സംവാദം:മലയാളത്തിലെ അറബി പദങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിൽ ഖലാസ് ഒഴിവാക്കുക. കലാശം എന്നതിന്റെ തദ്ഭവമാണു് ഖലാസ്. അറബിയിൽ നിന്നു് ഇന്ത്യയിലേക്കെന്നതുപോലെത്തന്നെ ഇന്ത്യയിൽ നിന്നു് അറബിയിലേക്കും ഒരു പാടു വാക്കുകൾ ചെന്നെത്തിയിട്ടുണ്ടു്. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 22:53, 7 നവംബർ 2013 (UTC)[മറുപടി]
വിശ്വം, ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലിയാണ് ഖലാസ് കലാശം പറയുന്നത്. അവലംബം ഒടുവിൽ ചേർക്കാനിരിക്കുകയായിരുന്നു. നീക്കം ചെയ്യേണ്ട എന്നാണ് എന്റെ അഭിപ്രായം. ഒരു വാക്കിന്റേയും ഉത്ഭവത്തെക്കുറിച്ച് ഒരുകാലത്തും ഏകാഭപ്രയം ഉണ്ടാവില്ലല്ലോ . വാക്കുകളൂടെ ഒഴുക്ക് ഏകദിശയിലല്ല എന്നത് ശരിതന്നെയാണ്.--Fuadaj (സംവാദം) 17:40, 8 നവംബർ 2013 (UTC)[മറുപടി]

സകാത്ത് അഥവാ മുസ്ലിങ്ങളുടെ നിർബന്ധ ദാനം ശരിക്കും അർത്ഥം ശുദ്ധീകരണം എന്നല്ലെ, അഥവാ സംബത്തിനെ ശുദ്ധീകരിക്കുക. കാഫിർ എന്നാൽ സത്യം അറിഞ്ഞിട്ടും നിഷേധിക്കുന്നതിനുള്ള അറബി വാക്കാണ്. മണ്ണിൽ വിത്ത് മറച്ച് വെക്കുന്നവനെ കാഫിർ എന്ന് ഖുർആൻ വിശേഷിപ്പിച്ചിട്ടുണ്ട്.--BlueMango ☪ (സംവാദം) 12:08, 1 ജൂൺ 2014 (UTC)[മറുപടി]