സംവാദം:ഗുജറാത്ത് കലാപം (2002)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:2002-ലെ ഗുജറാത്ത് കലാപം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മാറ്റങ്ങൾ[തിരുത്തുക]

ഈ താളിൽ ധാരാളം പ്രശ്നങ്ങളുണ്ട്. വിവരങ്ങൾ തീരെക്കുറവുമാണ്. എന്നാലും "തീർഥാടകർ" എന്ന പ്രയോഗം "കർസേവകർ" എന്നാക്കുന്നതും "മുൻകൂട്ടിതയ്യാറാക്കിയ പദ്ധതിപ്രകാരം" എന്ന പ്രയോഗം മായ്ച്ചുകളയുന്നതും സംവാദം താളിൽ ഒരു ചർച്ച നടത്തിക്കൊണ്ട് ആവശ്യമായ അവലംബത്തോടെയാവുന്നതാണ് നല്ലത്. ഈ തിരുത്തൽ കാണുക. അങ്ങനെ ഒരു ചർച്ച നടന്നില്ലെങ്കിൽ (അല്ലെങ്കിൽ അവലംബങ്ങളിലാത്ത പ്രസ്താവനകൾ ചേർക്കപ്പെട്ടാൽ) ഒരുപക്ഷേ ഒരു തിരുത്തൽ യുദ്ധ‌ത്തിലേയ്ക്കാവും അത് നീങ്ങുക.

"കർസേവകർ" എന്ന് മാറ്റുന്നത് ആ പ്രയോഗമുള്ള ഒരു അവലംബമെങ്കിലും ചേർത്തുകൊണ്ടാവണം (കിട്ടാൻ ബുദ്ധിമുട്ടുണ്ടാവില്ല). "മുൻകൂട്ടിതയ്യാറാക്കിയ പദ്ധതിപ്രകാരം" എന്ന പ്രസ്താവന നീക്കം ചെയ്യുന്നത് ആ പ്രസ്താവനയ്ക്ക് അവലംബം ആവശ്യപ്പെടുകയും മതിയായ സമയത്തിനുള്ളിൽ അത് ലഭിക്കാതിരിക്കുകയും ചെയ്താലാവണം. താളുകൾ ശുദ്ധീകരിക്കുന്നത് ഇങ്ങനെ അക്കാദമിക രീതിയിലാണെങ്കിൽ അത് തിരുത്തൽ യുദ്ധത്തിലേയ്ക്ക് നീങ്ങാനുള്ള സാദ്ധ്യത കുറവാണ്. --അജയ് ബാലചന്ദ്രൻ സംവാദം 13:11, 3 മാർച്ച് 2013 (UTC)[മറുപടി]

ഈ ലേഖനം ഗോധ്ര സംഭവത്തെക്കുറിച്ചുള്ളതല്ലാത്തതു കൊണ്ടാണ് വിശദാംശങ്ങൾ ഒഴിവാക്കിയത്. വിവരങ്ങൾ കുറവാണെങ്കിലും ഉള്ള വിവരങ്ങൾക്ക് അവലംബങ്ങൾ ഉണ്ട്. അതുകൊണ്ടാണ് അപൂർണ്ണം ഫലകം ചേർത്തത്.--ഇർഷാദ്|irshad (സംവാദം) 13:23, 3 മാർച്ച് 2013 (UTC)[മറുപടി]
കർസേവകർ എന്നതിന് താങ്കൾ അവലംബം ചേർത്തതോടെ അതിൽ ആർക്കും അവലംബത്തോടെയല്ലാതെ ഇനിയൊരു മാറ്റം വരുത്താൻ സാധിക്കില്ല. അതുപോലെ "ഈ താൾ ഗോധ്ര സംഭവത്തെപ്പറ്റിയല്ലാത്തതിനാൽ അതിന്റെ വിശദാംശങ്ങൾ നീക്കം ചെയ്യുന്നു" എന്നൊരു പ്രസ്താവന സംവാദം താളിൽ കൊടുത്തശേഷം മാറ്റം വരുത്തുന്നതായിരുന്നു നല്ലത്. --അജയ് ബാലചന്ദ്രൻ സംവാദം 13:46, 3 മാർച്ച് 2013 (UTC)[മറുപടി]

നന്ദി, നല്ല നിർദേശങ്ങൾ.--ഇർഷാദ്|irshad (സംവാദം) 16:23, 3 മാർച്ച് 2013 (UTC)[മറുപടി]