സംവാദം:പ്രകാശവേഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഖുറാനിൽ[തിരുത്തുക]

ഖുറാനിൽ എന്ന വിഭാഗത്തിൽ നിലവിൽ കൊടുത്തിട്ടുള്ളതിനുള്ള ഉത്തരം ഈ ലിങ്കിലുണ്ടു് http://www.faithfreedom.org/Articles/sina80229.htm

ഖുറാനിലേയും മറ്റു് മതഗ്രന്ഥങ്ങളിലേയും, പരസ്പര ബന്ധമില്ലാത്ത വിവിധ ഇടങ്ങീൽ നിന്നായി 2-3 വാക്യമെടുത്തു്, വിശദീകരിച്ചു് വികൃതമാക്കുന്ന പ്രക്രിയകളെ (അതോടൊപ്പം എന്തു് ഉദ്ദേശിച്ചോ അതിനു് വിപരീത ഫലം ഉണ്ടാകുന്ന പ്രതിക്രിയ) , ശാസ്ത്രീയമായ രീതിയിൽ അപഗ്രഥിച്ചു് തെളിവുകൾ സഹിതം മലയാളത്തിൽ തന്നെ എഴുതി ആ സെക്ഷൻ ഒഴിവാക്കിയെടുപ്പിക്കാം. പക്ഷെ അതിനു് വേണ്ടി ചെലവഴിക്കേണ്ടി വരുന്ന മണിക്കുറുകളൂം ദിവസങ്ങളൂം വിവിധവിക്കി പ്രവർത്തനത്തിനുപയോഗിച്ചാൽ, ഇത്തരം അസംബന്ധങ്ങൾ ലേഖനത്തിൽ തിരുകി കയറ്റുന്നവരുടെ അനന്തരതലമുറക്കെങ്കിലും ഉപകാരപ്പെടുമല്ലോ എന്നതു് കൊണ്ടു് മാത്രം അതിനൊന്നും മുതിരുന്നില്ല.

എവിടെന്നെങ്കിലും എന്തെങ്കിലും കിട്ടുന്നതു് കോപ്പി പേസ്റ്റുന്നതിനു് മുൻപ് സാമാന്യ ബുദ്ധിയുപയോഗിച്ചു് (അതാണല്ലോ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസം) ആ എഴുതിയിരിക്കുന്നതൊന്ന് അപഗ്രഥിക്കുവാനുള്ള സാമാന്യ ബുദ്ധിയുണ്ടായിരുന്നെങ്കിൽ ഇതേ പോലുള്ള കോപ്പി പേസ്റ്റുകൾ ഉണ്ടാകുമായിരുന്നില്ല. നമ്മളുടെ അറിവുകളും ജ്ഞാനവും എല്ലാം അന്ധമായി പോകുന്നു എന്നതു്, നമ്മുടെ അറിവിനെയും ബുദ്ധിയേയും അവഹേളിക്കുന്നതിനു് തുല്യമാണു്.

ഇത്തരം വിശദീകരണങ്ങളെ തുറന്നു് കാട്ടാൻ പ്രസ്തുത മതത്തിനു്/സം‌ഘടനയ്ക്കു് എതിരായ സൈറ്റുകൾ തന്നെ ക്വോട്ട് ചെയ്യേണ്ടി വരുന്നു എന്നതു് നമ്മൾ എത്തി നിൽക്കുന്ന പ്രതിസന്ധികളെ സൂചിപ്പിക്കുകയും ചെയ്യുന്നു. --Shiju Alex|ഷിജു അലക്സ് 15:59, 7 ജൂലൈ 2009 (UTC)

ശാസ്ത്രീയമായി അവതരിപ്പിക്കപ്പെടേണ്ട ഇത്തരം വിഷയങ്ങളിൽ മതം കുത്തികയറ്റുന്നത് വിജ്ഞാനകോശം എന്ന സം‌രഭത്തെ തന്നെ തെറ്റുകളുടെ കൂമ്പാരമാക്കാനേ ഉപകരിക്കുകയുള്ളൂ. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള എന്തും ഏതും മതഗ്രന്ഥങ്ങളിൽ നൂറ്റാണ്ടുകൾക്കു മുൻപ് എഴുതപ്പെട്ടിട്ടുണ്ടെന്ന വിഡ്ഡിത്തം പല വ്യാഖ്യാനങ്ങളായി വന്നത് ഇന്നും ഇന്നലെയുമല്ല. അതിനു വർഷങ്ങളുടെ പഴക്കമുണ്ട്. ഈ ഭാഗം നീക്കം ചെയ്യുന്നതാണ്‌ ഉചിതം --Anoopan| അനൂപൻ 17:05, 7 ജൂലൈ 2009 (UTC)

ഖുറാനിൽ എന്ന ഭാഗം http://mysecondsight.blogspot.com/ എന്ന ബ്ലോഗിന്റെ കോപ്പി ആയതിനാൽ നീക്കം ചെയ്യുന്നു--Anoopan| അനൂപൻ 17:08, 7 ജൂലൈ 2009 (UTC)

വേഗം[തിരുത്തുക]

velocity എന്നാൽ പ്രവേഗം അല്ലേ? പ്രകാശപ്രവേഗം എന്നാണ്‌ കണ്ടിട്ടുള്ളത് -- റസിമാൻ ടി വി 01:21, 8 ജൂലൈ 2009 (UTC)

വേദങ്ങളിൽ[തിരുത്തുക]

അര നിമിഷം കൊണ്ട് പ്രകാശം 2202 യോജന കടക്കുന്നു - ഇതും കണക്ക് ശരിയല്ലല്ലോ -- റസിമാൻ ടി വി 01:34, 8 ജൂലൈ 2009 (UTC)

ശരിയാണോന്നറിയില്ല. അങ്ങനെയാണ്‌ സുകുമാർ അഴീക്കോടിന്റെ പുസ്തകത്തിൽ കിടക്കുന്നത്. --Vssun 13:45, 8 ജൂലൈ 2009 (UTC)
ഒരു യോജന എന്നാൽ എത്രയാണ്‌? ഇതറിയാമെങ്കിൽ നമുക്ക് കണക്കു കൂട്ടി ഗണിക്കാമല്ലോ? --Anoopan| അനൂപൻ 13:49, 8 ജൂലൈ 2009 (UTC)

http://en.wikipedia.org/wiki/Yojana --- ‍ശാലിനി

ഇംഗ്ലീഷ് വിക്കിയിലെ കണക്കുകൾ പ്രകാരം 1 യോജന 13 മുതൽ 16 വരെ കിലോമീറ്റർ ആണ്‌. ഇതിന്റെ ശരാശരി എടുത്താൽ 14.5 കിലോമീറ്റർ. അങ്ങനെയായാൽ അര നിമിഷം കൊണ്ട് 2202 യോജന കടക്കുന്നു എന്ന കണക്കു പ്രകാരം 1 നിമിഷം കൊണ്ട് 4404 യോജനയാകും. ഇതിനെ കിലോമീറ്റർ ആക്കിയാൽ 4404 * 14.5 = 63 858 കിലോമീറ്റർ. അപ്പോൾ കണക്കു തെറ്റാണല്ലോ(അല്ല എനിക്കു തെറ്റിയോ :) )? നിമിഷം എന്നത് സെക്കന്റിന്റെ മലയാളം തന്നെ അല്ലേ? --Anoopan| അനൂപൻ 18:19, 8 ജൂലൈ 2009 (UTC)

കണക്ക് ശരിയാവണമെങ്കിൽ നിമിഷം സെക്കന്റിന്റെ അഞ്ചിലൊന്നോ മറ്റോ ആകണം. ഏതായാലും ഇങ്ങനെയുള്ള ഒരു സാധനം ഭൗതികശാസ്ത്രലേഖനത്തിൽ വേണ്ട എന്നാണെന്റെ അഭിപ്രായം. --റസിമാൻ ടി വി 02:32, 9 ജൂലൈ 2009 (UTC)

വേദങ്ങളിൽ എന്ന ഭാഗത്തു് എഴുതിയിരുന്ന കാര്യങ്ങൾ തെളിയിക്കുവാനോ വിശദീകരിക്കാനോ സാധിക്കാത്തതിനാൽ അതും നീക്കുന്നു. തെളിവും വിശദീകരണവും ചേർക്കുമ്പോൾ അതു് ലേഖനത്തിന്റെ ഭാഗമാക്കാം. --Shiju Alex|ഷിജു അലക്സ് 03:02, 9 ജൂലൈ 2009 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:പ്രകാശവേഗം&oldid=674666" എന്ന താളിൽനിന്ന് ശേഖരിച്ചത്