സംവാദം:മെത്രാപ്പോലീത്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മെത്രാനും മെത്രാപ്പോലിത്തയും ഒന്നാണോ? ആണെങ്കിൽ ഇതിനെ മെത്രാൻ എന്ന താളിൽ ലയിപ്പിച്ചാൽ പോരേ? --Vssun 05:44, 14 ജൂൺ 2010 (UTC)[reply]

മെത്രാപ്പോലീത്ത ഇത്തിരി വീര്യം കൂടിയ കക്ഷിയാണ് ‌:) രൂപതയുടെ(diocese) തലവൻ മെത്രാനും അതിരൂപതയുടെ (archdiocese) തലവൻ മെത്രാപ്പോലീത്തയും. Georgekutty

ഓ.. ബിഷപ്പും ആർച്ച്ബിഷപ്പും അല്ലേ? അപ്പൊ കർദ്ദിനാളോ? --Vssun 05:42, 15 ജൂൺ 2010 (UTC)[reply]


ബിഷപ്പും ആർച്ച് ബിഷപ്പും തന്നെ. കർദ്ദിനാൾ പദവിയുടെ കാര്യം വ്യത്യസ്ഥമാണ്‌. ദൈനംദിന ഭരണസീമയുടെ വലിപ്പവുമായി ഏറെ ബന്ധമില്ലാത്ത ഒന്നാണത്‌. സീനിയർ ആയ മെത്രാന്മാരോ മെത്രാപ്പോലീത്തമാരോ ആണ്‌ മിക്കവാറും കർദ്ദിനാളന്മാർ ആകുന്നത്. കർദ്ദിനാൾ പദവിയുടെ ഏറ്റവും വലിയ പ്രാധാന്യം, മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പിൾ കർദ്ദിനാളന്മാർക്കുള്ള പങ്കാണ്‌. കർദ്ദിനാളന്മാർ വോട്ടു ചെയ്ത്, കർദ്ദിനാളന്മാർക്കിടയിൽ മാർപ്പാപ്പയെ തെരഞ്ഞെടുക്കുന്നത്. അതിനാൽ, കർദ്ദിനാളന്മാരെ, കത്തോലിക്കാ സഭയിലെ രാജകുമാരന്മാർ എന്നൊക്കെ വിളിക്കാറുണ്ട്.Georgekutty 11:44, 15 ജൂൺ 2010 (UTC)[reply]