സംവാദം:ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് മനസിലായില്ല. സെൻസെക്സ് ഒരു സൂചിക മാത്രമല്ലേ? --Vssun 07:38, 11 ഒക്ടോബർ 2008 (UTC)[മറുപടി]

സുനിൽ, സൂചിക എന്നുകൊടുക്കാം. Mathew | മഴത്തുള്ളി 09:51, 11 ഒക്ടോബർ 2008 (UTC)[മറുപടി]

സൂചിക എന്നു കൊടുക്കുന്നതിലല്ല പ്രശ്നം.. വാചകത്തിന്റെ പൂർണമായ അർത്ഥമാണ്‌ മനസിലാവാത്തത്.. ഈ വാചകത്തിൽ പറയുന്നത്..ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ചിലാണ്‌ ഏഷ്യയിൽ ഏറ്റവും കൂടുതൽ ഷെയർ വ്യാപാരം നടക്കുന്നു എന്നാണോ? --Vssun 17:46, 11 ഒക്ടോബർ 2008 (UTC)[മറുപടി]

സുനിൽ ഞാനുദ്ദേശിച്ചത് താഴെ പറയുന്ന പ്രകാരം അല്പം കൂടി മാറ്റിയെഴുതിയിട്ടുണ്ട്.

ബി.എസ്.സി. തിരഞ്ഞെടുത്ത, മാർക്കറ്റിലെ ഏറ്റവും വലിയതും കൂടുതൽ പേർ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന, 30 കമ്പനികളുടെ ഷെയറുകൾ അടങ്ങിയ ഒരു ഇൻഡെക്സ് ആണ് സെൻസെക്സ് എന്ന പേരിൽ അറിയപ്പെടുത്. അവയുടെ മാർക്കറ്റ് ക്യാപ്പിറ്റലൈസേഷൻ അടിസ്ഥാനമാക്കിയാണ് സെൻസെക്സ് മൂല്യം കണക്കാക്കുന്നത്. ഷെയർ വ്യാപാരം ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ കൂടുതൽ നടക്കുന്നു എന്നല്ല. ഇത് മനസ്സിലായോ? ഇല്ലെങ്കിൽ ഈ സംവാദത്തിൽ കൂടുതൽ വ്യക്തമായി പറയാൻ അറിയാവുന്ന ആരെങ്കിലും പറയുമല്ലോ? Mathew | മഴത്തുള്ളി 19:30, 11 ഒക്ടോബർ 2008 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിയിലെ ലേഖനം വായിച്ചതനുസരിച്ച് അല്പം മാറ്റിയെഴുതിയിട്ടുണ്ട്. എങ്ങനെയുണ്ടെന്നു പറയുക. --Vssun 23:41, 11 ഒക്ടോബർ 2008 (UTC)[മറുപടി]

കൊള്ളാം സുനിൽ. ഇപ്പോൾ ശരിയാണ്. Mathew | മഴത്തുള്ളി 06:12, 12 ഒക്ടോബർ 2008 (UTC)[മറുപടി]