സംവാദം:സയ്യിദ് സനാഉല്ലാ മക്തി തങ്ങൾ
ക്രിസ്തുമതവിമർശനം നടത്തിയെന്നല്ലാതെ സാമൂഹികപരിഷ്കരണം നടത്തിയെന്ന് ലേഖനത്തിൽ എവിടെയും ഇല്ലല്ലോ? പുസ്തകങ്ങളുടെ പേര് തന്നെ അതിന്റെ നിലവാരത്തിന്റെ സൂചന നല്കുന്നണ്ടോ? ഒഴിവാക്കപ്പെടേണ്ട ലേഖനം. മംഗലാട്ട് ►സന്ദേശങ്ങൾ
ഫലകം നീക്കുന്നതിനു മുൻപായി അഭിപ്രായ സമന്വയം ഉണ്ടാക്കണം. അല്ലെങ്കിൽ വാൻഡലിസമായി കണക്കാക്കുകയും ബ്ലോക്ക് ചെയ്യുന്നതിൽ കലാശിക്കുകയും ചെയ്യും --ടക്സ് എന്ന പെൻഗ്വിൻ 03:29, 16 ജൂൺ 2008 (UTC)
അനാവശ്യ ഫലകമിടുന്നത് വാൻഡലിസമല്ലെ മാഷെ?അങ്ങോര് എന്ത് ന്യായമായ കാരണമാ പറഞ്ഞത് --78.93.140.129 03:32, 16 ജൂൺ 2008 (UTC)
- ക്രിസ്തുമതവിമർശനം നടത്തിയെന്നല്ലാതെ സാമൂഹികപരിഷ്കരണം നടത്തിയെന്ന് ലേഖനത്തിൽ എവിടെയും ഇല്ലല്ലോ?
- ലേഖനം എഴുതാൻ ഇങ്ങനെ ഒരു നയം ഉണ്ടോ? അല്ലെങ്കിൽ മക്തി തങ്ങൾ കേരളത്തിലെ മുസ്ലീം സമൂഹത്തിനിടയിലെ സാമൂഹ്യപരിഷ്കർത്താവ് ഇത് കണ്ടില്ലെ?
- പുസ്തകങ്ങളുടെ പേര് തന്നെ അതിന്റെ നിലവാരത്തിന്റെ സൂചന നല്കുന്നണ്ടോ?
- ആരാണ് നിലവാരം തീരുമാനിക്കുന്നത്? മംഗലാട്ടിന്റെ കാഴ്ചപ്പാടിലുള്ള നിലവാരം വിക്കിക്ക് നോക്കേണ്ടതാണോ? പൊതു കാഴ്ചപ്പാടല്ലെ വേണ്ടത് .ഇവിടെയുംഇയാൾ നശീകരണം പ്രവർത്തനം നടത്തിയത് നോക്കുക.--78.93.140.129 03:34, 16 ജൂൺ 2008 (UTC)
ഇദ്ദേഹം വക്കം അബ്ദുൽ ഖാദർ മൗലവിയുടെ സമകാലികനായ ഒരു സാമൂഹിക പരിഷ്കർത്താവാണെന്നു തോന്നുന്നു. കുറെയധികം വിവരങ്ങൾ
- http://www.vmft.org/documents/bahaVM.htm
- http://www.uvm.edu/~envprog/madrassah/karela_madrassah.html
- http://en.wikipedia.org/wiki/Islahi_Movement_in_Kerala
ഇവിടെയൊക്കെ ചിതറി കിടപ്പുണ്ട്. --ടക്സ് എന്ന പെൻഗ്വിൻ 04:02, 16 ജൂൺ 2008 (UTC)
ആധികാരികത
[തിരുത്തുക]വക്കം അബ്ദുൾഖാദർ മൌലവിയുടെ സമകാലികൻ എന്നത് ശരിയാണ്. എന്നാൽ അവകാശപ്പെടുന്നതുപോലെ സാമുദായികപരിഷ്കർത്താവാണ് എന്നു കരുതാവുന്ന തെളിവുകൾ ഒന്നും ടക്സ് നല്കിയ ലിങ്കിൽ കാണാനായിട്ടില്ല. ക്രിസ്തുമതവിരുദ്ധതയാണ് അദ്ദേഹത്തിന്റെ പ്രവർത്തനത്തിന്റെ കാതൽ. അങ്ങനെയുള്ള മതവിരുദ്ധപ്രവർത്തനം മതസ്പർദ്ധയുണ്ടാക്കുന്നതാണ് എന്നല്ലാതെ ഏതെങ്കിലും രീതിയിലുള്ള സദ്ഫലം സമൂഹത്തിൽ സൃഷ്ടിക്കുന്നതാണ് എന്നു കരുതുക വയ്യ. മാത്രമല്ല ഈ ലിങ്കുകളിൽ ഒന്ന് പാകിസ്ഥാൻ മദ്രസകളെക്കുറിച്ചുള്ളതാണ്, വേറെയൊന്ന് കെ.എം.ബഹാവുദ്ദീന്റെ ലേഖനവും ആണ്. ബഹാവുദ്ദീനോടുള്ള എല്ലാ ആദരവും വെച്ചുകൊണ്ട് പറയട്ടെ, ആധികാരികമായ ചരിത്രവിവരണമല്ല ആ ലേഖനം,മറിച്ച് മതത്തിന്റെ കണ്ണിലൂടെ കാര്യങ്ങൾ കാണുന്നതാണ്.
പുസ്തകത്തിന്റെ നിലവാരം മംഗലാട്ട് സാക്ഷ്യപ്പെടുത്തേണ്ടതില്ല. ശരി തന്നെ. പക്ഷെ നിലവാരം ഉള്ളതായിരിക്കണം. അതു വേണ്ടെന്നു പറയില്ല എന്നു കരുതുന്നു. മംഗലാട്ട് ►സന്ദേശങ്ങൾ
മഹേഷ് മംഗലാട്ട് എന്ന ഈ ലേഖനം(?) വിക്കിയിൽ വരാമെങ്കിൽ പിന്നെ എന്തിനാ സാറെ മറ്റുള്ളവയുടെ പിറാകെ സം വദിക്കുന്നത്? അവിടെ പോയി അത് ഡിലീറ്റാൻ നിർദ്ദേശിക്ക് മാന്യനാണങ്കിൽ. എന്നിട്ടാവാം ബാക്കിയുള്ളവയുടെ ആധീകാരികത.ഓ കഷ്ടം ! മഹേഷ് മംഗലാട്ടെന്ന പി എച്ച് ഡി കാരൻറെ അത്ര നോട്ടബിലിറ്റി പിന്നെ ആർക്കാ?14:44, 16 ജൂൺ 2008 (UTC)
- “സദ്ഫലം സമൂഹത്തിൽ സൃഷ്ടിക്കുന്നതാണ് എന്നു കരുതുക വയ്യ.“ സദ്ഫലം ഉണ്ടാക്കിയ പ്രശസ്തരെ മാത്രമെ വിക്കിയിൽ വരാവൂ?കുപ്രിസിദ്ധി ഉണ്ടായാൽ പോരെ? അങ്ങനെയെങ്കിൽ വീരപ്പന്റെയും നക്സലേറ്റുകളുടെയും ലേഖനമൊന്നും വരാൻ പാടില്ലല്ലോ? താങ്കളുടെ കാഴചപ്പാടിലല്ല വിക്കിയിൽ ലേഖനം വരേണ്ടതെന്ന് ആവർത്തിച്ചു ഓർമ്മിപ്പിക്കുന്നു.മുൻപും ഹുസൈൻ സലഫി എന്ന താളിൽ ഇയാളുടെ വികലമായ വീക്ഷണങ്ങൾ ഇയാൾ എഴുതിപ്പിടിപ്പിച്ചിരിന്നു. --78.93.140.129 17:02, 16 ജൂൺ 2008 (UTC)
ക്രിസ്തുമതവിരുദ്ധതയാണ് അദ്ദേഹത്തിന്റെ പ്രവർത്തനത്തിന്റെ കാതൽ. അങ്ങനെയുള്ള മതവിരുദ്ധപ്രവർത്തനം മതസ്പർദ്ധയുണ്ടാക്കുന്നതാണ് എന്നല്ലാതെ ഏതെങ്കിലും രീതിയിലുള്ള സദ്ഫലം സമൂഹത്തിൽ സൃഷ്ടിക്കുന്നതാണ് എന്നു കരുതുക വയ്യ' ഇങ്ങനെ മണ്ടത്തരം വിളിച്ച് പറയരുത്. ഇസ്ലാമിനെ വളച്ചൊടിച്ച് വിക്യതമാക്കി ചിത്രീകരിച്ച ക്രിസ്ത്യൻ പുരോഹിതന്മാരെയാൺ അദ്ദേഹം വിമർശിച്ചിട്ടുള്ളത്. ഇത് ഏത് മതക്കാരും ചെയ്യുന്നതാൺ അവനവന്റെ മതം മറ്റുള്ളവർ വികലമാക്കി ചിത്രീകരിക്കുന്നു എന്ന് ഒരു മത വിശ്വാസിക്ക് തോന്നുമ്പോൾ അതിനെതിരെ പ്രതികരിക്കും. മത വിശ്വാസികൾക്കിടയിലുള്ള അന്ധ വിശ്വാസങ്ങൾ ക്കെതിരെ ഇദ്ദേഹം പോരാടിയിട്ടുണ്ട്. ഇത് ഒരു സമ്യൂഹ നന്മയല്ലേ?
ഇക്കാര്യത്തെ മതവിരുദ്ധതായാക്കുന്നത് നല്ല പ്രവർത്തനമല്ല..117.97.39.160 17:20, 16 ജൂൺ 2008 (UTC)
- ഞാൻ മക്തി തങ്ങൾ സാമൂഹ്യ നന്മ ചെയ്തിട്ടില്ല എന്നല്ല പറഞ്ഞത്. സാമൂഹ്യ നന്മ ചെയ്യൽ മാത്രമാണോ വിക്കിയിൽ ലേഖനം വരാനുള്ള യോഗ്യത എന്ന് ചോദിക്കുകയാണ്. തിന്മ ചെയ്ത ബിൻലാദനെ പോലുള്ളവരും ഉണ്ട്ടല്ലോ. മംഗലാട്ടിന്റെ മണ്ടൻ ന്യായീകരണത്തെ ചോദ്യം ചെയ്തതാണ്. അല്ലാതെ മക്തി തങ്ങളെ കുറിച്ചല്ല--78.93.140.129 17:32, 16 ജൂൺ 2008 (UTC)
ശരിയായ നാമം മക്തി തങ്ങളാണ്. മഖ്ദി തങ്ങളല്ല. അതിലേക്ക് മാറ്റുന്നു.അവലംബം