സംവാദം:സീമാപ്പ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:ZMapp എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇത് ഇസഡ് എന്നാണോ സീ/ज़ी (സീബ്ര/zebra) എന്നാണോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:36, 31 ഓഗസ്റ്റ് 2014 (UTC)[മറുപടി]

Z എന്ന അക്ഷരം ബ്രിട്ടീഷ് കോളനികളിലൊഴികെ സീ എന്നാണ് ഉച്ചരിക്കുന്നത്. എന്നാൽ ഈ താളിന്റെ പേര് സീമാപ്പ് എന്നാക്കുന്നതിനോട് യോജിപ്പില്ല. ഈ മരുന്ന് കേരളത്തിൽ വരുന്നതുവരെ ZMapp എന്ന തലക്കെട്ടു തന്നെ നിലനിർത്തണം എന്നാണെന്റെ അഭിപ്രായം. ഈ താളിന്റെ മറ്റു ഭാഷകളിലുള്ള വിവർത്തനങ്ങളിലും അതാണ് ചെയ്തിട്ടുള്ളത്. --ജേക്കബ് (സംവാദം) 04:55, 1 സെപ്റ്റംബർ 2014 (UTC)[മറുപടി]
പേർഷ്യൻ: زدمپ ഒഴിച്ച്! ഇതെന്താണെന്ന് അറിയാവുന്നവർ നോക്കാമോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:05, 1 സെപ്റ്റംബർ 2014 (UTC)[മറുപടി]
പേർഷ്യൻ ടെക്സ്റ്റ്‌ ടു സ്പീച്ചിൽ മിക്യതും Zdmp എന്നാണ് ലഭിക്കുന്നത്.... Z ഉച്ചാരണം ഇസഡ് എന്നും... മനുജി പറഞ്ഞപോലെതന്നെ പിന്നെ ഞാൻ ഒരു അവലംബം ഇട്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പേര് മാറ്റി ഇട്ടത് --♥Aswini (സംവാദം) 07:20, 1 സെപ്റ്റംബർ 2014 (UTC)[മറുപടി]
ഈ മരുന്നുണ്ടാക്കുന്ന mappbio സ്ഥിതി ചെയ്യുന്ന അമേരിക്കയിൽ Z എന്നതിന് സീ എന്നാണ് ഉച്ചരിക്കുന്നത്. പക്ഷേ നാം കൃത്രിമമായി "സീമാപ്പ്" എന്ന വാക്കു സൃഷ്ടിക്കേണ്ടതില്ല, ZMappനൊരു വാക്ക് മലയാളത്തിൽ ഉപയോഗിച്ചുതുടങ്ങുന്നതുവരെ ZMapp എന്ന ആംഗലേയം തന്നെ നിലനിർത്താം എന്നാണെന്റെ പക്ഷം. --ജേക്കബ് (സംവാദം) 08:51, 1 സെപ്റ്റംബർ 2014 (UTC)[മറുപടി]
ഇസഡ് മാപ്പ് - എന്ന് http://www.aswamedham.com/inner_content.php?ids=13516 ഇവിടെ ഉപയോഗിച്ചിട്ടുണ്ട്. ഉ:AswiniKP കൊടുത്ത അവലംബം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:51, 1 സെപ്റ്റംബർ 2014 (UTC)[മറുപടി]
ഉച്ചാരണം അറിയാത്ത ഏതോ ബ്ലോഗർ എഴുതിയതാവണം. അത് വിശ്വസനീയമായ അവലംബമായി കരുതാൻ കഴിയില്ല. --ജേക്കബ് (സംവാദം) 20:08, 1 സെപ്റ്റംബർ 2014 (UTC)[മറുപടി]
എന്നാൽ ZMappനൊരു വാക്ക് /മലയാള ഉച്ചാരണം വരുന്നതുവരെ ZMapp ആയി തന്നെ നിലനിർത്താം എന്ന അഭിപ്രായത്തോട് യോജിക്കുന്നു --♥Aswini (സംവാദം) 07:53, 2 സെപ്റ്റംബർ 2014 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:സീമാപ്പ്&oldid=2425275" എന്ന താളിൽനിന്ന് ശേഖരിച്ചത്