാഭ്യാസം ആലുവ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ പൂർത്തിയാക്കി. അങ്കമാലി ഡി.പോൾ കോളജിൽ നിന്ന് ബി.കോം ബിരുദം നേടി.

ആദ്യ സിനിമ തിലോത്തമ. റോബി എന്ന കഥാപാത്രത്തെയാണ് തിലോത്തമയിൽ അവതരിപ്പിച്ചത്. മുംബൈ ടാക്സി, മരുഭൂമിയിലെ ആന എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ചുരുളിയിലെ ജീപ്പ് ഡ്രൈവറുടെ വേഷം വഴിത്തിരിവായി. ജാൻ.എ.മൻ സിനിമയിലെ സജി വൈപ്പിൻ എന്ന കഥാപാത്രവും ഏറെ ജനപ്രിയമായിരുന്നു.

  1. "ചുരുളിയിലെ ജീപ്പ് ഡ്രൈവർ, ജാനേമന്നിലെ സജിയണ്ണൻ; സജിൻ ഗോപുവിന് ഇത് ഡബിൾ ലോട്ടറി". manorama online. 25 -11- 21. Retrieved 15 ഡിസംബർ 2021. {{cite news}}: Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=സജിൻ_ഗോപു&oldid=3698326" എന്ന താളിൽനിന്ന് ശേഖരിച്ചത്