സംവാദം:പോർച്ചുഗീസ് സാമ്രാജ്യം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പോർട്ടുഗീസ്/പോർച്ചുഗീസ്?--Vssun 18:38, 14 മേയ് 2007 (UTC)[മറുപടി]

പോർട്ടുഗൽ അല്ലേ സുനിലേ. അപ്പോൾ കൂടുതൽ സാധ്യത പോർട്ടുഗലിനാണ്‌. പൊർത്തുഗൽ എന്നാണ്‌ ആ നാട്ടുകാർ ഉച്ഛരിക്കുന്നത്. നമ്മൾ പോർച്ചുഗീസ് എന്നും പറങ്കി കൾ എന്നും. എല്ലാത്തിനും റീഡയറക്റ്റ് കൊടുത്താൽ മതിയാകുമോ? --ചള്ളിയാൻ 02:15, 15 മേയ് 2007 (UTC)[മറുപടി]

പോർച്ചുഗൽ ആണ് ശരി. Pronunciation: \ˈpȯr-chi-gəl, ˌpür-tü-ˈgäl\ . ഉച്ചാരണം ഇവിടെ കേൾക്കാം simy 12:02, 8 ജനുവരി 2008 (UTC)[മറുപടി]

ബർഗണ്ടി / ബർഗണ്ഡി[തിരുത്തുക]

ബർഗണ്ടി ആണ്, ബർഗണ്ഡി അല്ല. ഉച്ചാരണം ഇവിടെ കേൾക്കാം simy 12:00, 8 ജനുവരി 2008 (UTC)[മറുപടി]

അത് ഇംഗ്ലീഷുകാരുടെ ഉച്ചാരണമല്ലേ? പോർത്തൂസ് എന്ന വാക്കിൽ നിന്ന് പോർത്തുഗീസ് എന്ന പദമേ വരൂ. അതാണ്‌ കേരളത്തിൽ ഉപയോഗിച്ചിരുന്നത്. ഇംഗ്ലീഷുകാർ അത് പോർട്ടുഗീസ് ആക്കിയെങ്കിലും. ങാ. എനിക്ക് നിശ്ചയമില്ല. മലയാളം ചരിത്രകാരന്മാരും മറ്റും പോർത്തുഗീസ് എന്നാണ്‌ പറയുന്നത്. ബർഗണ്ടിയെക്കുറിച്ച് എനിക്ക് നിശ്ചയമില്ല. --ചള്ളിയാൻ ♫ ♫ 12:09, 8 ജനുവരി 2008 (UTC)[മറുപടി]

ഇതും കാണുക. സാമാന്യം നല്ല ഉച്ചാരണസഹായി ആണ്. ബർഗണ്ടി മാറ്റുന്നു. simy 12:16, 8 ജനുവരി 2008 (UTC)[മറുപടി]

എഡിറ്റ് സമ്മറിയിലെ രണ്ടാമത്തെ വരി വായിക്കുക. അതാണ്‌ എന്റെ ലോജിക്. പോർച്ചുഗീസ് എന്ന് മാറ്റാവുന്നതാണ്‌; എന്റെ സമ്മതം ആവശ്യമില്ലല്ലോ? --ചള്ളിയാൻ ♫ ♫ 12:24, 8 ജനുവരി 2008 (UTC)[മറുപടി]

തൽക്കാലം പോർച്ചുഗൽ (പോർത്തുഗൽ) എന്നു മാറ്റുന്നു. simy 12:40, 8 ജനുവരി 2008 (UTC)[മറുപടി]

ബർഗണ്ടിക്ക് ബ്‍വർഗണ്ടേയ് എന്നാണല്ലോ കേൾക്കുന്നത് --ചള്ളിയാൻ ♫ ♫ 12:43, 8 ജനുവരി 2008 (UTC)[മറുപടി]

രണ്ട് വലിയ അവകാശവാദങ്ങൾ[തിരുത്തുക]

ലോകത്തിലെ ആദ്യ ഭൂഖണ്ഡാന്തരസാമ്രാജ്യമാണ് സാമ്രാജ്യം (പോർത്തുഗീസ് സാമ്രാജ്യം). ചരിത്രത്തിലെ ഏറ്റവും കൂടുതൽ കാലം നില നിന്ന സാമ്രാജ്യം എന്ന ഖ്യാതിയും ഇതിനവകാശപ്പെട്ടതാണ്‌ ലേഖനത്തിന് ആമുഖമായി വരുന്ന ഈ വാചകങ്ങളിൽ, പോർച്ചുഗീസ് സാമ്രാജ്യത്തെക്കുറിച്ച് രണ്ട് വലിയ അവകാശവാദങ്ങൾ വളരെ casual ആയി കൊടുത്തിരിക്കുന്നു. അവ ശരിയോ? അവയുടെ അവലംബം കാണിച്ചിട്ടില്ല. അവ തെറ്റായിക്കൊള്ളണമെന്നില്ല. എന്നാൽ റൊമാസാമ്രാജ്യത്തെക്കുറിച്ച് ഞാൻ മനസ്സിലാക്കിയിട്ടുള്ള കാര്യങ്ങളുടെ പശ്ചാത്തലത്തിൽ എനിക്ക് അവ രണ്ടും തെറ്റായി തോന്നുന്നു. എനിക്കു തോന്നുന്ന ന്യായങ്ങൾ ഇതൊക്കെയാണ്:- 1)ക്രിസ്തുവിനു മുൻപേ നിലവിൽ വന്ന റോമാസാമ്രാജ്യവും ഭൂഖണ്ഡാന്തരമായിരുന്നു. അത് യൂറോപ്പിലും, ഏഷ്യയിലും, ആഫ്രിക്കയിലും വ്യാപിച്ചു കിടന്നിരുന്നില്ലേ? 2)ദീർഘായുസ്സിന്റെ കാര്യത്തിലും, റോമാസാമ്രാജ്യത്തിന് കൂടുതൽ കേമത്തം അവകാശപ്പെടാം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എഡ്വേഡ് ഗിബ്ബന്റെ, Decline and Fall of the Roman Empire ആ സാമ്രാജ്യത്തിന്റെ 1500 വർഷത്തെ ചരിത്രം പറയുന്നില്ലേ? തുർക്കികൾ Constantinople പിടിച്ചെടുത്ത ക്രി.പി. 1453 വരെ അത് നിലനിന്നിരുന്നു. ഇതൊക്കെ ഒറ്റനോട്ടത്തിൽ എനിക്കു തോന്നിയ എതിർപ്പുകളാണ്. അവക്കു സമാധാനം ഉണ്ടാകാം. ഉണ്ടെങ്കിൽ അറിയാൻ തത്പര്യമുണ്ട്.Georgekutty 22:19, 8 ജനുവരി 2008 (UTC)[മറുപടി]

ഇപ്പോൽ english വിക്കിപീഡിയ കണ്ടു. ഞാൻ മുകളിൽ ഉദ്ധരിച്ച വാക്യത്തിനാധാരം English വിക്കിയിലെ ഈ വാക്യമാണെന്നു കരുതണം: "The Portuguese Empire was the earliest and longest lived of the modern European colonial empires." അങ്ങനെയിങ്കിൽ source-ന്റെ ഉപയോഗം തീരെ അശ്രദ്ധമായിപ്പോയി. "Of the modern European colonial empires" എന്ന ഭാഗം ഒഴിവാക്കി കൊടുത്തിരിക്കുന്ന പരിഭാഷ അസത്യപ്രസ്താവനയാണ്.Georgekutty 22:35, 8 ജനുവരി 2008 (UTC)[മറുപടി]


ഇംഗ്ലീഷ് വിക്കിയിൽ നിന്നെഴുതിയതല്ല. അതിനു വേറെ സോർസുണ്ടായിരുന്നു. എന്തുകൊണ്ടോ അത് ചേർക്കാൻ വിട്ടുപോയതാണ്. 1)ഭൂഖണ്ഡാന്തരത്തിന്ന്റ്റെ കാര്യത്തിൽ പോർത്തുഗീസ് സാമ്രാജ്യത്തോളം കേമത്തരം അവകാശപ്പെടാൻ റൊമിനാവില്ല.കാരണം അതുത്ഭവിച്ച പ്രദേശത്തിനു ചുറ്റുമുള്ള പ്രദേശങ്ങൾ മാത്രമേ അതിലുൾപ്പെട്ടുള്ളൂ. മാത്രവുമല്ല ട്രാജന്റ്റെ കാലത്തായിരിക്കണം അതിന് പരമാവധി വിസ്തൃതി കൈവന്നത്. 2) ദീർഘായുസ്സിൻറീ കാര്യത്തിലും റോമൻ സാമ്രാജ്യം പിന്നിലാണ്. റോമാ റിപ്പബ്ലിക്കായി ഏകദേശം 500 വർഷം പൌരസ്ത്യ-പൂർവ്വ റോമാ സാമ്രാജ്യങ്ങളായി പിരിഞ്ഞതു വരെ ഏകാദേശം 500 വർഷം, (അതിനുശേഷം അധ:പതനം വരെ 400 വർഷങ്ങൾ) എന്നിങ്ങനെയല്ലേ ((കൃത്യമല്ല) ഒരു പക്ഷേ ബൈസാന്തിയമാണ് ഉള്ളതിൽ കൂടുതൽ കാലം നിലനിന്നു എന്ന് പറയാവുന്നത്. 1100 ഓളം വർഷങ്ങൾ. എന്നാൽ അതിനേക്കാളധികം വർഷം നില നിന്ന സാമ്രാജ്യം എലാം ആണ് 1500 നു മേലെ അത് നിലനിന്നിരുന്നു എന്ന് തോന്നുന്നു.

ആദ്യത്തെ വരിക്ക് വ്യക്തത ഇല്ല എന്ന് മനസ്സിലാക്കുന്നു. രണ്ടാമത്തെ വരി തെറ്റു തന്നെയാണ്. ഏറ്റവും കൂടുതൽ ഭൂഖണ്ഡങ്ങളിൽ വ്യാപിച്ചു കിടന്നതും അത്തരത്തിൽ ഏറ്റവും കൂടുതൽ കാലം നിലനിന്നതും എന്നായാൽ ശരിയാകുമോ എന്നറിയില്ല. തിരുത്തേണ്ടവർക്ക് തിരുത്താം. ഞാന് സോർസ് തപ്പി നോക്കട്ടെ. കിട്ടിയാൽ ചേർക്കാം.--ചള്ളിയാൻ ♫ ♫ 04:26, 9 ജനുവരി 2008 (UTC)[മറുപടി]

പാതിരിയും (ചീ)മുട്ടയും[തിരുത്തുക]

മുകളിൽ കൊടുത്തിരിക്കുന്ന മറുപടി വായിച്ചപ്പോൾ ബിഷപ്പിന്റെ വീട്ടിൽ ഭക്ഷണം കഴിക്കാൻ ക്ക്ഷണം കിട്ടി ചെന്നിട്ട് കേടുവന്ന മുട്ട വിളംബിക്കിട്ടിയ പാതിരിയെക്കുറിച്ചുള്ള English തമാശ എനിക്കോർമ്മ വന്നു. മാനിക്കപ്പെടേണ്ട വ്യക്തിയായ ബിഷപ്പ് വിളമ്പിയ മുട്ട തീർത്തും മോശമാണെന്നു പറയാൻ പാതിരിയുടെ എളിമ അനുവദിച്ചില്ല. മുട്ട കേടായിട്ടുണ്ടോ എന്ന് ബിഷപ്പ് അന്വേഷിപ്പോൾ പാതിരി പറഞ്ഞതിങ്ങനെയാണ്: "Oh, no, my Lord, I assure you that parts of it are excellent!" http://en.wikipedia.org/wiki/Curate%27s_egg അതുപോലെ ഞാനും വിനയപൂർ‌വം സമ്മതിക്കുന്നു. ഞാൻ എടുത്തുപറഞ്ഞ വാക്യങ്ങളിലെ പല ഭാഗങ്ങളും ഒന്നാന്തരമാണ്! ആദ്യത്തെ വാക്യത്തിൽ വ്യക്തത കുറവു മാത്രമേ ഉള്ളു പോലും! ആ വാക്യം വളരെ വ്യക്തമാണ്. തെറ്റാണെന്നേയുള്ളു. സാമ്രാജ്യങ്ങളുടെ താരതമ്യവലിപ്പമൊന്നുമല്ല പ്രശ്നം. ആ വഴിക്കു വാദിക്കുന്നത്, പ്രധാന പ്രശ്നത്തിൽ നിന്നു ശ്രദ്ധ തിരിക്കാനാണ്. ലോകത്തിലെ ആദ്യ ഭൂഖണ്ഡാന്തര സാമ്രാജ്യമാണ് പോർത്തുഗീസ് സാമ്രാജ്യം എന്നു പറയുന്നത് അസത്യമാണ്. എന്തിന് ട്രാജനെയൊക്കെ ഈ തർക്കത്തിലേക്കു വലിച്ചിഴക്കുന്നു? ട്രാജനു മുൻപേ പോർത്തുഗീസ് സാമ്രാജ്യം ഉണ്ടായിരുന്നു എന്നാണോ വാദം? പിന്നെ English വിക്കിയെ അല്ല ആശ്രയമാക്കിയതെന്നു പറഞ്ഞത് ഞാൻ വിശ്വസിക്കുന്നു. Georgekutty 11:31, 9 ജനുവരി 2008 (UTC)[മറുപടി]

ഈ വക വർത്തമാനം പരയേണ്ട ആവശ്യം ഒന്നുമില്ല. അറിയാമെങ്കിൽ ആദ്യമേ തിരുത്തിയാൽ മതിയല്ലോ. എന്നിട്ട് അതിന്‌ ഒരു റഫറൻസ് വക്കുക. വായിച്ചതിനിടക്ക് അങ്ങനെ ഒരു വാക്യം കണ്ടതിനാലാണ് അത് ചേർത്തിരിക്കുന്നത്. ഈ വിഷയത്തിൽ ആധികാരികമായ ജ്ഞാനമൊന്നും ഇല്ലെങ്കിലും ഒരു വെടിക്കുള്ള മരുന്നൊക്കെ എന്റെ കയ്യിലുണ്ടെന്നു മാത്രം. ശരിയാണ്‌ എന്ന് തോന്നിയത് അല്ലെങ്കിൽ അത് ശരിയല്ല എന്ന് അറിയും വരെ അതിൽ ഉറച്ചു നിൽകുകയല്ലേ വേണ്ടത്. താങ്കൾ പറഞ്ഞ പല ഭാഗങ്ങളും എനിക്കും ഒന്നാന്തരമായി തോന്നി, മറ്റേത് രണ്ടാന്തരവും. ഞാൻ പറഞ്ഞതിന്‌ തെളിവ് തരുന്നതു വരെ ഈ സം‌വാദം ഇവിടെ അവസാനിപ്പിക്കാം. --ചള്ളിയാൻ ♫ ♫ 12:06, 9 ജനുവരി 2008 (UTC)[മറുപടി]

തിരുത്തിയിട്ടുണ്ട്. ഇനി സം‌വാദത്തിനു പ്രസക്തിയില്ല. simy 12:08, 9 ജനുവരി 2008 (UTC)[മറുപടി]