സംവാദം:ഹിജഡ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹിജഡകൾ എന്നല്ലല്ലോ നപുംസകം എന്നല്ലേ മലയാളത്തിൽ. തലക്കെട്ട് അതായിരിക്കണ്ടേ?--ചള്ളിയാൻ ♫ ♫ 16:32, 17 നവംബർ 2008 (UTC)[മറുപടി]

നപുംസകം എന്ന ലേഖനവുമായി ഇതിനെ ലയിപ്പിക്കാം എന്നു തോന്നുന്നു..--സുഭീഷ് - സം‌വാദങ്ങൾ 05:52, 18 നവംബർ 2008 (UTC)[മറുപടി]

"പുരുഷനായി ജനിക്കുകയും ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായിത്തീരുകയും തുടർന്ന് സ്ത്രീകളെപ്പോലെ വ്സ്ത്രം ധരിക്കുകയും. സ്ത്രീകളെപ്പോലെ സംസാരിക്കുകയും പൂർണ്ണമായല്ലെങ്കിലും സ്ത്രീകളെപ്പോലെ ജീവിക്കുകയും ചെയ്യുന്നവരെയാണ് പൊതുവേ ഹിജഡകൾ എന്നു പറയുന്നത്." - ശസ്ത്രക്രിയ ചെയ്യാതെ ജീവിക്കുന്നവരെയും ഹിജഡകൾ എന്നു വിളിക്കുമല്ലോ.? --ചള്ളിയാൻ ♫ ♫ 16:36, 17 നവംബർ 2008 (UTC)[മറുപടി]

മാറ്റിയിട്ടുണ്ട്--സുഭീഷ് - സം‌വാദങ്ങൾ 05:52, 18 നവംബർ 2008 (UTC)[മറുപടി]
ഹിജഡ പോരെ? ഏകവ്ചനം--Abdullah.k.a 05:56, 18 നവംബർ 2008 (UTC)[മറുപടി]

ലയിപ്പിക്കലിനെ എതിർക്കുന്നു. ഇന്ത്യയിലെ നപുംസകങ്ങളുടെ വിഭാഗത്തെയല്ലേ ഹിജഡകൾ എന്ന് വിളിക്കുന്നത്? ലിംഗപരമായി നപുസകങ്ങളല്ലാത്ത പലരും ഇക്കൂട്ടത്തിലുണ്ടാവില്ലേ? പക്ഷെ ഇതിന്റെ കണ്ടന്റ് ഈ ലേഖനമനുസരിച്ച് മാറ്റിയെഴുതേണ്ടി വരുമെന്ന് തോന്നുന്നു. തെറ്റാണെങ്കിൽ അറിവില്ലായ്മ പൊറുക്കണേ :)--അഭി 16:18, 22 നവംബർ 2008 (UTC)[മറുപടി]


പുരുഷനായി ജനിച്ചശേഷം ലിംഗമാറ്റത്തിലൂടെ സ്ത്രീകളായി തീർന്നവരാണോ ഹിജഡകൾ? ശരീരഘടനയിൽ വ്യതിരിക്തലൈംഗികതയുള്ളവരായി ജനിക്കുന്നവരാണ് വടക്കേ ഇൻഡ്യയിലും മറ്റും ഹിജഡകൾ എന്നുവിളിക്കപ്പെടുന്നവരിൽ ഏറെപ്പേരെന്നുമാണ് എന്റെ ധാരണ. അങ്ങനെയുള്ളവരെ സ്വീകരിക്കുവാൻ കുടുംബങ്ങൾക്കും, മുഖ്യധാരയിൽ പെടുത്തുവാൻ സമൂഹങ്ങൾക്കും ഉള്ള വൈമുഖ്യമാണ് അവരുടേതുമാത്രമായ കൂട്ടങ്ങൾ ഉണ്ടാകാൻ കരുതണം. ഡെൽഹിയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന Caravan എന്ന ഇംഗ്ലീഷ് വാരികയിൽ കുറേ വർഷം മുൻപ് ആരോ ഒരു നല്ല കഥ എഴുതിയിരുന്നു. "അവൻ, അവൾ, അത്" (He, She, It) എന്നായിരുന്നു അതിന്റെ പേര്. ഒരുമിച്ച് കളിച്ചുവളരുന്ന മൂന്നു കൊച്ചു കുട്ടികളുടെ കഥയായിരുന്നു അത്. അവരിൽ ഒരാൾ പെൺകുട്ടിയും ഒരാൾ ആൺകുട്ടിയും ഒരാൾ വ്യതിരിക്തലൈംഗികതയുള്ളയാളും ആയിരുന്നു. ഈ മൂന്നാമത്തെ വിഭാഗത്തിലുള്ളവരോട്, പരമ്പരാഗതസമൂഹങ്ങൾ കൈക്കോള്ളുന്ന നിലപാടിനെ കഥ നന്നായി വരച്ചുകാട്ടിയിരുന്നു.

പണ്ട് അസാധരണ ലൈംഗികതയുള്ളവരെ രാജാക്കന്മാരും മറ്റും ജോലിക്ക് മുൻഗണന നൽകി തെരഞ്ഞെടുത്തിരുന്നു. അന്ത:പുരങ്ങളോടടുത്ത ജോലികളിൽ അവരെ നിയമിക്കുന്നത് സുരക്ഷിതമാണെന്ന ധാരണയായിരുന്നിരിക്കണം ഈ പരിഗണനക്കു പിന്നിൽ. എന്നാൽ ഇത്തരം നിയമനങ്ങൾ പതിവായപ്പോൾ 'നപുംസകം' എന്ന വാക്ക് രാജകീയസേവകൻ, സർക്കാർ ജീവനക്കാരൻ എന്നൊക്കെയുള്ളതിന്റെ പര്യായം തന്നെയായി. അതായത്, കൊട്ടാരം ജീവനക്കാരൻ Eunuch അല്ലെങ്കിലും അങ്ങനെ അറിയപ്പെടാൻ തുടങ്ങി. അത് ഒരുതരം സ്ഥാനപ്പേരായി. ബൈബിളിലും മറ്റും പ്രത്യക്ഷപ്പെടുന്ന 'Eunuch'-കൾ എല്ലാവരും നമ്മൾ മനസ്സിലാക്കുന്ന അർഥത്തിലുള്ള Eunuch-കൽ അല്ല. ഹീബ്രു ബൈബിളിൽ നപുംസകം എന്ന അർഥത്തിൽ ഉപയോഗിക്കുന്ന വാക്ക് അക്കാഡിയൻ ഭാഷയിൽ തലവൻ, ഉദ്യോഗസ്ഥൻ എന്നൊക്കെ അർഥമുള്ള വാക്കിൽ നിന്നുണ്ടായതാണെന്ന് Oxford Companion to the Bible-ൽ പറയുന്നുണ്ട്. ക്രിസ്തുമതത്തിലേക്ക് ആദ്യം പരിവർത്തിതനായ ഇസ്രായേലിനു പുറത്തുള്ളയാൾ എത്തിയോപ്പിയൻ രാജ്ഞിയുടെ സേവകനായ 'നപുംസകം' ആയിരുന്നെന്ന് ബൈബിളിലെ അപ്പസ്തോലനടപടിപ്പുസ്തകം പറയുന്നുണ്ട്. ചങ്ങാതിയുടെ 'നപുംസകത്വവും' ഒരുപക്ഷേ ഇത്തരത്തിലുള്ളതായിരുന്നിരിക്കാം.Georgekutty 01:50, 17 ഡിസംബർ 2008 (UTC)[മറുപടി]

പൂർണ്ണമായി യോജിക്കുന്നു. ലിംഗമാറ്റശസ്ത്രക്രിയ നടത്തിയവരെ നപുംസകം എന്നോ ഹിജഡ എന്നോ വിളിക്കാറില്ല എന്നാണെന്റെ അറിവ്.. --ജേക്കബ് 01:57, 17 ഡിസംബർ 2008 (UTC)[മറുപടി]
ഒരുപക്ഷേ മറ്റൊരു വ്യത്യാസം നപുംസകങ്ങൾ/ഹിജഡകൾക്ക് പ്രജനനശേഷിയില്ല എന്നതാണ്‌. എന്നാൽ ലിംഗമാറ്റശസ്ത്രക്രിയ നടത്തിയവർക്ക് പ്രജനനശേഷി ഉണ്ടെന്നതും. ഈ അടുത്തകാലത്ത് ഒരു പുരുഷൻ ഗർഭിണിയായി എന്ന വാർത്ത കൺടത് ഓർക്കുന്നു. ലിംഗമാറ്റശസ്ത്രക്രിയയിലൂടെ പുരുഷനായി മാറിയ സ്ത്രീ ഗർഭപാത്രം നീക്കാതെ ഗർഭിണിയായതാണ്‌ എന്നോ മറ്റോ ആയിരുന്നു അന്ന് മാദ്ധ്യങ്ങളുടെ അനുമാനം. --ജേക്കബ് 02:01, 17 ഡിസംബർ 2008 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഹിജഡ&oldid=679628" എന്ന താളിൽനിന്ന് ശേഖരിച്ചത്