സംവാദം:വർത്തമാനപ്പുസ്തകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ ലേഖനം വർത്തമാനപുസ്തകം എന്ന് പേരു മാറ്റുന്നതല്ലേ നല്ലത്. തോമ്മാകത്തനാരുടെ പുസ്തകം ഞാൻ കണ്ടിട്ടുണ്ട്. --ചള്ളിയാൻ ♫ ♫ 14:28, 25 ഒക്ടോബർ 2007 (UTC)

Yes check.svg ചെയ്തു കഴിഞ്ഞു--അനൂപൻ 15:19, 25 ഒക്ടോബർ 2007 (UTC)

മൂലഭാഷ്യം[തിരുത്തുക]

ഞാൻ കൊടുത്തിരിക്കുന്ന ഉദ്ധരണികളൊക്കെ വർത്തമാനപ്പുസ്തകത്തിന്റെ ഓശാനപതിപ്പിലെ മാത്യു ഉലകംതറയുടെ ആധുനികഭാഷ്യത്തിൽ നിന്നെടുത്തതാണ്. കൃതിയുടെ മൂലഭാഷ്യം ആരുടെയെങ്കിലും കൈയ്യിലുണ്ടോ? അതിന്റെ വായന, കൗതുകകരമായ അനുഭവമായിരിക്കും. മുപ്പത്തഞ്ചു വർഷം മുൻപ്, അതിന്റെ, വളരെ പരിതാപാവസ്ഥയിലുള്ള ഒരു പ്രതി ഞാൻ ഒരു സഹപാഠിയുടെ വീട്ടിൽ കണ്ടിരുന്നു. ഞാൻ കൊടുത്തിരിക്കുന്ന ഉദ്ധരണികൾ, തോമാക്കത്തനാരുടെ പഴയ മലയാളത്തിൽ വായിച്ചാൽ അദ്ദേഹത്തിന്റെ രണ്ടേകാൽ നൂറ്റാണ്ട് പഴക്കമുള്ള ചിന്താലോകത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്ന അനുഭവം കിട്ടും.Georgekutty 09:38, 4 ഒക്ടോബർ 2009 (UTC)

ഓശാന പതിപ്പിന്റെ ജനപ്രീതിയൊക്കെ ശരിതന്നെ. പക്ഷേ, മാത്യു അതിലൂടെ ഒരു ചരിത്രകൃതിയോട് ചെയ്തത് മഹാദ്രോഹമാണ്‌. ഇനിയൊരു കാലത്ത് വർത്തമാനപ്പുസ്തകം തന്നെ ഇതാണെന്ന് ധരിച്ചേക്കാം. വിക്കിപീഡിയ അതു ചെയ്യരുത്. മൂലഭാഗങ്ങൾ ഉദ്ധരിക്കുന്നില്ലെങ്കിലും കുറിപ്പ് നൽകേണ്ടത് അവശ്യമാണ്‌. വർത്തമാനപ്പുസ്തകത്തിലെ ഭാഷയെക്കുറിച്ച് അനതിദീർഘമായ ഒരു ഭാഗംകൂടി വേണം. അവിടെ ഉദാഹരണം നൽകാമല്ലോ. പഴയ പതിപ്പ് ഇപ്പോൾ എന്റെ കൈവശമില്ല. സംഘടിപ്പിക്കാം --തച്ചന്റെ മകൻ 10:54, 4 ഒക്ടോബർ 2009 (UTC)

മൂലകൃതി ആരുടെയെങ്കിലും കൈയിലുണ്ടെങ്കിൽ കോപ്പിറൈറ്റ് പ്രശ്നങ്ങളൊന്നുമില്ലാത്തതിനാൽ അതിനെ വിക്കി ഗ്രന്ഥശാലയിലുൾപ്പെടുത്താനുള്ള ശ്രമം നടത്താവുന്നതാണ്. --Vssun 13:14, 4 ഒക്ടോബർ 2009 (UTC)