സംവാദം:ശ്രാദ്ധം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പിതൃക്കൾ എന്നാണ് വേണ്ടത്.  മംഗലാട്ട്  ►സന്ദേശങ്ങൾ 

ചാത്തം എന്നും പറയുമല്ലോ... പിന്നെ തർപ്പണം എന്താണ് അതു തന്നെയാണോ ബലിയിടൽ? --Devanshy 11:19, 9 ജൂലൈ 2007 (UTC)Reply[മറുപടി]
പിതൃതർപ്പണം ആണ് ബലിയിടൽ. തർപ്പണം എന്ന പദത്തിന്റെ അർത്ഥം നോക്കാം. കാക്കകളും (കരിങ്കാക്കകൾ) പിതൃക്കളും തമ്മിലുള്ള ബന്ധം എന്താണ്? പിതൃക്കൾ കരിങ്കാക്കകളുടെ രൂപത്തിൽ ബലിച്ചോറ് തിന്നാൻ‍ വരും എന്ന് വിശ്വാസം ഇല്ലേ? ഓട്ടുരുളിയും ശ്രാദ്ധവും തമ്മിലുള്ള ബന്ധം എന്താണ്. കേരളത്തിൽ ശ്രാദ്ധം അർപ്പിക്കുന്ന പ്രധാന സ്ഥലങ്ങൾ ഏതൊക്കെയാണ്? (തിരുനെല്ലി / പാപനാശിനി / കൊല്ലം തിരുമുല്ലവാരം കടല്പ്പുറം, ... ) ഇതും ലേഖനത്തിൽ ചേർക്കാമോ. Simynazareth 12:39, 9 ജൂലൈ 2007 (UTC)simynazarethReply[മറുപടി]


കേരളത്തിലെ മണ്ണിൽ ലോഹാംശം വളരെ കുറവായതിനാൽ നമ്മുടെ പ്രക്രുതിയിലും ശരീരത്തിലും ഇവയുടെ പോരായ്മ അനുഭവപ്പെടുന്ന്. അതുകൊന്ദാണ് പഞ്ചലോഹങ്ങൾ ബാൽറ്യത്തിൽതന്നെ ധരിക്കുന്നത്. ഇവയിൽ സ്വർണ്ണം നാം ശരീരത്തിൽ സ്ഥിരമായി ധരിക്കുന്നത് കൊണ്ടു അതിൻറെ പോരായ്മ നികന്ന് കിട്ടും. ചെമ്പ്,വെള്ളി,ഈയം ഇവയുടെ പോരായ്മ ലോഹമിശ്രിതമായ ഓട് കൊണ്ടെ കഴിയൂ. അതുകൊണ്ടാനു പൂജാതികർമ്മങ്ങൾക്കു ഓട്ട് പാത്രങ്ങൾ ഉപയോഗിക്കുന്നതു. പിന്നെ പിത്രുക്കളും കാക്കകളും തമ്മിലുള്ള ബന്തം നോക്കനം. Aruna 06:04, 11 ജൂലൈ 2007 (UTC)Reply[മറുപടി]

കേരളത്തിൽ ലോഹാംശം കുറവോ? സാദ്ധ്യമല്ല. ! --220.226.36.152 05:13, 12 ഓഗസ്റ്റ്‌ 2007 (UTC)

ലേഖനത്തിൽ പലതും വിട്ടുപോയത് പോലെ,..[തിരുത്തുക]

കേരളത്തിലെ ഹിന്ദുക്കളുടെ അതി പ്രാചീനമായ ഒരു ആരാധനാ രൂപം പിതൃപൂജയാണ്. പഞ്ചമഹായജ്ഞങ്ങളിൽ ഉൾപ്പെടുന്ന പിതൃയജ്ഞമാണ് ഇത്. മരിച്ചവരുടെ ആത്മാക്കൾക്ക് പിതൃദേവതകളുടെ പ്രീതി ലഭിക്കുന്നതിന് ചെയ്യുന്ന യജ്ഞമാണ് ശ്രാദ്ധം. പിതൃക്കൾ തറവാട് നിലനിർത്തിയവരാണ് എന്നതുകൊണ്ട് ജലതർപ്പണം, അന്നം എന്നിവയാൽ അവരെ തൃപ്തിപ്പെടുത്തുന്നതിനും അവരുടെ സ്മരണ നിലനിർത്തുന്നതിനും വേണ്ടിയാണ് ശ്രാദ്ധമൂട്ട്. ഇത് ചെയ്യണമെങ്കിൽ തലേദിവസം മുതൽക്കേ വ്രതം എടുത്തിരിക്കണം എന്നാണ് പ്രമാണം. മനുഷ്യരുടെ ഒരു വർഷം പിതൃക്കൾക്ക് ഒരു ദിവസമത്രെ. പിതൃക്കളെ ദിവസവും ഊട്ടുന്നു എന്ന സങ്കല്പ്പത്തിലണ് , മരിച്ച ദിവസത്തെ തിഥിയോ, നക്ഷത്രമോ, കണക്കിലെടുത്ത് ആണ്ട് ശ്രാദ്ധം ചെയ്യുന്നത്. ശ്രാദ്ധമൂട്ടി ബലികർമ്മങ്ങൾ ചെയ്യുമ്പോൾ ബലിച്ചോറുകൊണ്ട് പിതൃദേവതകൾ പ്രസനരായി മരിച്ചവരുടെ ആത്മാക്കളെ (പിതൃക്കളെ) അനുഗ്രഹിക്കുന്നുവെന്നാണ് സങ്കല്പം. സൂര്യചന്ദ്രന്മാർ ഒരേ രാശിയിൽ സംഗമിക്കുന്ന അമാവാസി നാളിൽ നടത്തുന്ന യജ്ഞങ്ങളിലെ ഹവിസ്സ് പിതൃക്കൾക്കുള്ളതാണ്. അതുകൊണ്ടാണ് തിഥിയോ നക്ഷത്രമോ നോക്കാതെ കറുത്തവാവ് ദിവസം ശ്രാദ്ധമൂട്ടുന്നത്. ചോറ്, എള്ള്, പാല്, തൈർ, ദർഭ, കറുക, ചെറുള, തുടങ്ങിയാണ് പ്രധാനമായും പിതൃപൂജക്കുള്ള ദ്രവ്യമായി ഉപയോഗിക്കുന്നത്.

കാക്കയും ബലിച്ചോറും

കാക്കക്ക് ബലിച്ചോറ് കൊത്തിതിന്നാനുള്ള അനുവാദം കിട്ടിയതിനെകുറിച്ച് ഉത്തര രാമയണത്തിൽ നിന്ന് .

ഒരിക്കൽ മരുത്തൻ എന്ന രാജാവ് ഒരു മഹേശ്വരയജ്ഞം നടത്തി. ഇദ്രാദി ദേവകൾ സത്രത്തിൽ സനിധരായിരുന്നു. ഈ വിവരം അറിഞ്ഞ് രാക്ഷസ രാജാവായ രാവണൻ അവിടേക്ക് വന്നു. ഭയവിഹ്വലരായ ദേവന്മാർ ഓരോരോ പക്ഷികളുടെ വേഷം പൂണ്ടു. ആ കൂട്ടത്തിൽ യമധർമ്മൻ രക്ഷപ്പെട്ടത് കാക്കയുടെ രൂപത്തിലായിരുന്നുവത്രേ. അന്നു മുതൽ കാക്കകളോട് കാലന് സന്തോഷം തോന്നി. മനുഷ്യർ പിതൃക്കളെ പൂജിക്കുമ്പോൾ, മേലിൽ ബലിച്ചോറ് കാക്കകൾക്ക് അവകാശമായിത്തീരുമെന്ന് യമധർമ്മൻ അനുഗ്രഹിച്ചു. അന്നു മുതലാണ് കാക്കകൾ ബലിച്ചോറിന് അവകാശികൾ ആയി തീർന്നതെന്ന് കരുതുന്നു.


ഇത്രയും കാര്യങ്ങൾ അല്ലെ വേണ്ടത്. --  ജിഗേഷ്  ►സന്ദേശങ്ങൾ  06:34, 11 ജൂലൈ 2007 (UTC)Reply[മറുപടി]

ഇത് ശരിയാണോ ?[തിരുത്തുക]

കാണ്ടാമൃഗമാംസം, രോഹിതാദിമത്സ്യങ്ങൾ, തേൻ, വരിനെൽച്ചോറ്, ചെമ്മരിയാട്ടിറച്ചി, കറുത്തചീര, വെള്ളമാനിന്റെ മാംസം എന്നിവ ഗയയില് വച്ച് ശ്രാദ്ധം നടത്തി ബ്രാഹ്മണർക്ക് നല്കിയാൽ ലോകാവസാനം വരെ പിതൃക്കള് പ്രീതിപ്പെടുമെന്നാണ്‌ യാജ്ഞവല്ക്യസ്മൃതി പറയുന്നത്.

{{വൃത്തിയാക്കേണ്ടവ}} {{വിക്കിവൽക്കരണം}} ഇവ രണ്ടും മാറ്റാം എന്നാണ് എന്റെ അഭിപ്രായം.

  • Symbol support vote.svg അനുകൂലിക്കുന്നു

--എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 12:11, 3 ഓഗസ്റ്റ് 2010 (UTC)Reply[മറുപടി]

checkY ചെയ്തു --Vssun (സുനിൽ) 03:06, 4 ഓഗസ്റ്റ് 2010 (UTC)Reply[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ശ്രാദ്ധം&oldid=765877" എന്ന താളിൽനിന്ന് ശേഖരിച്ചത്