സംവാദം:മാണ്ഡൂക്യോപനിഷത്ത്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഉപനിഷത്തുക്കളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മാണ്ഡൂക്യോപനിഷത്ത്? ഇത് എത്രത്തോളം ശരിയാണ് രാജീവ്? --ചള്ളിയാൻ 13:26, 27 ജൂലൈ 2007 (UTC)

പത്ത്‌ ഉപനിഷത്തുക്കളെങ്കിലും പഠിക്കുവാൻ ഒരാളോട്‌ പറഞ്ഞാൽ പത്തെണ്ണം പഠിക്കാനോ എന്ന്‌ അയാൾ തിരിച്ച്‌ ചോദിച്ചു എന്നിരിക്കട്ടെ, അപ്പോൾ അയാളോട്‌ പറയും, ശരി, മാണ്ഡൂക്യമെങ്കിലും പഠിച്ചാൽ മതി, പക്ഷെ 'ശരിക്കും' പഠിക്കണം എന്ന്‌.

മാണ്ഡൂക്യത്തിണ്റ്റെ ഭാഷ മനസ്സിലാകണമെങ്കിൽ വേദാന്തത്തിണ്റ്റെ ബാലപാഠങ്ങൾ അറിഞ്ഞിരിക്കണം. മറ്റു ഉപനിഷത്തുകൾ കൂടി വായിച്ചിരിക്കുന്നത്‌ നന്ന്‌. അതുകൊണ്ട്‌ മാണ്ഡൂക്യം 'ശരിക്കും' മനസ്സിലാക്കിയവന്‌ മറ്റേതൊരു ഉപനിഷത്തും നിഷ്പ്രയാസം ഉൾക്കൊള്ളാനാകും. മാണ്ഡൂക്യം മാത്രമേ കാരിക ചേർത്ത്‌ പഠിക്കുന്നുള്ളൂ. മറ്റെല്ലാം ഉപനിഷത്ത്‌ മാത്രമാണ്‌. നിരവധി ശ്ളോകങ്ങളിലൂടെ ഉപദേശിക്കപ്പെടുന്നകാര്യങ്ങൾ വെറും പന്ത്രണ്ടു മന്ത്രങ്ങളിൽ കാച്ചിക്കുറുക്കി വെച്ചിരിക്കുന്നു എന്നതിനാലാണ്‌ ഇതിന്‌ നൂറിൽ പരം ശ്ളോകങ്ങളൊടെ ഗൌഢപാദർ കാരിക എഴുതിയത്‌. ഇതൊക്കെക്കൊണ്ടാണ്‌ മാണ്ഡൂക്യം ഏറ്റവും പ്രധാനപ്പെട്ട ഉപനിഷത്താണ്‌ എന്നു പറയുന്നത്‌. Rajeevchandranc

എങ്കിൽ അത് നേരേ തന്നെ എഴുതരുതോ? അതായത് 'ഉപനിഷത്തുക്കളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മാണ്ഡൂക്യോപനിഷത്ത്' എന്ന്? --ചള്ളിയാൻ 14:20, 28 ജൂലൈ 2007 (UTC)

എല്ലാ ഉപനിഷത്തും പ്രധാന്യമുള്ളതാണ്‌. എല്ലാറ്റിലും ഒരെ തത്വം പറയുന്നു. അതിൽ നിന്നും തെരെഞ്ഞെടുത്ത പത്തെണ്ണം ദശോപനിഷത്തുകൾ എന്നപേരിൽ മാറ്റി വെച്ചു. അതിൽത്തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ്‌ മാണ്ഡൂക്യം. ഇങ്ങനെയുഴുതുന്നത്‌ തന്നെയല്ലേ ശരി.Rajeevchandranc

float Simynazareth 15:51, 28 ജൂലൈ 2007 (UTC)

ഡെഫനിഷൻ എഴുതുന്നത് ഒറ്റ വാക്കിൽ വേണം എന്നാണ്‌ ഞാൻ പറയുന്നത്. അതിനു ശേഷം വിശദീകരണം ആവാം --ചള്ളിയാൻ 16:07, 28 ജൂലൈ 2007 (UTC)

ഒറ്റ വാക്യത്തിൽ എന്നാണ് ഉദ്ദ്യേശിച്ചത് എന്നു കരുതുന്നു. നല്ല നിര്ദ്ദേശമാണ്. പറ്റുമെങ്കിൽ ചള്ളിയാൻ തന്നെ മാറ്റി എഴുതൂ. അല്ലെങ്കിൽ രാജീവ് ചന്ദ്രനു ആദ്യ വാക്യം കൊണ്ട് വിഷയം പ്രതിപാദിക്കാനാവുമെങ്കിൽ അങ്ങനെ ചെയ്യൂ. Simynazareth 16:20, 28 ജൂലൈ 2007 (UTC)


“എല്ലാ ഉപനിഷത്തുകളും തുടങ്ങുന്നത് ഒരേ പ്രാർത്ഥനയോടെയാൺ“ ഈ സ്റ്റേറ്റ്മെന്റ് തെറ്റാണെന്നു തോന്നുന്നു. ഈശാവാസ്യോപനിഷത്തിന്റെ invocation “ഓം പൂർണ്ണമദ പൂർണ്ണമിദം” എന്നു തുടങ്ങുന്ന ശ്ലോകമാൺ. കലിസന്തരണോപനിഷത്തിന്റേത്, “ഓം സഹനാവവതു“ എന്ന് തുടങ്ങുന്നു. ഒരുപക്ഷേ ഒരു വേദത്തിന്റെ കീഴിൽ വരുന്ന എല്ലാ ഉപനിഷത്തുക്കളുടേയും Invocation ഒന്നായിരിക്കാം. ഇതേപ്പറ്റി ആധികാരികമായി സംസാരിക്കാനുള്ള പാണ്ഡിത്യം എനിക്കില്ല.--ടക്സ് എന്ന പെൻ‌ഗ്വിൻ 06:09, 29 ജൂലൈ 2007 (UTC)

അത് ജെനറലൈസ് ചെയ്തു പറഞ്ഞതാണ് എന്ന് മനസ്സിലായി, ആ വാചകം ഒന്നു മാറ്റിയെഴുതുക. എനിക്ക് ആശയമൊന്നും തോന്നുന്നില്ല--ടക്സ് എന്ന പെൻ‌ഗ്വിൻ 11:40, 29 ജൂലൈ 2007 (UTC)

യുക്തമായ തീരുമാനം വിക്കിപീഡിയക്ക്‌ വിടുന്നു. Rajeevchandranc

ലേഖനം അതിരു കടക്കുന്നു എന്നു തോന്നുന്നു. ശ്ലോകങ്ങളൊക്കെ വിക്കി വായനശാലയിലേക്കോ മറ്റോ മാറ്റി ലിങ്ക് കൊടുക്കുന്നതായിരിക്കും നല്ലത്.--Vssun 09:44, 1 ഓഗസ്റ്റ്‌ 2007 (UTC)

മതഗ്രന്ഥങ്ങളിൽ നിന്നുള്ള ഉദ്ധരണികൾ[തിരുത്തുക]

മതഗ്രന്ഥങ്ങൾ വിശ്വാസികളെ സംബന്ധിച്ചിടത്തോളം സത്യവും ആധികാരികവും ആയിരിക്കാം. എന്നാൽ വൈജ്ഞാനികതലത്തിൽ അവ അങ്ങനെയല്ല. വിശ്വാസമാണ് അതിന്റെ അടിസ്ഥാനം. യുക്തിയോ സത്യമോ ശാസ്ത്രബോധമോ അല്ല.

ഈ നിലപാടിൽ നിന്നു നോക്കുമ്പോൾ ഖുറാനിൽ നിന്നായാലും ഭാഗവതത്തിൽ നിന്നായാലും ബൈബിളിൽ നിന്നായാലും ഒരു കാര്യം തെളിവായി ഉദ്ധരിക്കുന്നതിന് യാതൊരു സാംഗത്യവുമില്ല. അതാത് മതങ്ങളിൽ വിശ്വസിക്കുന്നവർ വിശ്വസിക്കുന്നത് മതേതരസമൂഹത്തിനു മേൽ യാതൊരു നീതീകരണവുമില്ലാതെ അടിച്ചേല്പിക്കരുത്. സൂക്തങ്ങൾ ഉദ്ധരിക്കുന്നത് ഒരു കാരണവശാലും നീതീകരിക്കാനാവില്ല. നീതീകരിക്കുകയാണെങ്കിൽ മറ്റു മതസ്ഥർ അവരുടെ പുണ്യപുസ്തകങ്ങളിൽ നിന്ന് ഉദ്ധരിച്ച് ലേഖനമെഴുതുന്നതിന് പച്ചക്കൊടി കാണിക്കലാകും. ഇത് വിക്കിയെ മതപ്രചാരകസംഘമാക്കി അധ:പതിപ്പിക്കും.  മംഗലാട്ട്  ►സന്ദേശങ്ങൾ 

  • Symbol support vote.svg അനുകൂലിക്കുന്നു മാഷിന്റെ ആശയങ്ങളോട് പൂർണ്ണമായും യോജിക്കുന്നു. മതഗ്രന്ഥങ്ങളിൽ നിന്നുമല്ലാത്ത വിവരങ്ങൾ ചേർക്കാമോ എന്നും അറിയണം--സുഗീഷ് 20:25, 15 ഡിസംബർ 2007 (UTC)
മതഗ്രന്ഥങ്ങളെക്കുറിച്ചുള്ള ലേഖനത്തിൽ ആ ഗ്രന്ഥത്തെ തന്നെ ഉപയോഗിക്കുന്നത് വൈജ്ഞാനിക തലത്തിൽ എന്താ തെറ്റ്? ഭാഗവതത്തെക്കുറിച്ചുള്ള ലേഖനത്തിൽ ഭാഗവതവും ഖുറാനെകുറിച്ചുള്ളതിൽ ഖുറ്‌ആനും ആശ്രയിക്കേണ്ടിവരും. പക്ഷെ മറ്റുള്ള വിഷയങ്ങളിൽ ഉദാ: ശ്രീകൃഷ്ണൻ ജീവിച്ചിരുന്നു എന്ന് തെളിയിക്കാനോ മറ്റോ ഭാഗവതം ഉപയോഗിക്കുന്നത് ശരിയല്ല എന്ന് മാത്രം. --ചള്ളിയാൻ ♫ ♫ 03:25, 16 ഡിസംബർ 2007 (UTC)

മതേതരസമൂഹം എന്നു പറഞ്ഞാൽ അതും ഒരു മതം തന്നെ. നിരീശ്വര വാദികൾക്കും ഇവിടെ ബുക്കുകൾ ഉണ്ട്. കേരളത്തെ കുറിച്ച് പറയുമ്പോൾ അതിനെ കുറിച്ച് എല്ലാം പറയേണ്ടി വരും. തെങ്ങും, പരശുരാമനു എല്ലാം--84.235.53.241 07:55, 16 ഡിസംബർ 2007 (UTC)


പറയും പറയും എന്നു പറഞ്ഞ് പേടിപ്പിക്കാതെ അജ്ഞാതന്‌ അതങ്ങ പറഞ്ഞുകൂടെ? തെങ്ങും പരശുരാമനുമെല്ലാം? എന്തേ? പിന്നെ സം‌വാദത്തിൽ മറ്റു വിഷയങ്ങൾ കൊണ്ടുവരുന്നതിന്‌ ക്ഷമിക്കണം. (അജ്ഞാതൻ പറഞ്ഞതിന്റെ പ്രസക്തി മനസ്സിലായില്ലായിരുന്നു) --ചള്ളിയാൻ ♫ ♫ 17:09, 16 ഡിസംബർ 2007 (UTC)


പദോല്പത്തി, ഉത്ഭവം എന്നിങ്ങനെ രണ്ടു തലക്കെട്ടുകളിൽ, ലേഖനം ഉപനിഷത്തിന്റെ പേരിന്റെ കഥ അന്വേഷിക്കുന്നുണ്ട്. ആദ്യത്തേത് പേരിനെ തവളയുമായി ബന്ധപ്പെടുത്താൻ നോക്കുന്നു. രണ്ടാമത്തേതിൽ, ഋഷി ആദ്ധ്യാത്മികമായി ഏറെ ഉയർന്ന ആളായിരുന്നതുകൊണ്ട്, കൃതിയിൽ സ്വന്തം പേര് ചേർക്കാൻ മറന്നുപോയെന്നും പറയുന്നു. ഇതുകേട്ടാൽ തോന്നും മറ്റ് ഉപനിഷത്തുകളൊക്കെ അറിയപ്പെടുന്നത് എഴുതിയ ഋഷിയുടെ പേരിലാണെന്ന്. പത്ത് മുഖ്യ ഉപനിഷത്തുകളിൽ ഒന്നിന്റെ പോലും കാര്യത്തിൽ ഇത് ശരിയാണെന്ന് തോന്നുന്നില്ല. തവളയുമായി ബന്ധപ്പെടുത്തിയുള്ള കഥ അത്ര ഗൗരവമായി എടുക്കേണ്ടതല്ല. ആ കഥയെ charming story എന്ന് വിളിച്ചിട്ട് പരിഭാഷകനായ Eknath Easwaran എത്തിച്ചേരുന്ന conclusion ഇതാണ്. "But it may simply be that Mandukya was the name of the sage who composed this remarkable text."(The Upanishads, ഏകനാഥ് ഈശ്വരൻ - പെൻഗ്വിൻ പ്രസിദ്ധീകരണം). തത്ത്വമസിയിൽ സുകുമാർ അഴീക്കോട് എഴുതിയിരിക്കുന്നത് ഇതാണ്: മാണ്ഡൂകൻ എന്ന മന്ത്രദ്രഷ്ടാവായ വൈദികമഹർഷിയുടെ പേരിനോട് ബന്ധപ്പെട്ട ഋക്ശാഖയിലെ ഉപനിഷത്താണ് ഇതെന്ന് പൗരാണികരും ചില പുതിയ ഗവേഷകരും പറയുന്നു."

മാണ്ഡൂക്യം ഉപനിഷത്തുക്കളിൽ പ്രഥമസ്ഥാനം അർഹിക്കുന്നു. ഹിന്ദുമതത്തിലെ ഏറ്റവും ആധികാരിക ഗ്രന്ഥമായി ദ്വൈതികളു അദ്വൈതികളും ഇതിനെ അംഗീകരിക്കുന്നു. പത്ത്‌ ഉപനിഷത്തുക്കളിൽ വെച്ച്‌ ഏറ്റവും പ്രധാനപ്പെട്ടതാണ്‌ മാണ്ഡൂക്യോപനിഷത്ത്‌. എന്നിങ്ങനെ ആവർത്തിച്ചിരിക്കുന്നത് വായിച്ചാൽ ഇത് നിർവിവാദമായ ഒരു ആധികാരിക നിലപാടാണ് എന്നു തോന്നും. അതല്ല സ്ഥിതി. പത്ത് ഉപനിഷത്തുകളിൽ ഏറ്റവും പഴക്കം കുറഞ്ഞതെന്ന് പൊതുവേ സമ്മതിക്കപ്പെട്ടിട്ടുള്ളതാണിത്. അതിന്റെ ശങ്കരഭാഷ്യമായി പറയപ്പെടുന്നത് ശങ്കരന്റേതല്ല എന്ന് പ്രഖ്യാത ഉപനിഷ്ത്പണ്ഡിതൻ പോൾ ഡോയ്സൺ വാദിച്ചിട്ടുണ്ടെന്നും മറ്റും അഴീക്കോടിന്റെ പുസ്തകത്തിലുണ്ട്. മാണ്ഡൂക്യം ഉപനിഷത്തേ അല്ലെന്നും മാണ്ഡൂക്യോപനിഷത്തെന്നു പറയുന്നതും അതിന് ഗൗഡപാദർ എഴുതിയ കാരിക എന്നു പറയുന്നതും ചേർന്ന് ഗൗഡപാദർ തന്നെ എഴുതിയ ഒറ്റ കൃതിയാണെന്നും ആയിരുന്നത്രെ ഡോയ്സന്റെ നിലപ്പാട്! ഹിന്ദുമതത്തിലെ എറ്റവും ആധികാരികഗ്രന്ഥമെന്നതുപോയിട്ട്, ഏറ്റവും പ്രധാന ഉപനഷത്തായിട്ടുപോലും ഇതിനെ ഇന്ന് ആരും കരുതുന്നില്ല. ഉപനിഷത്തുകളുടെ വലിയ ആരാധകന്മാരായിരുന്ന വിവേകാനന്ദനോ, അരവിന്ദനോ, രാധാകൃഷ്ണനോ, ഗാന്ധിയോ ഒന്നും അതിന് ഇത്തരം പ്രാധാന്യം കല്പിച്ചുവെന്ന് തോന്നുന്നില്ല.

മാണ്ഡൂക്യം രാമായണത്തിൽ പരാമർശിക്കപ്പെടുന്നതായി ലേഖനത്തിൽ പറയുന്നതും തെറ്റാണ്. ശ്രീരാമൻ ഹനുമാന് നൽകുന്ന ഉപദേശത്തിന്റെ രൂപത്തിലുള്ള മുക്തികോപഷത്തിലാണ് ഇതിന്റെ പരാമർശമുള്ളത്. ആ ഉപനിഷത്താണെങ്കിൽ താരതമ്യേന ആധുനികമായ കൃതിയാണ്. ഉപനിഷത്തുക്കളുടെ പേർഷ്യൻ പരിഭാഷ എഴുതിയ ദാരാഷിക്കോവിന്റെ കാലമായ പതിനേഴാം നൂറ്റാണ്ടിന് മുൻപുള്ളതാണെന്ന് മാത്രമാണ് അതിന്റെ പഴക്കത്തെക്കുറിച്ചുള്ള ഉറപ്പ്. http://en.wikipedia.org/wiki/Muktika_UpanishadGeorgekutty