സഖാറോവ് സമ്മാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സഖാറോവ് സമ്മാനം
The 2009 awarding ceremony inside the Parliament's Strasbourg hemicycle
സ്ഥലംStrasbourg
രാജ്യംFrance
നൽകുന്നത്European Parliament
പ്രതിഫലം50,000[1]
ആദ്യം നൽകിയത്1988
അവസാനമായി നൽകിയത്2011
നിലവിലെ ജേതാവ്Asmaa Mahfouz, Ahmed al-Senussi, Razan Zaitouneh, Ali Farzat, Mohamed Bouazizi
ഔദ്യോഗിക വെബ്സൈറ്റ്Website

മനുഷ്യാവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയതിനു, 1975 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ആന്ദ്രെ സഖാറോവ്' (Andrei Sakharov) എന്ന റഷ്യൻ ഭൌതീകശാസ്ത്രഞ്ജന്റെ പേരിൽ 1988 ൽ യൂറോപ്യൻ പാർലമെന്റ് തുടങ്ങിയതാണ്‌ സഖാറോവ് സമ്മാനം (Sakharov Prize). മാനുഷിക അവകാശങ്ങൾക്കും ചിന്താ സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്നതാണ് ഈ സമ്മാനം. ആദ്യത്തെ ഈ സമ്മാനം സംയുക്തമായി നേടിയത് നെൽസൺ മണ്ടേല(Nelson Mandela), അനറ്റൊളി മാര്ച്ചേങ്കോ (Anatoly Marchenko) എന്നിവരാണ്. 2010 ലെ കണക്കനുസരിച്ച് 50,000 യുറോ ആണ് സമ്മാനത്തുക. [2],

നെൽസൺ മണ്ടേല, അനറ്റൊളി മാര്ച്ചേങ്കോ

2011 ലെ ജേതാക്കൾ[തിരുത്തുക]

അറബ് ലോകത്ത്, അറബ് വസന്തത്തിലൂടെ ചരിത്ര മാറ്റങ്ങൾ ഉണ്ടാക്കിയ താഴെ വിവരിക്കുന്ന അഞ്ചു പേർക്കാണ് 2011ലെ സഖാറോവ് സമ്മാനം[3]:

  1. ഈജിപ്തിലെ യുവജന മുന്നേറ്റ നായിക അസ്മാ മഹ് ഫൌസ് (Asmaa Mahfouz),
  2. ലിബിയൻ വിമത നേതാവ് അഹ്മെദ് അൽ-സെനൂസി (Ahmed al-Senussi),
  3. സിറിയൻ നിയമജ്ഞൻ റസ്സാൻ സയിടോൻ (Razan Zaitouneh),
  4. സിറിയൻ കാർടൂനിസ്റ്റ് അലി ഫർസാറ്റ്‌ (Ali Farzat),
  5. അറബ് വസന്തത്തിനു തുടക്കമിട്ട ടുണിഷ്യൻ നേതാവ് മോഹമെദ് ബോആസ്സിസി (Mohamed Bouazizi)

2011ഡിസംബർ 14 ന് സ്റ്റാർസ്ബര്ഗ് (Starsbourg) പട്ടണത്തിൽ നടക്കുന്ന യുറോപ്യൻ പലമെന്റ്റ് സമ്മേളനത്തിൽ വച്ച് പ്രസിഡന്റ്‌ ജെർസി ബുസക് (Jerzy Buzek) സമ്മാനങ്ങൾ വിതരണം ചെയ്യും. [4]:

അവലംബം[തിരുത്തുക]

  1. "Sakharov Prize for Freedom of Speech". European Parliament. Archived from the original on 2009-07-28. Retrieved 23 October 2010.
  2. "1986: Sakharov comes in from the cold". BBC News. 23 December 1986. Retrieved 21 October 2010.
  3. http://www.bbc.co.uk/news/world-europe-15475750
  4. http://www.europarl.europa.eu/parliament/public/staticDisplay.do?language=en&id=42
"https://ml.wikipedia.org/w/index.php?title=സഖാറോവ്_സമ്മാനം&oldid=3657434" എന്ന താളിൽനിന്ന് ശേഖരിച്ചത്