സംവാദം:വി.ടി. ഭട്ടതിരിപ്പാട്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

http://www.keralahistory.ac.in/modernmalayalamtheatear.htm എന്ന ലിങ്ക് ശൂന്യമാണല്ലോ?  മംഗലാട്ട്  ►സന്ദേശങ്ങൾ 

പശ്ചാത്തലം എന്ന ഖണ്ഡം ആവശ്യമില്ലാത്തതാണു്. ലേഖനത്തികത്തു് ചേർക്കാനാകാത്ത കാര്യങ്ങൾ ഉപേക്ഷിക്കുകയല്ലേ നല്ലതു്?  മംഗലാട്ട്  ►സന്ദേശങ്ങൾ 

വി.ടി ജനിച്ചത് അങ്കമാലിക്കടുത്തുള്ള കിടങ്ങൂർ എന്ന ഗ്രാമത്തിലല്ലേ? അങ്കമാലിയിൽ വി.ടി ട്രസ്റ്റ് എന്ന ഒരു സംഘടനയും പ്രവർത്തിക്കുന്നു. --ടോട്ടോചാൻ 15:29, 1 ജൂൺ 2009 (UTC)[മറുപടി]

പശ്ചാത്തലം[തിരുത്തുക]

"....ഇത്തരം പാതിവ്രത്യസംശയ നിവാരണത്തിനായി ചെയ്തിരുന്ന മറ്റൊരു ദുരാചാരമാണ് സ്മാർത്തവിചാരം. ദോഷം ആരോപിക്കപ്പെട്ട സ്ത്രീയോട് അതിക്രൂരവും നിന്ദ്യവുമായ രീതിയിലാണ് നമ്പൂതിരിമാർ പെരുമാറിയിരുന്നത്...."

മുകളിൽ ഉദ്ധരിച്ച വാക്യത്തിലെ ഫലിതം ഓർത്ത് ചിരി വരുന്നു. പാതിവ്രത്യഭ്രംശമൊ പരപുരുഷസംസർഗ്ഗമോ ആരോപിക്കപ്പെട്ട സ്ത്രീയോട് ഇവിടത്തെ ഏതു സമുദായമാണ് മധുരമായോ ഏറ്റവും കുറഞ്ഞത് സഹജാവബോധത്തോടേയോ പെരുമാറിയിട്ടുള്ളത്?

പശ്ചാത്തലം എന്ന ഈ ഖണ്ഡം മുഴുവനായും മാറ്റിയെഴുതേണ്ടതുണ്ട്, അതിന്റെ പേരടക്കം.--Chandrapaadam (സംവാദം) 12:39, 11 ഫെബ്രുവരി 2014 (UTC)[മറുപടി]

ലഘുലേഖയ്ക്കു ചേരുന്ന ഭാഷ നോക്കുക "വളരെ താമസിയാതെ അവരുടെ വിദ്യ, വേദജ്ഞാനം, ആയുർവേദജ്ഞാനം മുതലാവ ഉപയോഗിച്ച് സമൂഹത്തിന്റെ മട്ടുപ്പാവിൽ വാണരുളുന്ന ഭൂദേവന്മാരായിത്തീർന്നു". തിരുത്തേണ്ടവയാണ് മിക്ക വാക്യങ്ങളും

അനുകൂലിക്കുന്നു പച്ചിലക്കാടന്‍ 05:16, 8 ഓഗസ്റ്റ് 2018 (UTC)

നവോത്ഥാനത്തിന്റെ തീപ്പൊരികൾ[തിരുത്തുക]

.....അദ്ദേഹം വീണ്ടും തഴോട്ട് ഇറങ്ങി ഏറ്റവും ഇളയ സഹോദരി പ്രിയദത്ത അന്തർജനത്തെ കല്ലാട്ട് കൃഷ്ണൻ എന്ന ഈഴവന് വിവാഹം ചെയ്തു കൊടുത്തു.....

കല്ലാട്ട് കൃഷ്ണൻ വിവഹം ചെയ്ത പ്രിയദത്ത വി.ടി.യുടെ സഹോദരി ആണോ? കല്ലാട്ട് കൃഷ്ണൻ എന്ന താൾ കൂടി നോക്കുക.--Chandrapaadam (സംവാദം) 06:12, 12 ഫെബ്രുവരി 2014 (UTC)[മറുപടി]

"വീണ്ടും താഴോട്ട് ഇറങ്ങി" എന്താണ് ഈ പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്? പച്ചിലക്കാടന്‍ 05:14, 8 ഓഗസ്റ്റ് 2018 (UTC)

"താഴേക്ക് ഇറങ്ങി "[തിരുത്തുക]

"അദ്ദേഹം വീണ്ടും തഴോട്ട് ഇറങ്ങി ഏറ്റവും ഇളയ സഹോദരി പ്രിയദത്ത അന്തർജനത്തെ കല്ലാട്ട് കൃഷ്ണൻ എന്ന ഈഴവന് വിവാഹം ചെയ്തു കൊടുത്തു..... "

ഈ താഴേക്ക് ഇറങ്ങി എന്നത്കൊണ്ട് എന്താണാവോ ഉദ്ദശിക്കുന്നത്?!! പച്ചിലക്കാടന്‍ 05:19, 8 ഓഗസ്റ്റ് 2018 (UTC)