സംവാദം:സഞ്ചാരസാഹിത്യം സമ്പൂർണ്ണം (ഭാഗം ഒന്ന് - ആഫ്രിക്ക, യൂറോപ്പ്)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സഞ്ചാരസാഹിത്യം സമ്പൂർണ്ണകൃതിക്കായി ഒരു ലേഖനം പോരെ? ഓരോ ഭാഗത്തിനും ഒരോ ലേഖനത്തെക്കാൾ വായനക്കാർക്ക് നോക്കാൻ സൗകര്യം ഒറ്റ ലേഖനമാക്കുന്നതല്ലേ?--സുഹൈറലി 10:20, 17 ജൂലൈ 2012 (UTC)[മറുപടി]

തൽക്കാലം ഞാൻ രണ്ടു താളുകളും തമ്മിൽ ലിങ്ക് ചെയ്യാം. ഓരോ ഭാഗത്തെയും പറ്റി ധാരാളം വിവരങ്ങൾ കൂട്ടിച്ചേർക്കാനുന്നതാണ്. ആഫ്രിക്കയിലും യൂറോപ്പിലും ഏഷ്യയിലും അദ്ദേഹം നടത്തിയ യാത്രകൾ പല പുസ്തകങ്ങളായി മുൻപ് ഇറങ്ങിയിട്ടുള്ളവയാണ്. അതേക്കുറിച്ചുള്ള വിവരങ്ങളും യാത്രാ തീയതികളും അതിനു ശേഷം ആ നാടുകളിൽ വന്ന മാറ്റങ്ങളും മറ്റും ഉൾപ്പെടുത്തിയാൽ സ്വതന്ത്രമായി ഭാവിയിൽ നിലനിൽക്കാവുന്നതാണെന്ന് തോന്നുന്നു. കുറച്ചുനാൾ കാത്തിരുന്ന ശേഷം (പ്രതീക്ഷയ്ക്കൊത്ത് താളുകൾ വികസിച്ചില്ലെങ്കിൽ) വേണമെങ്കിൽ താളുകളെ കൂട്ടിയോജിപ്പിക്കാം. രണ്ടു പുസ്തകങ്ങൾക്കും വ്യത്യസ്ഥ ഐ. എസ്. ബി. എൻ. നമ്പറാണുള്ളതെന്നു തോന്നുന്നു. ഒരു ഇൻഫോ ബോക്സുണ്ടാക്കിയാൽ ഒരുമിച്ചു ചേർക്കൽ അതുമൂലം പ്രശ്നമായേക്കാം. --അജയ് ബാലചന്ദ്രൻ (സംവാദം) 10:44, 17 ജൂലൈ 2012 (UTC)[മറുപടി]

വിവരങ്ങൾ അധികമുള്ളതിനാലാണ് പ്രത്യേകം ലേഖനമാക്കുന്നതെങ്കിൽ ബ്രിട്ടാനിക്കക്ക് 32 ലേഖനം വേണ്ടി വരുമല്ലോ, ഓരോന്നും വികസിപ്പിക്കാനുള്ള വകുപ്പുമുണ്ട്. ബ്ലോഗകൾ റഫറൻസായി ഉദ്ദരിക്കരുത് എന്നാണ് പറഞ്ഞു കേൾക്കാറുള്ളത്. ഇസ്ലാമിക വിജ്ഞാനകോശം പത്ത് വാള്യവും വ്യത്യസ്ഥ ISBN തന്നെയാണുള്ളത്. --സുഹൈറലി 11:44, 17 ജൂലൈ 2012 (UTC)[മറുപടി]
ഇത് പ്രത്യേകം പുസ്തകങ്ങളല്ലേ?--റോജി പാലാ (സംവാദം) 12:49, 17 ജൂലൈ 2012 (UTC)[മറുപടി]
ഒന്നിച്ചു ചേർക്കുന്നതിന് എനിക്ക് വിരോധമില്ല. സുഹൈറലിയുടെ അഭിപ്രായത്തെ ഞാൻ മാനിക്കുന്നു (റോജി പാലായുടേയും). വിജ്ഞാനകോശങ്ങളുടെ വോള്യങ്ങൾ (ഇസ്ലാമിക വിജ്ഞാനകോശവും, ബ്രിട്ടാണിക്കയും) ഒരുമിച്ച് ഒരു താളിൽ പരാമർശിക്കുന്നതുപോലെയല്ല ഇതെന്ന് പക്ഷേ തോന്നുന്നുണ്ട്. ഇത് രണ്ട് വ്യത്യസ്ഥ പ്രദേശങ്ങളിലേയ്ക്കുള്ള യാത്രകൾ വിവരിക്കുന്ന വ്യത്യസ്ഥ ഉള്ളടക്കമുള്ള പുസ്തകങ്ങളാണ് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. എന്നുമാത്രമല്ല ഈ സംഗ്രഹത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളതും എന്നാൽ അതിനു മുൻപ് പ്രത്യേകം പ്രസിദ്ധീകരിച്ചിട്ടുള്ളതുമായ പുസ്തകങ്ങൾക്കും (ഉദാ: "പാതിരാസൂര്യന്റെ നാട്ടിൽ", "ബാലിദ്വീപ്‌" എന്നിവയൊക്കെ) പ്രത്യേകം താളുകളാവാം എന്നാണ് എന്റെ അഭിപ്രായം. എന്നാലും ഭൂരിപക്ഷാഭിപ്രായം രണ്ടു താളും ഒന്നാക്കണമെന്നാണെങ്കിൽ വിക്കിപ്പീഡിയയിൽ അതു തന്നെയല്ലേ നടക്കൂ? കുറച്ചുനാൾ കൂടി (ഒരാഴ്ച്ച?) കാത്തിരുന്നു നോക്കിയ ശേഷം ഭൂരിപക്ഷാഭിപ്രായമനുസരിച്ചു ചെയ്യാമല്ലോ? ഒന്നാക്കണമെന്നാണ് തീരുമാനമെങ്കിൽ താളിന്റെ പേരും തിരുത്തണം. "സഞ്ചാരസാഹിത്യം സമ്പൂർണ്ണം" എന്നാക്കിയാലോ? ഒന്നാം വോളിയത്തിന്റെ പുറം ചട്ടയുടെ മാത്രം ചിത്രം കൊടുക്കുകയുമാവാം. --അജയ് ബാലചന്ദ്രൻ (സംവാദം) 18:21, 17 ജൂലൈ 2012 (UTC)[മറുപടി]

ബ്ലോഗുകൾ റഫറൻസായി ഉദ്ധരിക്കരുതെന്ന നിയമം ഈ താൾ സൃഷ്ടിക്കുമ്പോൾ എനിക്കറിയാമായിരുന്നില്ല. ക്ഷമിക്കുക. ISBN നമ്പർ രണ്ട് ഗ്രന്ധങ്ങളുടെയും ഒന്നു തന്നെയാണ് (ഞാൻ രണ്ടാണെന്നാണ് കരുതിയത് - എന്റെ തെറ്റ്) - ഇൻഫോ ബോക്സുകൾ ശ്രദ്ധിക്കുക. --അജയ് ബാലചന്ദ്രൻ (സംവാദം) 19:09, 17 ജൂലൈ 2012 (UTC)[മറുപടി]