സംവാദം:സുറിയാനി മലബാർ നസ്രാണികൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്രൈസ്തവരിലെ ജാതികൾ[തിരുത്തുക]

ഗവേഷണ ലേഖനമാണോയിതു്? അറബികളുടെ പിന്മുറക്കാരെ മുസ്ലീം മാപ്പിള എന്നും, സിറിയൻ-യഹൂദ ക്രിസ്ത്യാനികളുടെ പിന്മുറക്കാരെ നസ്രാണി മാപ്പിളമാർ എന്നും പൊതുവിൽ വിളിക്കുന്നുവെന്നതു് തെറ്റാണു്.

മഹാപിള്ളമാരായ മാപ്പിളമാർ കൃഷിയും കച്ചവടവും ചെയ്തിരുന്ന ജാതിയാണു്.പൊതുവേ ബൂദ്ധമതപാരമ്പര്യമാണവരുടേതു്.സംഘകാലത്തിനും നമ്പൂതിരിമാരുടെ കുടിയേറ്റത്തിനും ശേഷം കേരളത്തിലെ ഇന്നത്തെ ജാതിവ്യവസ്ഥ ഉറയ്ക്കുന്ന 9-12നൂറ്റാണ്ടുകളിൽ വൈശ്യജാതിയുടെ തൊഴിലുകളായ കൃഷിയും കച്ചവടവും ചെയ്തിരുന്ന സമുദായങ്ങളെയെല്ലാം മാപ്പിളമാരായി കൂട്ടിയതു്കൊണ്ടാവണം യഹൂദമാപ്പിളമാർ ,ക്രൈസ്തവ മാപ്പിളമാർ , മുസ്ലീം മാപ്പിളമാർ എന്നിങ്ങനെയെണ്ണിയതു്.ബൂദ്ധമതപാരമ്പര്യമുണ്ടായിരുന്ന ക്രൈസ്തവ-മുസ്ലീം മാപ്പിളമാരോടൊപ്പം അവരുടെ സമുദായങ്ങളിലുൾപെട്ടിരുന്ന ശേമ്യവംശജർക്കും(യഹൂദർ, അറബികൾ തുടങ്ങി ശേമിൻറെ വംശപരമ്പരയിൽ പെട്ടവർ) കണ്ണിചേർന്നു് നിന്ന ശേമ്യവംശജരായ യഹൂദർക്കും മഹാപിള്ളമാരെന്ന പരിഗണന കിട്ടിയെന്നു് കരുതുകയാണു് യുക്തം.

ജാതിവ്യവസ്ഥ ശക്തമായി നിലനിന്ന കാലത്തു് സമുദായ-ജാതി മാറ്റം അനുവദനീയമായിരുന്നില്ല.ചാന്നാർ ലഹള ഓർക്കുക.ഉദയംപേരൂർ സുന്നഹദോസു് ,മലങ്കര മാർത്തോമ്മാ നസ്രാണി സമുദായത്തിലുണ്ടാക്കിയ പ്രധാന പ്രതിസന്ധി,മാപ്പിളജാതിയെന്ന അവരുടെ നിലനില്പു് അപകടത്തിലാക്കിയെന്നതായിരുന്നു. മലങ്കര മാർത്തോമ്മാ നസ്രാണികൾക്കു് പിൽക്കാലത്തു് സുറിയാനി ക്രിസ്ത്യാനികൾ എന്ന സാമുദായികനാമം കിട്ടി.ഇതിൻറെ ഭാഗമാണെങ്കിലും ക്നാനായക്കാർ വേറെ ജാതി.ദലിത ക്രിസ്ത്യാനികൾ, ലത്തീൻ കത്തോലിക്കർ ഒക്കെ ക്രൈസ്തവരിലെ വ്യത്യസ്ത ജാതികളാണു്.

ശീർഷകം ക്രൈസ്തവരിലെ ജാതികൾ എന്നാക്കിയാൽ താളിന്റെ ഉള്ളടക്കത്തെ സൂചിപ്പിയ്ക്കും.

--59.93.32.55 13:48, 7 സെപ്റ്റംബർ 2007 (UTC)[മറുപടി]

മഹാപിള്ളയല്ല മാപ്പിളയായത്. അതും തെറ്റാണ്‌. മാർഗ്ഗ പിള്ളയാണ്‌ മാപ്പിളയായത്. ബുദ്ധമത പാരമ്പര്യം ശരി തന്നെ. അഷ്ടമാർഗ്ഗ ദർശനം ആയിരുന്നല്ലോ ബുദ്ധമതക്കാർക്ക്. പിന്നീട് മാർഗ്ഗം കൂടീയ ജാതിക്കാരെയൊക്കെ മാപ്പിള എന്ന് വിളിച്ചതാണ്‌ മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും ഒരുപോലെ മാപ്പിള എന്ന സംജ്ഞ വന്ന് ചേർന്നത്. --ചള്ളിയാൻ ♫ ♫ 14:06, 7 സെപ്റ്റംബർ 2007 (UTC)[മറുപടി]

അറബിനാടുകൾ മുഹമ്മദീയമായപ്പോൾ കച്ചവട താൽപര്യവുമായി ബന്ധപ്പെട്ടു് മാപ്പിള സമുദായം,8-11നൂറ്റാണ്ടുകളിൽ നസ്രാണി മാപ്പിളമാരും മുസ്ലീം മാപ്പിളമാരുമായിപിളരുകയായിരുന്നുവെന്നാണൻറെ കാഴ്ചപ്പാടു്.ഉദയംപേരൂർ സുന്നഹദോസു് കാലത്തൊന്നും മലബാറിൽ നസ്രാണികളില്ലായിരുന്നു. ജൂതരിലൊരുവിഭാഗം നേരത്തേതന്നെ ക്രിസ്തുമാർഗം സ്വീകരിച്ചിരുന്നവെന്നും കരുതാം.

--എബി ജോൻ വൻനിലം 15:15, 7 സെപ്റ്റംബർ 2007 (UTC)[മറുപടി]