സംവാദം:പെരുക്കപ്പട്ടിക
ദൃശ്യരൂപം
ഞങ്ങളൊക്കെ ഗുണനപ്പട്ടിക എന്നാണു പറഞ്ഞിരുന്നത്. പിന്നെ, പഴയ തലമുറയെ സാറന്മാർ ഭിന്നസംഖ്യകളുടെ ഗുണനപ്പട്ടികയും പഠിപ്പിച്ചിരുന്നു എന്നു തോന്നുന്നു. കാലിന്റേയും മുക്കാലിന്റേയും ഒക്കെ പട്ടികകൾ അറിയാവുന്ന കാരണവന്മാർ ഇപ്പോഴും ഉണ്ട്. ഒരു കാല് കാല്; ഇരു കാൽ അര; മുന്നു കാൽ മുക്കാല്; നാലു കാൽ ഒന്ന്; അഞ്ചു കാൽ ഒന്നേകാൽ; ആറു കാൽ ഒന്നര എന്നും ഒരു മുക്കാൽ മുക്കാൽ; ഇരു മുക്കാൽ ഒന്നര; മുമ്മുക്കാൽ രണ്ടേകാല് എന്നുമൊക്കെ അവർ ചൊല്ലിയിരുന്നു.ജോർജുകുട്ടി (സംവാദം) 23:36, 3 ഫെബ്രുവരി 2013 (UTC)
- ഗുണനപ്പട്ടിക. ഗണിതക്രിയ ഗുണനം എന്നാണറിയപ്പെടുന്നത്. --സിദ്ധാർത്ഥൻ (സംവാദം) 06:23, 4 ഫെബ്രുവരി 2013 (UTC)