സംവാദം:മോഹൻ ഡി. കങ്ങഴ
ഡോ. കാനം തന്നെക്കുറിച്ചു തന്നെ ലേഖനം എഴുതി. അത് പരിരക്ഷിക്കപ്പെട്ടു. ശ്രദ്ധേയതയാണ് അന്ന് കാരണം പറഞ്ഞത്. ഈ ലേഖനത്തിലാണെങ്കിൽ, "കൂടുതൽ അറിയാൻ" കാനത്തിന്റെ തന്നെ പുസ്തകം. പുറം ലിങ്ക്, ബ്ലോഗ്. അതും മറ്റാരുടേതുമല്ല.Georgekutty 00:03, 20 സെപ്റ്റംബർ 2008 (UTC)
ശ്രദ്ധേയത
[തിരുത്തുക]ശ്രീ ജോർജ്ജുകുട്ടിയുടെ മുകളിലത്തെ നിരീക്ഷണങ്ങളോട് പൂർണ്ണമായി യോജിക്കുന്നു. സാഹിത്യ രാഷ്ട്രീയ സിനിമാ മേഖലകളിൽ ശ്രദ്ധേയതയ്ക്ക് നയം രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. --ജേക്കബ് 02:56, 21 സെപ്റ്റംബർ 2008 (UTC)
മോഹൻ ഡി കങ്ങഴ നോട്ടബിലിറ്റിയുടെ പ്രശ്നമുള്ള ടോപിക്കാണു് എന്നു പറയുന്നതു് അദ്ദേഹത്തിന്റെ പ്രാധാന്യം അറിയാനുള്ള സാഹിത്യചരിത്രപരിജ്ഞാനമില്ലാത്തതിനാൽ മാത്രമാണു്. സ്വന്തം അജ്ഞത യോഗ്യതയായി കൊണ്ടുനടക്കുന്നതു് മോശമാണു്. മംഗലാട്ട് ►സന്ദേശങ്ങൾ
- വിക്കിപീഡിയയുടെ ശ്രദ്ധേയതാനയം അനുസരിച്ച് ജീവചരിത്രലേഖനം തുടങ്ങണമെങ്കിൽ വിഷയത്തെക്കുറീച്ച് മറ്റേതെങ്കിലും വിശ്വസനീയമായ ഇടത്ത് പ്രസിദ്ധീകരിച്ചിരിക്കണം. ഇതിൽ ഒരു എഡിറ്ററുടെ അജ്ഞതയുടെ പ്രശ്നം ഉദിക്കുന്നില്ല. --Vssun 10:16, 22 സെപ്റ്റംബർ 2008 (UTC)
അജ്ഞത യോഗ്യതയല്ല എന്നെനിക്കറിയാം. മുഖത്തടിക്കുന്ന മട്ടിലുള്ള ആ കമന്റ് അതിനുമുകളിൽ എഴുതിയതിയിരിക്കുന്നതിനോട് മാത്രമായുള്ള പ്രതികരണമാണെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. കങ്ങഴയുടെ ശ്രദ്ധേയതെയെക്കുറിച്ച് ഞാൻ അഭിപ്രായം പറഞ്ഞില്ല. എന്റെ കമന്റിന്റെ പശ്ചാത്തലം ഇതാണ്. വിക്കിപ്പീഡിയന്മാർ അവരവരെക്കുറിച്ച് ലേഖനം എഴുതുന്നത് അനുചിതമാണെന്ന് ഞാൻ കരുതുന്നു. സ്വന്തം രചനകളും മറ്റും ലേഖനങ്ങളിൽ പരാമർശിക്കുന്നതും ശരിയല്ല. നൊട്ടബിലിറ്റി നൂറു ശതമാനം ഉറപ്പില്ലാതെ സ്വന്തം പരിചയക്കാരെയും പരിജനങ്ങളെയും കുറിച്ച് എഴുതുന്നതും തെറ്റാണ്. അത്തരം പ്രവണതകളൊക്കെ ഇപ്പോൾ മലയാളം വിക്കിയിൽ കാണുന്നുണ്ട്. ഡോ കാനം തന്നെക്കുറിച്ചു തന്നെ ഒരു ലേഖനം എഴുതി. വിക്കിനിയമങ്ങളെ അവഗണിച്ച്, മുകളിലെ കമന്റ് എഴുതിയ ആൾ ഉൾപ്പെടെ ഉള്ളവരുടെ പിന്തുണയോടെ, ആ ലേഖനം നിലനിർത്തപ്പെട്ടു. പിന്നീട് അതേ കാനം തന്നെ തുടങ്ങിയ ഈ ലേഖനത്തിൽ തെളിവായി സ്വന്തം പുസ്തകവും, സ്വന്തം ബ്ലോഗും കൊടുത്തതിനെക്കുറിച്ചായിരുന്നു എന്റെ കമന്റ്. ആ പുസ്തകം ഞാൻ വായിച്ചിട്ടില്ല. എന്നാൽ ബ്ലോഗിലേക്ക് ഒന്ന് എത്തിനോക്കിയാൽ മതി, അത് ബ്ലോഗാണെന്നത് അവഗണിച്ചാൽ തന്നെ, ഒരു വിക്കിലേഖനത്തോട് ലിങ്ക് ചെയ്യുന്നതിന്റെ അനൗചിത്യം ബോദ്ധ്യമാകാൻ.Georgekutty 10:19, 22 സെപ്റ്റംബർ 2008 (UTC)
എഴുപതുകളിൽ ഞാൻ വിദ്യാർത്ഥിയായിരുന്ന കാലത്തേ ഒരു എഴുത്തുകാരൻ എന്ന നിലയിൽ ഡോ. കാനത്തെ അറിയാം. വൈദ്യവിജ്ഞാനം മലയാളത്തിൽ എഴുതുന്ന അക്കാലത്തെ പോപ്പുലർ എഴുത്തുകാരനായ അദ്ദേഹം പിന്നീട് ചികിത്സാരംഗത്തും എഴുത്തിലും നല്കിയ സംഭാവനകളെ മാനിക്കുന്ന വ്യക്തിയാണു് ഞാൻ. എനിക്കു് അദ്ദേഹത്തെ വ്യക്തിപരമായ പരിചയമില്ല. ഡോ.കാനം കേരളചരിത്രത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും നന്നായി പഠിച്ച വ്യക്തിയുമാണു്. അദ്ദേഹം വിക്കിയിൽ വരുന്നതു് വളരെ വലിയ കാര്യമാണു്. അദ്ദേഹം തന്നെക്കുറിച്ചു തന്നെ എഴുതിയ ലേഖനം അക്കാരണത്താൽ തന്നെ ഞാൻ എഡിറ്റു ചെയ്യുകയുണ്ടായി. അതിനപ്പുറം ഇക്കാര്യത്തിൽ വേറെ ഒരു ഇടപെടൽ എന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.
മോഹൻ ഡി കങ്ങഴയും അതു പോലെ കുട്ടിക്കാലത്തെ വായനയിലൂടെ ഞാൻ പരിചയപ്പെട്ട എഴുത്തുകാരനാണു്. അദ്ദേഹത്തിന്റെ സംഭാവനകൾ ഇന്നു പ്രശസ്തമല്ലാത്തതിനാൽ ആരാണിയാൾ എന്നെല്ലാം സംശയം തോന്നാം. എന്നാലും ഡോ. കാനത്തെപ്പോലെ ഒരാൾ എഴുതുന്നതു് ലാഘവബുദ്ധിയോടെ എടുക്കുന്നതു് ഉചിതമല്ല. കൂടുതൽ സ്വീകാര്യമായ റഫറൻസുകൾ ചോദിക്കാം. ആദരിക്കുകയും പരിഗണിക്കുകയും ചെയ്യേണ്ടതിനെ അങ്ങനെ ചെയ്യാതിരിക്കുന്നതു് ഏതു് അധികാരത്തിന്റെ പേരിലായാലും നല്ല കാര്യമായി ഞാൻ കണക്കാക്കുന്നില്ല. മംഗലാട്ട് ►സന്ദേശങ്ങൾ
- Drkanam എന്ന ഉപയോക്താവ് എഴുതുന്നതൊക്കെയും ആരും ഇവിടെ ലാഘവബുദ്ധിയോടെ എടുക്കുന്നതായി തോന്നുന്നില്ല. ഗൗരവത്തോടെ കാണുന്നതുകൊണ്ടാണല്ലോ ലേഖനങ്ങളുടെ ആധികാരികത ആവശ്യപ്പെടുന്നത്. തെളിവുകളും ആധികാരികതയും ആവശ്യപ്പെടുന്നത് ലാഘവബുദ്ധിയോടെയുള്ള സമീപനമാണെന്നു തോന്നുന്നെങ്കിൽ അത് വിക്കിപീഡിയയുടെ പ്രവർത്തനശൈലിയെപ്പറ്റിയുള്ള അജ്ഞതയാണ്. ലേഖനങ്ങളിൽ സ്വന്തം ബ്ലോഗിന്റെയും ഇതര സ്വകാര്യ കൃതികളുടെയും ലിങ്കുകൾ തുടർച്ചയായി നൽകുന്നതു കാണുമ്പോൾ വിജ്ഞാനദാന മേഖലയിൽ പരിചയസമ്പന്നനായ Drkanam വിക്കിപീഡിയയെ ലാഘവബുദ്ധിയോടെയാണോ കാണുന്നതെന്നു തോന്നിപ്പോകും. വിക്കിപീഡിയയ്ക്കു പുറത്തുള്ള പ്രശസ്തി വിക്കിപീഡിയയിലെ പ്രവർത്തനവുമായി കൂട്ടിക്കലർത്തുന്നതു ശരിയല്ല. പ്രശസ്തിയും പരിചയസമ്പന്നതയുമുള്ള ഒരാൾ എഴുതുന്ന ലേഖനങ്ങളുടെ മുൻപിൽ ഇതര ഉപയോക്താക്കൾ പഞ്ചപുച്ഛമടക്കി നിൽക്കണം എന്നൊക്കെപ്പറയുന്നതു ബാലിശമാണ്. മൻജിത് കൈനി 13:59, 23 സെപ്റ്റംബർ 2008 (UTC)
ലേഖനം തുടങ്ങിവെച്ചയാൾ തന്നെ അതു തീർക്കുന്നതല്ലല്ലോ വിക്കിയുടെ രീതി. വിഷയം പ്രസക്തമാണെങ്കിൽ മറ്റുള്ളവർ അവർക്കു നല്കാവുന്ന വിവരങ്ങളുംകൂടി ചേർക്കുകയല്ലേ വേണ്ടതു്. ഡോ.കാനത്തെ പോലുള്ള മുതിർന്ന എഴുത്തുകാർ ആരും കടന്നുവരാത്തിടത്ത് തന്റെ സമയവും അറിവും വിക്കിക്കുവേണ്ടി വിനിയോഗിക്കുന്ന ഡോ.കാനത്തിന്റെ ലേഖനങ്ങൾ മെച്ചപ്പെടുത്താനല്ലേ ശ്രമിക്കേണ്ടതു്. നോട്ടബിലിറ്റി ടാഗിടുക എളുപ്പമാണു്. പിന്നെ അതിനെക്കുറിച്ച് തർക്കിക്കുയും. എന്തായാലും എന്റെ ഇടപെടൽ ദുരുപദിഷ്ടമാണെന്ന സൂചന കണ്ടതിനാലാണു് ഇത്രയും എഴുതിയതു്. മഞ്ജിത്തുമായോ മറ്റാരോടെങ്കിലുമോ തർക്കത്തിനില്ല. മംഗലാട്ട് ►സന്ദേശങ്ങൾ
- ഇവിടെ "കമ്യൂണിക്കേഷൻ പ്രോബ്ലം" ആണ് എന്നു തോന്നുന്നു. മോഹൻ ഡി. കങ്ങഴയെപ്പറ്റി ലേഖനം വിക്കിയിൽ ലേഖനം വേണം എന്ന് തോന്നിയ വ്യക്തിയായ ഡോ. കാനത്തിനു അദ്ദേഹത്തെക്കുറിച്ചുള്ള റഫറൻസ് ഇല്ലാത്തതിനാലാണ് സ്വന്തം ബ്ലോഗ് ചേർത്തത് എന്ന് കരുതാം. മറ്റൊരു കാര്യം ഡോ. കാനത്തിനു വിക്കി ശൈലിയെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ല എന്നതാണ്. അദ്ദേഹം ബ്ലോഗ് എഴുതുന്ന ശൈലിയിലും അതിശയോക്തി വാരിക്കോരി ഉപയോഗിക്കുന്നുമുണ്ട്. താമസിയാതെ അതു ശരിയാകും എന്നു കരുതാം. മോഹൻ ഡി കങ്ങഴ ഒരു കാലത്ത് വളരെ പ്രശസ്തിയുള്ള വ്യക്തിയായിരുന്നു എങ്കിലും ഇപ്പോൾ അദ്ദേഹത്തെക്കുറിച്ച് അധികം റഫറൻസുകൾ കിട്ടുക പ്രയാസമായിരിക്കും; എങ്കിലും കിട്ടാതെ വരില്ല. എന്നാൽ ശ്രദ്ധേയത നയം പ്രയോഗിച്ച് ഈ ലേഖനത്തെ നിർമ്മാർജ്ജനം ചെയ്യുന്നതിൽ ഔചിത്യമില്ല. ഇത്തരം അനന്യലഭ്യമായ ലേഖനങ്ങളിലൂടെയായ്ണ് മലയാളം വിക്കിക്ക് തനതായ വ്യക്തിത്വം ഉണ്ടാവുന്നത് എന്നാണെന്റെ വിനീതമായ അഭിപ്രായം. ഈ ലേഖനത്തിനു ചേരുന്നത് ആധികാരികത ചോദിച്ചുകൊണ്ടുള്ള ടാഗാണ്. ശക്തിയുള്ള റഫറൻസുകൾ ലഭ്യമാവുമെന്നും എനിക്കുറപ്പുണ്ട്.
ഡോ.കാനം തന്നെപ്പറ്റി എഴുതിയ ലേഖനത്തിൽ പക്ഷെ അതിശയോക്തി ഒന്നും കണ്ടില്ല. അതും നിലവാരം കുറഞ്ഞതാണെന്നും എനിക്കഭിപ്രായമില്ല. വിക്കി പ്രവർത്തകർ എല്ലാം തമ്മിൽ അല്പം കമ്യൂണിക്കേറ്റ് ചെയ്താൽ തീരുന്നകാര്യമേ ഉള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്. --ചള്ളിയാൻ ♫ ♫ 14:53, 23 സെപ്റ്റംബർ 2008 (UTC)
- "ചുരുങ്ങിയ സമയത്തിനുള്ളിൽ "മഹാരാജാസ് വാർഡ്" പുതുക്കി പണിയിച്ചു റിക്കാർഡ് സൃഷ്ടിച്ചു."
ഇത് അതിശയോക്തിയായി തോന്നിയില്ലേ ചള്ളിയാനേ? മൻജിത് കൈനി 15:18, 23 സെപ്റ്റംബർ 2008 (UTC)
എന്തായാലും ഇതിനു ശ്രദ്ധേയതാ ടാഗ് ഇട്ടതു അല്പം കടന്നു പോയി. കാനം ലേഖനം എഴുതുന്നതു കൊണ്ടു വിക്കി ധന്യമായി എന്നതു പോലുള്ള കമെന്റുകൾ വളരെ ബാലിശമാണ്. കാനവും, ഇന്നു വിക്കിയിൽ പുതുതായി അംഗത്വമെടുത്ത ഉപയോക്താവും വിക്കിക്കു ഒരേ പോലാണു. --Shiju Alex|ഷിജു അലക്സ് 15:12, 23 സെപ്റ്റംബർ 2008 (UTC)
- "ചുരുങ്ങിയ സമയത്തിനുള്ളിൽ "മഹാരാജാസ് വാർഡ്" പുതുക്കി പണിയിച്ചു റിക്കാർഡ് സൃഷ്ടിച്ചു." എന്ന് കാനത്തിനു തന്നെ നല്ല ബോധ്യമുള്ളതിനാലായിരിക്കണമല്ലോ അത് എഴുതിയത്. റെക്കോഡാണെന്ന് ഒരു പക്ഷേ അദ്ദേഹത്തിന്റെ കയ്യിൽ തെളിവുംകാണുമായിരിക്കും. അത് തെളിവ് ചോദിക്കുന്നതിനേക്കാൾ വിക്കി ശൈലിക്ക് ചേരാത്തതാണെന്നതിനാൽ നീക്കം ചെയ്യുകയാണുത്തമം എന്നെനിക്ക് തോന്നി. --ചള്ളിയാൻ ♫ ♫ 16:18, 23 സെപ്റ്റംബർ 2008 (UTC)
വർഗ്ഗം
[തിരുത്തുക]കറ്റാന്വേഷണ കഥകൾ എഴുതുന്ന സാഹിത്യകാരന്മാരെ എന്തു പറയും?? അപസർപ്പകസാഹിത്യകാരന്മാർ??--ശ്രുതി 12:14, 3 നവംബർ 2008 (UTC)