സംവാദം:പ്രിൻസ് ജോൺ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്രദ്ധേയത[തിരുത്തുക]

പ്രിൻസ് ജോൺ എന്ന താളിലെ തിരുത്തലുകൾ ശ്രദ്ധിക്കുക. വാർത്തകൾ ആണ് അവലംബമായി സ്വീകരിച്ചത്. ഫലകം അബദ്ധത്തിൽ നീക്കം ചെയ്തതിനു ക്ഷമ ചോദിക്കുന്നു. കൂടുതൽ ശ്രദ്ധിക്കാം . പ്രിൻസ് ജോൺ എന്നയാൾ കൂടുതൽ പ്രശസ്തൻ ആയിരിക്കുന്നത് കിംഗ് ജോൺസ് എന്ന തൂലികാ നാമത്തിൽ ആണ് . കൂടുതൽ വാർത്തകൾ ലഭിക്കുന്നത് കിംഗ് ജോൺസ് എന്ന പേരിൽ ആണ് . അപ്പോൾ താളിന്റെ പേര് മാറ്റേണ്ടതുണ്ടോ ? ~~Neenakurian1985~~--Neenakurian1985 (സംവാദം) 13:04, 30 ജൂലൈ 2018 (UTC)[മറുപടി]

വിശ്വസനീയമല്ലാത്ത അവലംബങ്ങളിൽ ചിലത് ഒഴിവാക്കിയിട്ടുണ്ട്. പ്രിൻസ് ജോൺ എന്ന വ്യക്തിയെക്കുറിച്ച് ഗൂഗിളിൽ തിരഞ്ഞെപ്പോൾ അധികംവിവരം ഒന്നും ലഭിച്ചിട്ടില്ല. കിംഗ് ജോൺസ് എന്ന് സെർച്ച് ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത് എന്നാൽ അവയും ഈ താൾ ഒറ്റയ്ക്കു നിൽക്കാൻ സഹായിക്കുന്നതാണൊ എന്ന കാര്യത്തിൽ സംശയമുണ്ട്. ലഭിച്ച വിവരങ്ങൾ എല്ലാം തന്നെ ഏക എന്ന ചിത്രവുമായി സംബന്ധിച്ചു മാത്രമുള്ളതായതിനാൽ ഇദ്ദേഹത്തിന്റെ ശ്രദ്ധേയത ഒരു വിഷയത്തിൽ മാത്രമാണന്നു തോന്നുന്നു. Akhiljaxxn (സംവാദം) 04:23, 30 ജൂലൈ 2018 (UTC)[മറുപടി]

സാമൂഹിക പ്രവർത്തനവുമായി ബന്ധപ്പെട്ടു മനോരമ , മാതൃഭൂമി , കൈരളി എന്നീ മാധ്യമങ്ങളെ ഉദ്ധരിച്ചിരുന്നു. വിക്കിയിൽ പുതിയ ആൾ എന്ന നിലയിൽ ഉള്ള എൻ്റെ പരിചയക്കുറവ് ക്ഷമിക്കുമല്ലോ , അപരനാമത്തിൽ അറിയപ്പെടുന്നവരെ കുറിച്ച് ഏത് പേര് ഉപയോഗിക്കും എന്നതിൽ ഇപ്പോഴും എനിക്ക് ആശയക്കുഴപ്പം ഉണ്ട്. ശ്രദ്ധേയത സിനിമയിൽ മാത്രം നിൽക്കുന്ന രീതിയിൽ തിരുത്താം , സാമൂഹിക പ്രവർത്തനത്തെ കുറിച്ചുള്ള ലിങ്കുകൾ കൂടി പരിശോധിച്ച ശേഷം അറിയിക്കൂ . മാർഗനിർദേശങ്ങൾ തരുന്നതിൽ അകമഴിഞ്ഞ നന്ദി ----Neenakurian1985 (സംവാദം) 13:04, 30 ജൂലൈ 2018 (UTC) Neenakurian1985[മറുപടി]

Neenakurian1985 വിക്കിപീഡിയയിൽ താളുകൾ വരുന്നതിനായി താളിലെ ശ്രദ്ധേയത നയങ്ങൾ പാലിക്കേണ്ടതുണ്ട്. താങ്കൾ ചേർത്തിട്ടുള്ള അവലംബങ്ങൾ പലതും (മാധ്യമ റിപ്പോട്ടുകൾ) ഏക എന്ന ജോൺസിന്റ ചിത്രത്തെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. കഴിവതും ഇദ്ദേഹത്തെക്കുറിച്ചിട്ടുള്ള കൂടുതൽ അവലംബങ്ങൾ ചേർത്ത് ഇദ്ദേഹത്തിന്റെ ശ്രദ്ധേയത തെളിക്കാൻ ശ്രമിക്കേണ്ടതാണ് അല്ലാത്തപക്ഷം ഈ താൾ ഏക എന്ന ചലച്ചിത്ര താളിലേക്ക് തിരിച്ചുവിടേണ്ടതായി വരും.പ്രിൻസ് ജോൺ കിംങ്ങ്സ് ജോൺസ് എന്ന പേരിലാണ് അറിയപ്പെടുന്നത് എങ്കിൽ ആ പേരാണ് സ്വീകരിക്കുക. ഉദാ മമ്മൂട്ടി, ദിലീപ്, 50 സെന്റ്. പരിചയകുറവ് പ്രശ്നമാകാതെ ധൈര്യമായി തിരുത്തലുകൾ നടത്തൂ.Akhiljaxxn (സംവാദം) 10:11, 31 ജൂലൈ 2018 (UTC)[മറുപടി]

ലേഖന നിർമ്മാണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നന്ദി , കൂടുതൽ ശ്രദ്ധിക്കാം , പ്രിൻസ് ജോൺ എന്ന പേജ് ഒഴിവാക്കാം എന്നാണ് അഭിപ്രായം , ലേഖനം റിമൂവ് ചെയ്യാനുള്ള നടപടികൾ ചെയ്യുക. സ്നേഹം . --Neenakurian1985 (സംവാദം) 18:33, 1 ഓഗസ്റ്റ് 2018 (UTC)-[മറുപടി]

ഈ താൾ നിർമ്മിച്ച വ്യക്തി ഈ ചിത്രം [1] അവരുടെ സ്വന്തം വർക്കാണ് എന്നാണ് കോമൺസിൽ രേഖപ്പെടുത്തിയിരിക്കുന്നത്, എന്നാൽ ഈ ചിത്രം ഓൺലൈനിൽ ലഭ്യമല്ല (ഇത് പകർപ്പവകാശ ലംഘനത്തെ സൂചിപ്പിക്കും). ഇത് ഈ ചിത്രം അപ് ലോഡ് ചെയ്ത ആളും താളിലെ വ്യക്തിയും തമ്മിലുള്ള അടുത്ത ബന്ധത്തെ സൂചിപ്പിക്കുന്നു. @Neenakurian1985: (താളിന്റെയും ചിത്രത്തിന്റെയും നിർമ്മാതാവ്) മറുപടി പ്രതീക്ഷിക്കുന്നു.Akhiljaxxn (സംവാദം) 04:40, 30 ജൂലൈ 2018 (UTC)[മറുപടി]

ഫോട്ടോ സാമൂഹിക മാധ്യമത്തിൽ നിന്നും എടുത്തതാണ്. https://www.deccanchronicle.com/entertainment/mollywood/130717/untold-tale-of-intersexuality.html ഡെക്കാൻ ക്രോണിക്കിൾ പത്രം ഉപയോഗിച്ച ചിത്രം ഉപയോഗിക്കാൻ കഴിയുമോ , പ്രസ്തുത ചിത്രം നീക്കം ചെയ്യുന്നു.--Neenakurian1985 (സംവാദം) 13:04, 30 ജൂലൈ 2018 (UTC)Neenakurian1985[മറുപടി]

സ്വന്തമല്ലാത്ത ഒരു ചിത്രവും വിക്കിപീഡിയയിൽ അപ്ലോഡ് ചെയ്യാൻ സാധ്യമല്ല. File:PrinceJohn.jpg എന്ന ചിത്രം ആ കാരണം കൊണ്ട് തന്നെ ഞാൻ മായ്ക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. --ശ്രീജിത്ത് കെ (സം‌വാദം) 17:28, 30 ജൂലൈ 2018 (UTC)[മറുപടി]

ദയവായി ചിത്രം റിമൂവ് ചെയ്യാനുള്ള കാര്യങ്ങൾ ചെയ്യുക . ഇനി ശ്രദ്ധിക്കാം . --Neenakurian1985 (സംവാദം) 18:34, 1 ഓഗസ്റ്റ് 2018 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:പ്രിൻസ്_ജോൺ&oldid=2852839" എന്ന താളിൽനിന്ന് ശേഖരിച്ചത്