സജാഹ്
Sajah | |
---|---|
മരണം | 55 AH/675 CE[1] |
ജീവിതപങ്കാളി(കൾ) | Musaylimah |
മാതാപിതാക്ക(ൾ) |
|
പ്രവാചകൻ മുഹമ്മദിന്റെ നിര്യാണത്തോടെ പ്രവാചകത്വം അവകാശപ്പെട്ട് രംഗത്തെത്തിയ വനിതയായിരുന്നു സജാഹ് എന്നറിയപ്പെടുന്ന സജാഹ് ബിൻത് അൽ-ഹാരിഥ് ഇബ്നു സുഐദ് ( അറബി: سجاح بنت الحارث بن سويد). അറേബ്യയിലെ തഗ്‌ലിബ് ഗോത്രത്തിലെ ക്രിസ്ത്യൻ കുടുംബത്തിലാണ് സജാഹ് ജനിച്ചത്[2]. മറ്റൊരു പ്രവാചകത്വവാദിയായിരുന്ന മുസൈലിമയൊടൊപ്പം ചേർന്ന സജാഹ് അദ്ദേഹത്തെ വിവാഹം കഴിക്കുകയും ചെയ്തു.
ചരിത്രം
[തിരുത്തുക]പ്രവാചകൻ മുഹമ്മദിന് ശേഷം മുസൈലിമ, തുലൈഹ എന്നിവർ പ്രവാചകന്മാരാണെന്ന് അവകാശപ്പെട്ടുകൊണ്ട് രംഗത്ത് വരികയുണ്ടായി. ഇതോടെ സജാഹ് കൂടി പ്രവാചകത്വം അവകാശപ്പെട്ടുകൊണ്ട് മുന്നോട്ടുവന്നു. മുൻപ് തന്നെ തന്റെ പ്രദേശത്ത് അമാനുഷികശക്തിയുണ്ടെന്ന് പേരുണ്ടായിരുന്ന സജാഹിന് ഗോത്രത്തിൽ നിന്ന് വലിയ പിന്തുണ ലഭിച്ചു. 4000 അനുയായികളുമായി മദീനയിലേക്ക് പടനയിച്ച അവർ, പക്ഷെ തുലൈഹയുടെ പരാജയമറിഞ്ഞതോടെ പിന്മാറുകയും മുസൈലിമയുമായി സഖ്യത്തിലാവുകയും ചെയ്തു. അത് മുസൈലിമയുമായുള്ള വിവാഹത്തിൽ ചെന്നെത്തി. ഇതോടെ അവർ മുസൈലിമയുടെ പ്രവാചകത്വവാദമംഗീകരിച്ചു.
ഖാലിദ് ഇബ്നു വലീദിന്റെ നേതൃത്വത്തിൽ മുസ്‌ലിം സേന മുസൈലിമയുടെ സേനയുമായി ഏറ്റുമുട്ടി അവരെ പരാജയപ്പെടുത്തിയതോടെ സജാഹ് ഇസ്‌ലാമികവിശ്വാസം സ്വീകരിക്കുകയായിരുന്നു. 675-ൽ സജാഹ് മരണപ്പെട്ടു[1].