സംവാദം:റുസ്സോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തന്ത്രമോ മീമാംസയോ?[തിരുത്തുക]

ഒരു സംശയം: ഈ ലേഖനത്തിന് രാഷ്ട്രതന്ത്രജ്ഞർ എന്ന സൂചിക കൊടുത്തിരിക്കുന്നത് ശരിയാണോ? രാഷ്ട്രതന്ത്രജ്ഞൻ എന്നത് ഇംഗ്ലീഷിലെ Statesman എന്നതിന് തുല്യമാവില്ലേ? റുസ്സോ Statesman ആയിരുന്നില്ലല്ലോ. അദ്ദേഹത്തെ രാഷ്ട്രമീമാംസകൻ എന്നല്ലേ വിളിക്കേണ്ടത്?Georgekutty 15:20, 1 ഏപ്രിൽ 2008 (UTC)

രാഷ്ട്രതന്ത്റത്തിൽ ജ്ഞാനമുള്ളവർ അല്ലേ രാഷ്ട്ര തന്ത്രജ്ഞർ.അപ്പോൾ കുഴപ്പമില്ലല്ലോ?--Sahridayan 12:11, 3 ഏപ്രിൽ 2008 (UTC)

മുടിനാരിഴകീറുകയാണെന്ന് തോന്നിയേക്കാം. എന്നാലും, രാഷ്ട്രതന്ത്രം പൊളിറ്റിക്സ് ആണ് പൊളിറ്റിക്കൽ സയൻസ് അല്ല എന്നാണ് എന്റെ ബോധ്യം. രാഷ്ട്രതന്ത്രജ്ഞ്ന്റേത് പ്രായോഗജ്ഞാനവും രാഷ്ട്രമീമാംസകന്റേത് ശാസ്ത്രജ്ഞാനവും ആണ് എന്ന തോന്നൽ വച്ചാണ് ഞാൻ മുകളിൽ സംശയം ഉന്നയിച്ചത്. സമാന്തരമെന്നു എനിക്കു തോന്നുന്ന ഒരുദാഹരണം പറഞ്ഞാൽ, diplomat എന്നതിന് നയതന്ത്രജ്ഞൻ എന്നാണ് മലയാളത്തിൽ നിലവിലുള്ള പ്രയോഗം. നയതന്ത്രജ്ഞെന്റേത് രാഷ്ട്രാന്തരബന്ധത്തിലുള്ള ശാസ്ത്രീയമായ ജ്ഞാനമല്ലല്ലോ, പ്രയോഗജ്ഞാനമല്ലേ?Georgekutty 15:17, 3 ഏപ്രിൽ 2008 (UTC)

റൂസ്സോ/റുസ്സോ?[തിരുത്തുക]

--Vssun 18:41, 9 ഏപ്രിൽ 2008 (UTC)


ദാ, ഇവിടെ കേൾക്കുന്നത് റുസ്സോ എന്നല്ലേ? http://www.thefreedictionary.com/Rousseau. റൂസ്സോ എന്നുച്ചരിക്കുന്ന മലയാളികൾ ഏറെയുണ്ടെന്ന് സമ്മതിക്കുന്നു. വേണമെങ്കിൽ അതിന് ഒരു 'തിരിച്ചുവിടൽ' കൊടുക്കാം.Georgekutty 10:05, 10 ഏപ്രിൽ 2008 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:റുസ്സോ&oldid=677091" എന്ന താളിൽനിന്ന് ശേഖരിച്ചത്