സംവാദം:മുരുഡേശ്വര ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മുരുടേശ്വരം/മുരടേശ്വരം?--Vssun (സുനിൽ) 15:58, 27 നവംബർ 2010 (UTC)

ആഗലേയം murudeshwar എന്നാണ്. മുരുടേശ്വര എന്നായിരിക്കില്ലേ മലയാള ഉച്ചാരണം? ഇവിടെ ഇങ്ങനെ കാണുന്നു.-- Rojypala 18:42, 28 നവംബർ 2010 (UTC)

"മുരുഡേശ്വര" എന്നാണ് കന്നഡയിലെ എഴുത്തും ഉഛ്ചാരണവും. മുരുഡേശ്വർ എന്നും അറിയപ്പെടുന്നു (പ്രത്യേകിച്ച് ആംഗലേയത്തിൽ) . ഇതു മലയാളീകരിച്ചതാണ് മുരുഡേശ്വരം. ലേഖനം പൂർത്തിയാക്കിയതിന് ശേഷം തലക്കെട്ട് "മുരുഡേശ്വര ക്ഷേത്രം" എന്നു മാറ്റാമെന്നു കരുതിയിരിക്കുകയായിരുന്നു - -Johnchacks 08:14, 29 ജനുവരി 2011 (UTC)

ലൊക്കേഷൻ മാപ്പ്[തിരുത്തുക]

ഈ താളിൽ ആദ്യം നൽകിയിരുന്ന ലൊക്കേഷൻ മാപ്പ് വായനക്കും താളിന്റെ മൊത്തത്തിലുള്ള appearence-നും വിഘാതമായി തോന്നിയതിനാലാണ് മുരുഡേശ്വരം എന്ന താൾ സൃഷ്ടിച്ച് അവിടേക്ക് അത് മാറ്റിയത്. ഇതിവിടെ പുന:സ്ഥാപിച്ചത് കൊണ്ട് കാര്യമായ പ്രയോജനം ഉണ്ടെന്നു തോന്നാത്ത പക്ഷം ദയവായി ഒഴിവാക്കുക. അല്ലെങ്കിൽ തന്നെ ആരാധനാലയങ്ങളെക്കുറിച്ചുള്ള പല നല്ല ലേഖനങ്ങളിലും 'കണ്ണായ സ്ഥലത്ത്' ചേർത്തിരിക്കുന്ന ഭൂപടങ്ങൾ അതിന്റെ ശരിയായ ധർമ്മം നിർവ്വഹിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. ഒരു സംസ്ഥാനത്തിന്റെ (പ്രത്യകിച്ച് കേരളത്തിന്റെ) മുഴുവൻ ഭൂപടം ചേർക്കുന്നതിലും വായനക്കാരന് പ്രയോജനം ആ ദേവാലയമോ/സ്ഥാപനമോ ഉൾപ്പെടുന്ന താലൂക്കിന്റെയോ ജില്ലയുടെയോ ഭൂപടം ചേർത്ത് സ്ഥാനം അടയാളപ്പെടുത്തുന്നതായിരിക്കും എന്നാണെന്റെ അഭിപ്രായം. - Johnchacks 09:49, 29 ജനുവരി 2011 (UTC)