സംവാദം:സേതുരാമയ്യർ സിബിഐ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചിത്രത്തിന്റെ പേരിലുള്ള ആശയക്കുഴപ്പം[തിരുത്തുക]

ചിത്രത്തിന്റെ പേരിലുള്ള സി ബി ഐ എന്ന ചുരുക്കരൂപമാണ്‌ ഇതിനു കാരണം. അക്ഷരങ്ങളുടെ ഇടയിൽ കുത്തുകൾ ഉപയോഗിച്ചും (അതായത് സി.ബി.ഐ എന്ന്) അല്ലാതെയും (സിബിഐ എന്നോ സി ബി ഐ എന്നോ) ചുരുക്കരൂപങ്ങൾ എഴുതാറുണ്ട്.

ചിത്രത്തിന്റെ IMDB (The Internet Movie Database) താൾ പ്രകാരമുള്ള പേരിൽ കുത്തുകൾ ഇല്ലാത്ത രൂപമാണ്‌ ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യൻ ചിത്രങ്ങളുടെ (പ്രത്യേകിച്ചും ദക്ഷിണേന്ത്യൻ ചിത്രങ്ങളുടെ) പേരുകൾ വികലമായി കൊടുത്തിട്ടുള്ള ഉദാഹരണങ്ങൾ അതിൽ ചിലതുണ്ടെങ്കിലും ഈ ചിത്രത്തിന്റെ കാര്യത്തിൽ അങ്ങനെ തോന്നുന്നില്ല. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് പ്രകാരമുള്ള പേരാണ്‌ ആശയക്കുഴപ്പമുള്ളപ്പോൾ സ്വീകരിക്കേണ്ടത്. ഈ ചിത്രത്തിന്റെ ഔദ്യോഗികമായ നാമത്തിനെക്കുറിച്ച് തിട്ടമുള്ള വിക്കിപീഡിയ അം‌ഗങ്ങൾ ഈ സംശയം ദൂരീകരിക്കാൻ ദയവായി മുന്നോട്ടു വരിക. — ഈ തിരുത്തൽ നടത്തിയത് 59.93.42.12 (സംവാദംസംഭാവനകൾ)

അവിടെയൊക്കെ പേര്‌ ഇംഗ്ലീഷിൽ അല്ലേ എഴുതിയിരിക്കുന്നത്. ഇംഗ്ലീഷിൽ CBI എന്നെഴുതിയാലും മലയാളത്തിൽ സി.ബി.ഐ. എന്നതു തന്നേയല്ലേ നല്ലത്. വേണമെങ്കിൽ കുത്തുകൾ ഇല്ലാത്ത രൂപം റീഡയരക്ടായി കൊടുക്കാം. സേതുരാമയ്യർ സിബിഐ (മലയാളചലച്ചിത്രം) ഇങ്ങനെ --അനൂപൻ 16:12, 19 ജൂൺ 2008 (UTC)

കുത്തില്ലാത്ത രൂപമായിരിക്കും നല്ലത്. സേതുരാമയ്യർ സിബിഐ (മലയാളചലച്ചിത്രം) എന്ന്. അങ്ങനാണു പോസ്റ്ററിൽ കണ്ടിരിക്കുന്നത്. --ഷിജു അലക്സ് 16:27, 19 ജൂൺ 2008 (UTC)

ഇന്റർനെറ്റിൽ സേർച്ചിയപ്പോൾ ഒരു പോസ്റ്റർ കിട്ടി.അതിൽ ഇംഗ്ലീഷിൽ ആണു സി.ബി.ഐ. എന്നെഴുതിയിരിക്കുന്നത്. കൂടാതെ സേതുരാമയ്യർ v/s CBI എന്നാണെഴുതിയിരിക്കുന്നത്. ഇവിടെ നോക്കൂ--അനൂപൻ 16:47, 19 ജൂൺ 2008 (UTC)
മലയാളത്തിൽ സാധാരണ നമ്മൾ പരിചയിച്ചിട്ടുള്ളത് കുത്തുകൾ കൊണ്ട് അക്ഷരങ്ങൾ വേർതിരിച്ചിട്ടുള്ള ചുരുക്കരൂപങ്ങളാണ് (പേരുകളിലായാലും മറ്റ് വാക്കുകളിലായാലും)‌. പാശ്ചാത്യരാകട്ടെ (എന്റെ അറിവിൽ) പേരുകളിൽ കുത്തുകളുള രൂപവും (IMDB-യിലെ വ്യക്തികളുടെ പേജുകൾ ഉദാഹരണം - കെ. മധുവിന്റെ പേജ് നോക്കൂ) മറ്റ് വാക്കുകളിൽ കുത്തുകളില്ലാത്ത രൂപവുമാണ്‌ (എഫ്‌ബിഐയുടെ ഇം‌ഗ്ലീഷ് വിക്കിപീഡിയ പേജ് നോക്കൂ) ഉപയോഗിക്കുക. എഫ്‌ബിഐയുടെ കാര്യത്തിൽ കുത്തുകളില്ലാത്ത രൂപമാണ്‌ പ്രൈമറി പേജ് ആയി സ്വീകരിച്ചിരിക്കുന്നത് എന്ന് കാണാം. ഇത്രയും വെറുതെ പറഞ്ഞെന്നേയുള്ളൂ.
ഇവിടെ നിർമ്മാതാക്കൾ ഇട്ട പേര്‌ കീഴ്വഴക്കങ്ങൾ അനുസരിച്ചു തിരുത്താൻ നമുക്ക് അവകാശമില്ലല്ലോ. അതുകൊണ്ട് ഈ ചിത്രം മലയാളത്തിൽ ഔദ്യോഗികമായി എങ്ങനെ അറിയപ്പെട്ടോ അങ്ങനെ തന്നെ ആയിരിക്കണം ഇവിടെയും. സെൻസർ ബോർഡ് സർട്ടിഫിക്കറ്റിലോ (ഇതാണ്‌ ഏറ്റവും അനുയോജ്യം - ചിത്രം കണ്ടിട്ടുള്ളവർക്കു സഹായിക്കാൻ കഴിയും - തുടക്കത്തിൽ സർട്ടിഫിക്കറ്റ് കാണിക്കുമല്ലോ) അതല്ലെങ്കിൽ ഷിജു അലക്സ് പറഞ്ഞ പോലെ പോസ്റ്ററുകളിൽ കണ്ട രൂപമോ ആണ്‌ സ്വീകരിക്കേണ്ടത്.Hghwymn 17:06, 19 ജൂൺ 2008 (UTC)

അനൂപൻ തന്ന പേജിൽ നിന്നും എത്തിയ മറ്റൊരു പേജിൽ സിബിഐ ചിത്രങ്ങളുടെ (ആദ്യത്തേതിന്റെ ഒഴിച്ച്) പോസ്റ്ററുകൾ കൊടുത്തിരിക്കുന്നു. അവയിലെല്ലാം കുത്തുകളില്ലാത്ത രൂപമാണ്‌ കൊടുത്തിരിക്കുന്നത്. പക്ഷേ ഒരു കാര്യം ഉള്ളത് പോസ്റ്ററുകളിൽ എല്ലാം സിബിഐ എന്നത് ഇം‌ഗ്ലീഷിലാണ്‌ (CBI). അപ്പോൾ അതിന്റെ മലയാള രൂപം നമ്മുടെ വിവേചനമനുസരിച്ച് തീരുമാനിക്കാമെന്നാണോ? എന്തായാലും പോസ്റ്ററുകളിലും IMDB പേജുകളിലുമുള്ള (എല്ലാ പേരുകളിലും 1 2 3 4 കുത്തുകൾ ഇല്ലാതെയാണ്‌ 'സിബിഐ' എന്നെഴുതിയിരിക്കുന്നത് - CBI) കുത്തുകളില്ലാത്ത ഏകീകൃത (ആഗോള) രൂപം സ്വീകരിക്കുന്നതല്ലേ അനുയോജ്യം? ഈ ശ്രേണിയിലെ മറ്റ് ചിത്രങ്ങളുടെ പേജുകൾ സ്രിഷ്ടിക്കുന്നവർക്ക് തലക്കെട്ടെഴുതാൻ ഒരു സൂചികയുമാകും.

അങ്ങനെയാണെങ്കിൽ ഇപ്പോഴുള്ള സേതുരാമയ്യർ സി.ബി.ഐ. (മലയാളചലച്ചിത്രം) പേജിലോട്ടുള്ള തിരിച്ചുവിടൽ ഒഴിവാക്കി ഈ ലേഖനം സേതുരാമയ്യർ സിബിഐ (ഇവിടെ ഒരു ചെറിയ പ്രശ്നമുണ്ട് - കുത്തുകളില്ലാത്ത രൂപം സ്വീകരിച്ച പേജിന്റെ URL-ൽ (മലയാള ചലച്ചിത്രം) എന്നില്ല - ശരിയായ പേരിൽ - സേതുരാമയ്യർ സിബിഐ (മലയാള ചലച്ചിത്രം) - പുതിയൊരു പേജ് ഉണ്ടാക്കേണ്ടി വരും. ഭാവിയിൽ സേതുരാമയ്യർ എന്ന കഥാപാത്രത്തിനൊരു പേജ് ഉണ്ടാവുമ്പോൾ (വിക്കിദൈവങ്ങൾ സഹായിക്കട്ടെ!) അതിനായി സേതുരാമയ്യർ സിബിഐ എന്ന പഴയ URL ഉപയോഗിക്കുകയും ആവാം) എന്ന പേജിൽ തന്നെ നിലനിർത്താം. വേണമെങ്കിൽ കുത്തുകളുള്ള തലക്കെട്ടടങ്ങുന്ന പേജിനെ മറ്റേ പേജിലോട്ട് തിരിച്ചുവിടുകയും ചെയ്യാം. എന്തു പറയുന്നു സുഹൃത്തുക്കളേ? Hghwymn 18:58, 20 ജൂൺ 2008 (UTC)


ചുരുക്കരൂപങ്ങൾക്ക് കുത്തിടുന്നത് ഒരു നയം ആണങ്കിലും അതു എല്ലായിടത്തും പ്രയോഗത്തിൽ വരുത്താൻ പറ്റില്ല. വ്യക്തികളുടെ പേരിന്റെ ഇനീഷ്യൽ കുത്തിടുന്നതു ഒക്കെയാണു. പക്ഷെ ആ നയം അതെ പോലെ എല്ലായിറ്റത്തും ഉപയോഗിക്കാൻ പറ്റില്ല. ഉദാഹരണം SN 2006gyഎന്ന താൾ. അതു ഒരു പ്രത്യേക നെയിംങ്ങിങ്ങ് കൺവെൻഷൻ ആണു. മലയാളം വിക്കിയിൽ അതിനും കുത്തിട്ടു എന്നതു വേറെ കാര്യം. വേരൊരു ഉദാഹരണം ആണു നാസ. അതിനെ എൻ.എ.എസ്.എ എന്നു നമ്മൾ എഴുതുന്നില്ലല്ലോ.

അതേ പോലെ ചില പ്രത്യേക പേരുകൾ, പ്രത്യേകിച്ചു ഒരാളിന്റെ പേരിന്റെ ഇനീഷ്യൽ അല്ലാത്ത ചുരുക്കരൂപങ്ങൾ, ഒക്കെ കുത്തില്ലാതെ എഴുതണം എന്നാണു എന്റെ അഭിപ്രായം. ഉദാ: വൈ2കെ. ഇങ്ങനെ കുറേ ഉദാഹരനങ്ങൾ ഉണ്ട്. ആ ശ്രേണിയിൽപ്പെടുത്താവുന്ന ഒന്നാണു ഇതും. ഇതിന്റെ പേരു സേതുരാമയ്യർ സിബിഐ (മലയാള ചലച്ചിത്രം) എന്നാക്കണം എന്നാണു എന്റെ അഭിപ്രായം. ചില പേരുകൾക്കു എക്സെപഷൻസ് അപ്ളൈ ചെയ്തേ പറ്റൂ. --ഷിജു അലക്സ് 19:20, 20 ജൂൺ 2008 (UTC)

ഞാൻ നേരത്തെ സൂചിപ്പിച്ച പോലെ ചുരുക്കരൂപങ്ങളിൽ കുത്തുകൾ ഉപയോഗിക്കുന്നതിൽ പാശ്ചാത്യർ വിവേചനം കാണിക്കുന്നു - വ്യക്തികളുടെ പേരുകളിൽ ഉപയോഗിച്ചും അല്ലാത്ത വാക്കുകളിൽ വർജ്ജിച്ചും. നമ്മളാകട്ടെ എന്തിനും ഏതിനും കുത്തുകളിടുന്നു. ഷിജു അലക്സ് പറഞ്ഞ SN 2006gy താൾ കണ്ടു; അതു കുറച്ച് കടുപ്പമായിപ്പോയി എന്നല്ലാതെ എന്താ പറയുക. അതുകൊണ്ട് ഈ ചിത്രത്തിന്റെ താൾ സേതുരാമയ്യർ സിബിഐ (മലയാള ചലച്ചിത്രം) എന്നാക്കണമെന്നു തന്നെയാണ്‌ എന്റെയും അഭിപ്രായം. മാത്രമല്ല സിബിഐ ചിത്രങ്ങളുടെ ഔദ്യോഗിക നാമങ്ങളെക്കുറിച്ച് നമുക്കറിയാവുന്നടുത്തോളം വിവരങ്ങൾ (പോസ്റ്ററുകളും IMDB താളുകളും) ഈ രീതിയെ പിന്താങ്ങുന്നു.
ബാക്കി വിക്കിപീഡിയർ എവിടെ? എല്ലാരും തിരക്കിലാണെന്നു തോന്നുന്നു? ഇപ്പോൾ രണ്ടൂ പേരുടെ (ഷിജു അലക്സ്, Hghwymn) അഭിപ്രായ ഐക്യമുണ്ട്. ഇനിയും ആളുകൾ മുന്നോട്ടു വരണമെന്നാണ്‌ എന്റെ ആഗ്രഹം. — ഈ തിരുത്തൽ നടത്തിയത് Hghwymn (സംവാദംസംഭാവനകൾ)
ഈ വിഷയം (കുത്തുകൾ വേണമോ വേണ്ടയോ) ഇതിനുമുൻപും സജീവമായി ചർച്ച ചെയ്തിട്ടുണ്ട്. എനിക്ക് തോന്നുന്നത് കുത്തുകൾ വേണ്ട (ചുരുക്കെഴുത്ത് രൂപങ്ങളിൽ) എന്നൊരു നയം ഉണ്ടാക്കിയതായും അത് പിന്നീട് പല അനുവർത്തിച്ചിട്ടുള്ളതായും കാണുന്നു. ഇപ്പോൾ എന്താണ്‌ ഇങ്ങനെ ഉണ്ടാവാൻ കാരണം ?--സുഗീഷ് 13:04, 21 ജൂൺ 2008 (UTC)
ഞാൻ പുതിയൊരു മലയാളം വിക്കിയനാണ്‌‌. ഇങ്ങനത്തെ (വ്യക്തികളുടെ പേരുകൾ അല്ലാത്ത) ചുരുക്കെഴുത്തു രൂപങ്ങളിൽ കുത്തുകൾ വേണ്ട എന്നൊരു നയം ഉള്ളതായി അറിഞ്ഞതിൽ സന്തോഷമുണ്ട്. ഞാൻ ഈ ചിത്രത്തിന്റെ താൾ തുടങ്ങിയതും കുത്തുകളില്ലാത്ത ചുരുക്കരൂപം ഉപയോഗിച്ചാണ്‌. അതിന്റെ തലക്കെട്ട് തിരുത്തപ്പെട്ടതിൽ നിന്നും ചുരുക്കരൂപങ്ങൾ എഴുതുന്നതിൽ ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുന്നതായി വേണം കരുതാൻ? പെരുവഴിക്കൊള്ളക്കാരൻ 19:29, 21 ജൂൺ 2008 (UTC)