Jump to content

സംവാദം:രാമനാട്ടം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രാമനാട്ടത്തിൽനിന്നായിരിക്കില്ല കഥകളി രൂപപ്പെട്ടത്; മറിച്ച് കൃഷ്ണനാട്ടത്തിൽനിന്ന് തന്നെയാവണം. കേരളത്തിലെ ഒരുവിധം എല്ലാ ശാസ്ത്രീയ കലകളും (കൃഷ്ണനാട്ടം, കഥകളി, മോഹിനിയാട്ടം, ചാക്യാർകൂത്ത്, സോപാനസംഗീതം, ചെണ്ടമേളങ്ങൾ, പഞ്ചവാദ്യം മുതലായവ) രൂപപ്പെട്ടുവന്നത് പൊന്നാനി, ഒറ്റപ്പാലം, പെരിന്തൽമണ്ണ, തിരൂർ എന്നീ നാലു താലൂക്കുകളിലായിരിക്കണം.--Anoop menon 16:29, 6 ജൂൺ 2009 (UTC)[മറുപടി]

എന്താ പുതിയ ഉദയം? കൃഷ്ണനാട്ടത്തിനെതിരെ രാമനാട്ടം നിർമ്മിച്ചു എന്നത് ഐതിഹ്യമാണെങ്കിലും കൊട്ടാരക്കരത്തമ്പുരാന്റെ രാമനാട്ടം തന്നെയാണ്‌ പരിഷ്കരിക്കപ്പെട്ട് കഥകളിയായത്. ഇതിന്‌ തെളിവിന്റെ ആവശ്യമൊന്നുമില്ല. വേണമെങ്കിൽ എല്ലാ സാഹിത്യചരിത്രങ്ങളും തെളിവുതന്നെ. പിന്നെ ഈ കൊട്ടാരക്കരത്തമ്പുരാന്റെ പേർ വീരകേരളവർമ്മയെന്നാണെന്ന് ഒരിടത്തും കണ്ടിട്ടില്ല. കോട്ടയം തമ്പുരാന്റെ പേർ കേരളവർമ്മയാണെന്ന് കേ.സാ.ച.ഇൽ കണ്ടതായി ഓർമ്മ. പുള്ളിയുടെ യഥാർഥപേർ ആർക്കെങ്കിലും അറിയാമെങ്കിൽ തിരിച്ചറിയൽ കാർഡോടെ ഹാജരാക്കണം.--തച്ചന്റെ മകൻ 17:08, 6 ജൂൺ 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:രാമനാട്ടം&oldid=676953" എന്ന താളിൽനിന്ന് ശേഖരിച്ചത്