സംവാദം:ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെതിരെ ലാഹോറിലുണ്ടായ ആക്രമണം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആവശ്യമില്ലാത്ത ലേഖനമാണിത്. ഇത്തരം ആക്രമണങ്ങളെപ്പറ്റി ലേഖനം എഴുതാൻ തുടങ്ങിയാൽ അവസാനമുണ്ടാവില്ല. ഈ സംഭവത്തിന് കാലികപ്രസക്തി മാത്രമേയുള്ളു. അതിന്, വിജ്ഞാനകോശപരമായ മൂല്യം ഇല്ല.Georgekutty 12:15, 3 മാർച്ച് 2009 (UTC)[മറുപടി]

ജോർജ്ജുകുട്ടിയുടെ അഭിപ്രായത്തോട് യോജിക്കുന്നു. --Vssun 12:21, 3 മാർച്ച് 2009 (UTC)[മറുപടി]
ഇത്തരം സമകാലിക ലേഖനങ്ങൾ വരുമ്പോഴും സിനിമാ ലേഖനങ്ങൾ വരുമ്പോഴും വിക്കിപീഡിയയെ പരമ്പരാഗത വിജ്ഞാനകോശങ്ങളുമായി തുലനം ചെയ്യുന്നത് ശരിയായേക്കില്ല. സമകാലിക സംഭവങ്ങൾ വിക്കിയിൽ ലേഖനങ്ങളാകാറുണ്ട്. അത് വിക്കിക്കുള്ള ഒരു മേന്മയായി കണക്കാക്കണം. ഇത്തരം ലേഖനങ്ങൾ ഒരു പാരഗ്രാഫിൽ ഒതുക്കുന്നതിനോടു പക്ഷേ യോജിപ്പില്ല. മൻ‌ജിത് കൈനി 12:29, 3 മാർച്ച് 2009 (UTC)[മറുപടി]

സമക്കാലിക പ്രസക്തിയുള്ള ഇത്തരം ലേഖനങ്ങൾ വരുന്നതു് കൊണ്ടു് കുഴപ്പമില്ലെങ്കിലും, അതു് പുതുക്കപ്പെടുന്നില്ല എന്നതാണു് ഇതിന്റെ ദോഷം. ഈയടുത്ത് തുടങ്ങിയ മുടവന്നൂർ പടക്ക നിർമ്മാണശാല സ്ഫോടനം തന്നെ ഇതിനു പറ്റിയ ഉദാഹരണം. ടെലിവിഷൻ കാരുടെ ബ്രേക്കിങ്ങ് ന്യൂസ് പരിപാടി പോലെ പെട്ടന്നുണ്ടാകുന്ന വികാരത്തള്ളിച്ചയിൽ നിന്നു് ഉടലെടുക്കുന്നതാണു് ഇത്തരം ലെഖനങ്ങളിൽ ഭൂരിപക്ഷവും‍.

ഇത്തരം സംഭവങ്ങളിൽ നിന്നു് വൈജ്ഞാനിക മൂല്യം ഉരുത്തിരിഞ്ഞ് വരുന്നതു വരെ കാത്തിരിക്കുന്നതു കൊണ്ടു് കുഴപ്പമൊന്നും ഇല്ല. പക്ഷെ മിക്കപ്പോഴും വികാരത്തള്ളിച്ചയിൽ നിന്നു് തുടങ്ങുന്ന ഇത്തരം ലെഖനങ്ങളിലേക്കു്, ലേഖനം തുടങ്ങിയ ആൾ തന്നെ പിന്നീടു് എത്തിനോക്കാറില്ല. അതിനാൽ തന്നെ ഇത്തരം ലേഖനങ്ങളുടെ ഉള്ളടക്കം എല്ലാം ഔട്ട്ഡേറ്റ്ഡ് ആയിരിക്കും എന്നതാണു് ഇതിന്റെ ഏറ്റവും വലിയ ദോഷം. --Shiju Alex|ഷിജു അലക്സ് 12:40, 3 മാർച്ച് 2009 (UTC)[മറുപടി]

മൻ ജിത് പറയുന്നതിനോട് വളരെയധികം യോജിക്കുന്നു. സമകാലിക ലേഖനങ്ങൾ വിക്കിയിൽ ലേഖനങ്ങൾ തന്നെയാണ്, അത് വിക്കിയുടെ മേന്മ തന്നെയാണ്. ഷിജു പറഞ്ഞത് പോലെയുള്ള പ്രശ്നങ്ങൾ ആണ് ഈ ലേഖനങ്ങൾ നേരിടുന്നത്. -- ജിഗേഷ് സന്ദേശങ്ങൾ  12:48, 3 മാർച്ച് 2009 (UTC)[മറുപടി]

ഇത്തരം ലേഖനങ്ങൾ പെട്ടന്നുണ്ടാകുന്ന വികാരത്തള്ളിച്ചയിൽ നിന്ന് ഉടലെടുക്കുന്നതാണ് എന്നുള്ളത് സത്യം തന്നെ. പക്ഷേ, പലപ്പോഴും ഇത്തരം സമകാലിക സംഭവങ്ങളുടെ യഥാർത്ഥമുഖം പുറത്തുവരാൻ കാലതാമസമുണ്ടാകുന്നു എന്നുള്ളതുകൊണ്ട്, ലേഖനം പുതുക്കുന്നതിനും കാലതാമസം സംഭവിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ഇന്ന് ബ്രേക്കിംഗ് ന്യൂസായ സംഭവം, നാളെ തീരെ പ്രാധാന്യം ഇല്ലാത്ത ഒരു വാർത്തയായാണ് പലപ്പോഴും കാണപ്പെടുന്നത്. ഇതും ലേഖനങ്ങൾ പുതുക്കപ്പെടാതിരിക്കുന്നതിന് ഒരു കാരണമായി വരുന്നു. ഈ കാരണങ്ങളൊക്കെത്തന്നെയാണ് ലേഖനം തുടങ്ങിയ ആളെ പിന്നീട് ആ ലേഖനത്തിലേക്ക് എത്തിനോക്കാതിരിക്കാൻ പ്രേരിപ്പിക്കുന്നത്. പിന്നെ ലേഖനം തുടങ്ങിയ ആൾ തന്നെ ലേഖനം പുതുക്കികൊണ്ടിരിക്കണം എന്ന് നമുക്ക് വാശിപിടിക്കാനുമാവില്ലല്ലോ? --സുഭീഷ് - സം‌വാദങ്ങൾ 13:08, 3 മാർച്ച് 2009 (UTC)[മറുപടി]