സംവാദം:വന്ദേ മാതരം
സസ്യശാമളാം മാതരം എന്നത് എങ്ങനെ സസ്യശ്യാമളേ വന്ദനം എന്നാകും? --Vssun 13:12, 22 ഫെബ്രുവരി 2008 (UTC)
- പിന്നേന്താ വേണ്ടത്? --ചള്ളിയാൻ ♫ ♫ 13:17, 22 ഫെബ്രുവരി 2008 (UTC)
സസ്യശാമളയായ അമ്മേ എന്നല്ലേ അർത്ഥം വരുന്നത്? --Vssun 13:59, 22 ഫെബ്രുവരി 2008 (UTC)
- സസ്യശ്യാമളയായ അമ്മേ എന്ന് വരില്ല. സുജലയും സുഫലയും സസ്യശ്യാമളയുമായ അമ്മ എന്നേ വരികയുള്ളു. സംഗീതവും കൂടി ശരിയാകാനാണ് മൊഴിമാറ്റത്തിൽ അങ്ങനെ ചെയ്തത്. എങ്കിലും അതിൽ ഒരുപാട് പിശകുകൾ ഉണ്ട്. സർഗാത്മകമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. --Naveen Sankar 07:46, 23 ഫെബ്രുവരി 2008 (UTC)
സംസ്കൃതവും മലയാളവും
[തിരുത്തുക]ഈ ലേഖനത്തിൽ ശരിയ്ക്കും ദേവനാഗരിയുടെ ആവശ്യമുണ്ടോ? ചില മലയാളഗീതങ്ങളിൽ ഒരുപാടു തത്സമങ്ങളും "സംസ്കൃതീകരിച്ച" ഭാഷയുമുള്ളതിനാൽ നാം അവയെ ദേവനാഗരിയിൽ എടുത്ത് എഴുതാറില്ലല്ലോ. ബംഗാളി ലിപിയും മലയാളവും മാത്രം മതിയെന്നാണു എന്റെ അഭിപ്രായം.
പിന്നെ മലയാളത്തിൽ എഴുതിയിരിക്കുന്നതിൽ ചെറിയൊരു പ്രശ്നമുണ്ടെന്നു തോന്നുന്നു: "ള"കാരത്തെ പലയിടത്തും കാണുന്നു, പക്ഷേ അങ്ങിനെ ഒരക്ഷരം ബംഗാളിയിൽ ഇല്ല. തത്സമ പദങ്ങളിലും അതു വരാൻ സാദ്ധ്യത കുറവാണു (സംസ്കൃതത്തിലും അതു ഛന്ദസിൽ മാത്രമേ ഉള്ളു). --86.19.148.59 15:17, 25 മേയ് 2011 (UTC)
മലയാളവിവർത്തനം
[തിരുത്തുക]മലയാള വിവർത്തനം എന്നത് ഈ ലേഖനത്തിന്റെ ഉള്ളടക്കത്തിൽ വേണമെന്ന് തോന്നുന്നില. മറിച്ച് വിവർത്തനം, വിവർത്തകൻ എന്നിവയുടെ വിവരണം ചേർക്കുന്നതാണ് ഉചിതം.--Irshadpp (സംവാദം) 07:16, 19 മാർച്ച് 2023 (UTC)