Jump to content

മക്തി തങ്ങളുടെ സമ്പൂർണ്ണ കൃതികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഖ്ദി തങ്ങളുടെ സമ്പൂർണ്ണ കൃതികൾ
പരിഭാഷയുടെ പുറംചട്ട
കർത്താവ്സയ്യിദ്_സനാഉല്ലാ_മഖ്ദി_തങ്ങൾ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർവചനം ബുക്സ്
ഏടുകൾ792

സയ്യിദ് സനാഉല്ല മക്തി തങ്ങളുടെ കൃതികളുടെ സമാഹാരമാണ് മക്തി തങ്ങളുടെ സമ്പൂർണ്ണ കൃതികൾ എന്ന പേരിൽ പുറത്തിറങ്ങിയിട്ടുള്ള ഗ്രന്ഥം. സമാഹരം ആദ്യമായി മലയാളത്തിൽ പ്രസിദ്ധീകരിച്ചത് കേരള ഇസ്ലാമിക് മിഷൻ കോഴിക്കോട് ആണ്. കെ.കെ. മുഹമ്മദ് അബ്ദുൽ കരീം സമ്പാദനം നിർവ്വഹിച്ച ഈ ഗ്രന്ഥം നിലവിൽ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നത് വചനം ബുക്സ് കോഴിക്കോട് ആണ്.

ഉള്ളടക്കം

[തിരുത്തുക]

പന്തൊമ്പതാം നൂറ്റാണ്ടിലെ ശ്രദ്ധേയനായ സാമൂഹിക പരിഷ്കർത്താവും സാഹിത്യകാരനും പത്രപ്രവർത്തകനും ഇസ്ലാം മതപ്രബോധനകനുമായിരുന്നു മക്തി തങ്ങൾ.(ക്രിസ്താബ്ദം 1847-1912). മക്തി തങ്ങൾ രചിച്ച 34 കൃതികളുടെ സമാഹാരമാണ് സമ്പൂർണ്ണ കൃതികളിൽ ഉള്ളത്. മുസ്ലിം സമൂഹത്തിലെ പരിഷ്കർത്താവും അന്ധവിശ്വാസങ്ങളോടും അനാചാരങ്ങളോടും നിരന്തരം പോരാടുകയും ചെയ്തിരുന്ന വ്യക്തിയായിരുന്ന മക്തി തങ്ങൾ.[1] ക്രിസ്ത്യൻ മിഷനറിമാരുടെ ഇസ്ലാം വിരുദ്ധ വിമർശനങ്ങളെ സർഗ്ഗാത്മകമായി പ്രതിരോധനിക്കുകയും ക്രൈസ്തവ വേദങ്ങൾ വെച്ചു കൊണ്ട് തന്നെ ഇസ്ലാം-ക്രൈസ്തവ പാരസ്പര്യത്തിൻറെയും മതതാരതമ്യ പഠനത്തിൻറെ സാധ്യതകൾ വിശകലനം നടത്തുകയും ചെയ്തു. [2] [3]

കൃതികൾ

[തിരുത്തുക]
  1. കഠോരകുഠാരം,
  2. ക്രിസ്തീയ അജ്ഞേയ വിജയം പാർക്കലീത്താ പോർക്കളം
  3. സത്യദർശിനി
  4. തൃശ്ശിവപേരൂർ ക്രിസ്തീയ വായടപ്പ്
  5. തണ്ടാൻ കണ്ഠമാല
  6. തണ്ടാൻ കൊണ്ടാട്ടച്ചെണ്ട
  7. ക്രിസ്തീയ മതമതിപ്പ്
  8. മുഹമ്മദ് നബി അവകാശപോഷണം ക്രിസ്തീയ മനഃപൂർവ മോഷണം
  9. കുഠോര വജ്റം
  10. ജയാനന്ദാഘോഷം
  11. മഖ്ദി സംവാദജയം
  12. ത്രിയേക നാശം മഹാനാശം
  13. മദ്യപാനം മശീഹാ മതാഭിമാനം
  14. ഞാൻ ഞാൻതന്നെ
  15. നബി നാണയം (ചരിത്രം)
  16. മുസ്ലിംകളും രാജഭക്തിയും
  17. പാദവാദം പാതകപാദകം
  18. മുസ്ലിംകളും വിദ്യാഭ്യാസവും
  19. ഖുർആൻ വേദ വിലാപം
  20. ഒരു വിവാദം
  21. മഖ്ദി തങ്ങൾ ആഘോഷം
  22. തങ്ങളാഘോഷം മാഹാഘോഷം
  23. അഹങ്കാരാഘോഷം
  24. പ്രാവ് ശോധന
  25. ഡംഭാചാര വിചാരി
  26. ഇസ്ലാം വാള് ദൈവവാള്
  27. ഓർക്കാതാർക്കുന്നതിന്നൊരാർപ്പ്
  28. പാലില്ലാ പായസം
  29. നാരീ നരാഭിചാരി
  30. മൂഢഅഹങ്കാരം മഹാന്ധകാരം
  31. മൌഢ്യാഢംഭര നാശം
  32. പരോപദ്രവ പരിഹാരി (1896 ലെ മാപ്പിള ലഹളക്കെതിരെ)
  33. ലാ മൌജൂദിൻ ലാ പോയിന്റ്
  34. മഖ്ദി മന:ക്ളേശം
  35. മൂസക്കുട്ടിക്കുത്തരം
  36. മൂസക്കുട്ടിയുടെ മൂക്ക് കുത്തി
  37. ദൈവം
  38. സ്വർഗത്തിലേക്ക് വഴികാട്ടി ക്രിസ്തുവോ പൌലോസോ?
  39. വൈഭവക്കുറവ്
  40. സുവിശേഷ നാശം
  41. മുഹമ്മദീയ മുദ്രണാലയം
  42. മഖ്ദി ആഘോഷം ത്രിയേകനാശം
  43. ഈമാൻ സലാമത്ത് (ലഘുലേഖ)
  44. തുർക്കി സമാചാരം
  45. നിത്യജീവൻ (മാസിക)
  46. പരോപകാരി (മാസിക)
  47. സത്യപ്രകാശം (വാരിക)
  48. ക്രിസ്തീയ പ്രതാരണ പ്രദർശിനി
  49. ഇഹലോക പ്രഭു
  50. തോട്ടത്തിരുപ്പോരാട്ട്
  51. അബ്രഹാം സന്താന പ്രവേശം
  52. കുരിശ് സംഭവം സ്വപ്ന സംഭാവനം
  53. ക്രിസ്തീയ മൂഢപ്രൌഡീദർപ്പണം
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ വർഗ്ഗം:മക്തി തങ്ങളുടെ കൃതികൾ എന്ന താളിലുണ്ട്.

ഇതും കാണുക

[തിരുത്തുക]

സയ്യിദ് സനാഉല്ലാ മക്തി തങ്ങൾ

അവലംബം

[തിരുത്തുക]
  1. http://risalaonline.com/2013/05/25/1604/
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-13. Retrieved 2015-03-17.
  3. http://ponkavanam.com/islam/wiki/Sayyid_sanaullah_makthi_thangal[പ്രവർത്തിക്കാത്ത കണ്ണി]