സംവാദം:മലയാളബൈബിൾ പരിഭാഷാചരിത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സംക്ഷേപവേദാർത്ഥം ബൈബിൾ മലയാളത്തിലെത്തിക്കാനുള്ള ആദ്യശ്രമം ആയി പരിഗണിക്കേണ്ടേ? അത് ബൈബിളിന്റെ സമ്പൂർണ്ണവിവർത്തനമല്ല എന്നത് വാസ്തവം. എന്നാലും ആദ്യപരിശ്രമങ്ങളായി ലേഖനത്തിൽ പരാമർശിക്കേണ്ടതുണ്ട് എന്നു തോന്നുന്നു.  മംഗലാട്ട്  ►സന്ദേശങ്ങൾ 

പരാമർശം വേണം. പക്ഷെ അതിനെ കുറിച്ച് എനിക്കു ഒട്ടും അറിവില്ല. ലേഖനത്തിൽ പറ്റിയ സ്ഥലത്തു സാർ തന്നെ ചേർക്കൂ. അടിസ്ഥാന വിവരം എങ്കിലും ആയാൽ നമുക്ക് പതുക്കെ തപ്പി പിടിച്ച് കൂടുതൽ വിവരങ്ങൾ ചേർക്കാം. --ഷിജു അലക്സ് 08:20, 17 ഡിസംബർ 2007 (UTC)[മറുപടി]

2007-ൽ ഈ വിഷയത്തെ കുറിച്ച് അത്ര അറിയില്ലായിരുന്നു. സംക്ഷേപവേദാർത്ഥം ബൈബിൾ പരിഭാഷ അല്ല. ക്രൈസ്തവ മതസംഹിതകൾ (പ്രത്യെകിച്ച് കത്തോലിക്കാസഭാ സംബന്ധിയായത്) ആളുകളെ പഠിപ്പിക്കാൻ വേണ്ടിയുള്ള ചോദ്യോത്തര രൂപത്തിലുള്ള (കാറ്റിസം) പാഠങ്ങൾ ആണ് സംക്ഷേപവേദാർത്ഥം. --ഷിജു അലക്സ് (സംവാദം) 02:19, 18 ഓഗസ്റ്റ് 2013 (UTC)[മറുപടി]


റഫറൻസുകൾ[തിരുത്തുക]

പരമാവധി റഫറൻസുകൾ ചേർക്കൂ..ഷിജു...ഒരു റഫറൻസ്പോലുമില്ലല്ലോ? ***സിദ്ധീഖ് | सिधीक 09:15, 17 ഡിസംബർ 2007 (UTC)[മറുപടി]

ഇവിടെയും തെളിവ് ഇല്ലല്ലോ --ബ്ലുമാൻ‍ഗോ ക2മ 11:45, 30 ജനുവരി 2008 (UTC)[മറുപടി]

സംക്ഷേപവേദാർഥവും കത്തോലിക്കാ ബൈബിളും[തിരുത്തുക]

സംക്ഷേപവേദാർഥം മലയാളത്തിലെ ക്രൈസ്തവസാഹിത്യത്തിന്റേയും മലയാള സാഹിത്യത്തിന്റെ മൊത്തത്തിലും ചരിത്രത്തിൽ പ്രാധാന്യമുള്ള പ്രസിദ്ധീകരണമാണ്. പത്തിരുപത് വർഷം മുൻപു അത് പുനപ്രസാധനം ചെയ്തിരുന്നത് ഞാൻ കണ്ടിട്ടുണ്ട്. ദെൽഹിയിലെ സാഹിത്യ അക്കാദമി ലൈബ്രറിയിലാണ് കണ്ടത്. കുറച്ച് വായിച്ചിട്ടുമുണ്ട്. അതിനെ ബൈബിൾ പരിഭാഷയുടെ തുടക്കമെന്നോ, ബൈബിൾ സംഗ്രഹമെന്നോ വിളിക്കുന്നത് ഉചിതമാവില്ല. അത് ചോദ്യോത്തര രൂപത്തിലുള്ള വേദോപദേശമാണ്. വേദോപദേശങ്ങളുടെ വിഷയം church doctrine-ൻ ആണ്. വേദോപദേശങ്ങളിലുള്ള തിരുസഭയുടെ കല്പനകൾ ഏഴു കൂദാശകൾ എന്നിവ പോലെയുള്ള അനേകം കാര്യങ്ങൾ‍ ബൈബിളിൽ മഷിയിട്ടു നോക്കിയാൽ പോലും കാണുകയില്ല. അവ സഭാ പാരമ്പര്യങ്ങളിൽ നിന്നു ഉണ്ടായവയാണ്.

മലയാളത്തിലെ ആദ്യത്തെ കത്തോലിക്കാ ബൈബിൾ പരിഭാഷ 1977-ലാണ് ഇറങ്ങിയത് എന്നു പറഞ്ഞത് ശരിയാണെന്നു തോന്നുന്നില്ല. ലേഖനം പൂർത്തിയായിട്ടില്ലാത്തതുകൊണ്ട്, അവിടെ കൂടുതൽ വിശദീകരണം തരുമായിരിക്കുമെന്നു പ്രതീക്ഷിക്കുന്നു. ക.നി.മൂ.സ. മാണിക്കത്തനാരുടെ കത്തോലിക്കാ പരിഭാഷയെങ്കിലും അതിന് വളരെ മുൻപേ ഇറങ്ങിയിരിക്കണം. ഞാൻ അത് ആദ്യം കണ്ടത് 1965-ലോ അതിനു മുൻപോ ആണെന്നാണ് ഓർമ്മ.Georgekutty 15:54, 30 ജനുവരി 2008 (UTC)[മറുപടി]


ചേട്ടനു അതിനെ കുറിച്ച് അറിയുമെങ്കിൽ ലേഖനത്തിൽ ചേർക്കൂ. ഞാൻ പലയിടത്തു നിന്നായി വായിച്ചു കിട്ടിയ അറിവുകൾ ഒരു ലേഖനരൂപത്തിൽ ആക്കി എന്നേ ഉള്ളൂ. ന്യൂട്രൽ പോയിന്റ് ഓഫ് വ്യൂവിൽ ഇതു ആക്കിയതു തന്നെ പണിപ്പെട്ടാ. കത്തോലിക്ക പരിഭാഷയെ കുറിച്ചുൾല വിവരങ്ങൾ അധികം കിട്ടിയില്ല. പി ഒ സി ബൈബിൾ ആണു ഒന്നു. പിന്നെ ഒന്നു ഹോശാന ബൈബിളും. പക്ഷെ ഇതിന്റെ ഒന്നും പരിഭാഷ ചരിത്രം അറിയില്ല. --ഷിജു അലക്സ് 11:53, 30 ജനുവരി 2008 (UTC)[മറുപടി]

വിശ്വസനീയമായ വിവരങ്ങൾ കിട്ടിയാൽ ഞാൻ പിന്നീട് ലേഖനത്തിൽ ചേർക്കാം. ഒരു ചെറിയ correction. ഹോശാന ബൈബിൽ കത്തോലിക്കാ ബൈബിൾ ആല്ല. അത് തീർത്തും non-denominational ആണ്.Georgekutty 12:46, 30 ജനുവരി 2008 (UTC)[മറുപടി]

അദ്യത്തെ ഖണ്ഡികയിൽ, "പത്തൊൻപതാം നൂറ്റാണ്ടിൽ സി.എം.എസ് മിഷണറിമാർ കേരളത്തിൽ വന്നതോടുകൂടി മലയാളദേശത്തിലെ ക്രിസ്ത്യാനികളെപ്പറ്റി പാശ്ചാത്യർ അറിയാനിടയാവുകയും" എന്നുള്ള ഭാഗം ചിലർക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടാക്കും. കേരളത്തിലെ ക്രിസ്ത്യാനികളെപ്പറ്റി പാശ്ചാത്യർക്കു നേരത്തേ അറിയാമായിരുന്നു, പതിനഞ്ചാം നൂറ്റാണ്ടിലെ പോർത്തുഗീസുകാരുടെ വരവിനു ശേഷം പ്രത്യേകിച്ചും. പതിനെട്ടാം നൂറ്റാണ്ടിൽ പ്രസിദ്ധീകരിച്ച് Edward Gibbon-ന്റെ Decline and Fall of the Roman Empire-ൽ The Christian's of St.Thomas in India എന്ന തലക്കെട്ടിൽ ഒരു വലിയ paragraph തന്നെയുണ്ട്(Chapter-47.) http://www.ccel.org/g/gibbon/decline/volume2/chap47.htm ഒരു ചെറിയ re-wrting വഴി പ്രശ്നം പരിഹരിക്കാം. "പാശ്ചാത്യർ കൂടുതൽ അറിയാനിടയാവുകയും" എന്നാക്കിയാൽ ശരിയാകും. Georgekutty 11:41, 2 മാർച്ച് 2008 (UTC)[മറുപടി]

മാറ്റിയിട്ടുണ്ട്. ഇതേ പോലത്തെ പ്രശ്നങ്ങൾ ധൈര്യാമായി തിരുത്തിക്കൊള്ളൂ. തർക്കമുൾലതിനോ സം‌ശയം ഉൾലതിനോ ഒക്കെ മാത്രമെ എന്റെ അഭിപ്രായത്തിൽ സം‌വാദത്തിന്റെ കാര്യമുള്ളൂ. --ഷിജു അലക്സ് 15:40, 2 മാർച്ച് 2008 (UTC)[മറുപടി]