സംസ്കാരം (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

യു.ആർ. അനന്തമൂർത്തി രചിച്ച പ്രശസ്തമായ ഒരു നോവലാണ് സംസ്കാരം. കന്നഡ ഭാഷയിലാണ് ഇതിന്റെ മൂലകൃതി രചിക്കപ്പെട്ടിട്ടുള്ളത്. ഇംഗ്ലീഷ്, മലയാളം തുടങ്ങി നിരവധി ഭാഷകളിലേക്ക് ഈ കൃതി തർജ്ജമചെയ്യപ്പെട്ടിട്ടുണ്ട്. നോവലിനെ ആധാരമാക്കി, കന്നഡ ഭാഷയിൽ, ഇതേ പേരിൽത്തന്നെ ഒരു ചലച്ചിത്രവും പുറത്തിറങ്ങിയിട്ടുണ്ട്.

പ്രതിപാദ്യം[തിരുത്തുക]

ഒരു അഗ്രഹാരത്തെ ചുറ്റിപ്പറ്റിയാണ് ഈ കഥ വികസിക്കുന്നത്. ബ്രാഹ്മണസമൂഹത്തിൽ നിലവിലുണ്ടായിരുന്ന നിരവധി ആചാരങ്ങളെയും അതിന്റെ അർത്ഥ-അനർഥങ്ങളെയും ഈ കൃതിയിൽ പ്രതിപാദിക്കുന്നു.

"https://ml.wikipedia.org/w/index.php?title=സംസ്കാരം_(നോവൽ)&oldid=1437400" എന്ന താളിൽനിന്ന് ശേഖരിച്ചത്