സംവാദം:പെരുന്നാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പെരുന്നാൾ എന്നു മാത്രം ക്രിസ്ത്യാനികൾ പറയുന്നത്. അതാതു പള്ളികളിലെ പെരുന്നാളിനെയാണ്‌.. അതു കൊണ്ടാണ്‌ പ്രാദേശികമായ ആഘോഷങ്ങൾ എന്ന് ആമുഖത്തിൽ ചേർത്തത്. --Vssun 17:44, 11 ഒക്ടോബർ 2007 (UTC)


യേശു ക്രിസ്തുവിന്റെ ജീവിതപ്രവർത്തനത്തിലെ നിർണായക സംഭവങ്ങളുടെയും വിശുദ്ധരുടെ മരണദിനങ്ങളുടെയും സഭാസ്ഥാപനത്തിന്റെയും അതാതു് ഇടവക പള്ളിയുടെ സ്ഥാപിച്ചതിന്റെയുംഒക്കെ ഓർമ പുതുക്കുന്ന ദിവസങ്ങളാണു് പെരുന്നാളുകൾ .ഉദാ: ഉയർപ്പു്പെരുന്നാൾ(ക്യംതാ), പിറവിപ്പെരുന്നാൾ (യെൽദോ),സ്വർഗാരോഹണപ്പെരുന്നാൾ.
ഇടവക പള്ളികളിൽ പ്രാദേശികമായി ഒരു പെരുന്നാൾ പ്രധാനപെരുന്നാളായി ആഘോഷിയ്ക്കുക പതിവാണു്. അതു് യേശു ക്രിസ്തുവിന്റെ ജീവിതപ്രവർത്തനത്തിലെ ഏതെങ്കിലും നിർണായക സംഭവത്തിന്റെയോ വിശുദ്ധരുടെയാരുടെയെങ്കിലും മരണദിനങ്ങളുടെയോ സഭാസ്ഥാപനത്തിന്റെയോ അതാതു് ഇടവക പള്ളി സ്ഥാപിച്ചതിന്റെയോ ഓർമ പുതുക്കുന്ന ദിവസമായിട്ടായിരിയ്ക്കും.അന്നത്തെ ശുശ്രൂഷാക്രമം ശ്രദ്ധിച്ചാലതു് മനസ്സിലാകും.

--എബി ജോൻ വൻനിലം 05:30, 12 ഒക്ടോബർ 2007 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:പെരുന്നാൾ&oldid=674508" എന്ന താളിൽനിന്ന് ശേഖരിച്ചത്