സംവാദം:ലോക്കൽ ഗ്രൂപ്പ്
മലയാളീകരിക്കണോ? തദ്ദേശീയക്കൂട്ടം , ക്ഷീരപഥക്കൂട്ടം , താരാപഥക്കൂട്ടം , എന്നോ മറ്റോ? ക്ഷീരപഥ സമീപക താരാപഥക്കൂട്ടം എന്നൊന്നും നീട്ടി എഴുതാതെ ചുരുങ്ങിയ പേരായിരിക്കും യോജിക്കുക. മറ്റു പേരുകളും നിർദ്ദേശിക്കൂ..--Edukeralam|ടോട്ടോചാൻ 05:20, 6 ജൂലൈ 2009 (UTC)
- മലയാളം? താരാപഥക്കൂട്ടം ഏതായാലും പറ്റില്ല അത് വേറൊരു നിർവ്വചനമുള്ള കാര്യമാണ് അതിനാൽ തന്നെ ക്ഷീരപഥക്കൂട്ടവും. --ജുനൈദ് (സംവാദം) 05:28, 6 ജൂലൈ 2009 (UTC)
പ്രാദേശിക താരാപഥസമൂഹം എന്നോ മറ്റോ എന്നാകാം. ഒരു നിർദ്ദേശം മാത്രം.
താരാപഥം (ഗാലക്സി) എന്നുപയോഗിക്കേണ്ടിടത്തു് ക്ഷീരപഥം ആകാശഗംഗ എന്നിവ ഉപയോഗിക്കാതിരിക്കുക. പല പൊപ്പുലർ പുസ്തകങ്ങളിലും ഈ വാക്കുകൾ ഇടകലർത്തി ഉപയോഗിച്ചു് വായനക്കാരനെ ഇരുട്ടിലാക്കുന്നതു് കണ്ടിട്ടുണ്ടു്. --Shiju Alex|ഷിജു അലക്സ് 05:41, 6 ജൂലൈ 2009 (UTC)
ഷിജുവിന്റെ അഭിപ്രായവുമായി യോജിക്കുന്നു. പ്രാദേശികതാപാപഥസമൂഹം കൊള്ളാം.. ഒരു സംശയം കൂടി ആകാശഗംഗ ഉൾപ്പെടുന്ന താരാപഥക്കൂട്ടത്തെയല്ലേ ലോക്കൽഗ്രൂപ്പ് എന്ന് പറയുന്നത്. മറ്റ് ഗാലക്സിക്കൂട്ടങ്ങളെ അങ്ങിനെ പറയുന്നുണ്ടോ? ആകാശഗംഗ ഉൾപ്പെടുന്നതു കൊണ്ട് അതിനെ ലോക്കൽ എന്ന പദമുപയോഗിച്ച് നാം വിളിക്കുന്നു എന്നല്ലേ ഉള്ളൂ?--Edukeralam|ടോട്ടോചാൻ 05:49, 6 ജൂലൈ 2009 (UTC)
അതെ . നമ്മളോടു് ചേർന്നു് കിടക്കുന്ന താരാപഥങ്ങളുടെ ഒരു സമൂഹത്തെയാണു് ലോക്കൽ ഗ്രൂപ്പു് എന്നു് വിളിക്കുന്നതു്. (The Local Group is the group of galaxies that includes our galaxy, the Milky Way). ഇത്തരം താരാപഥസമൂഹങ്ങളാണു് പ്രപചഞ്ചത്തിന്റെ ബിൽഡിംഗ് ബ്ലോക്സ് എന്ന ഒരു സിദ്ധാന്തം ഉണ്ടു് --Shiju Alex|ഷിജു അലക്സ് 06:01, 6 ജൂലൈ 2009 (UTC)
താരാപഥ സംഘം (group of galaxy), താരാപഥക്കൂട്ടം (cluster of galaxy) എന്നിവ പകരം ഉപയോഗിക്കാതിരിക്കുക. വ്യത്യാസം കാണുവാൻ en:Galaxy groups and clusters --ജുനൈദ് (സംവാദം) 06:09, 6 ജൂലൈ 2009 (UTC)
cluster നു മറ്റൊരു വാക്കു് കണ്ടെത്തേണ്ടി വരും. സംഘം, കൂട്ടം ഇതിനൊക്കെ ഒരേ അർത്ഥം തന്നെ മലയാളത്തിൽ. --Shiju Alex|ഷിജു അലക്സ് 06:18, 6 ജൂലൈ 2009 (UTC)
cluster നു കൂട്ടം എന്നുതന്നെ പോരേ അതാ കൂടുതൽ യോചിക്കുന്നത് :) --ജുനൈദ് (സംവാദം) 06:39, 6 ജൂലൈ 2009 (UTC)