സംവാദം:പാൻഡെമിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എല്ലാ ഭാഷകളിലും വേണ്ട വിക്കി ലേഖനങ്ങളുടെ പട്ടികയിൽ വരുന്ന താളാണിത്. മലയാളം വിക്കിപ്പീഡിയയിൽ കൊടുത്തിരിക്കുന്ന ഇതേ പട്ടികയിൽ പക്ഷേ ഈ താൾ കാണുന്നില്ല. ക്ഷമിക്കണം കണ്ടുപിടിച്ചു.

വികസിപ്പിക്കാൻ സഹായിക്കാനപേക്ഷ --അജയ് ബാലചന്ദ്രൻ (സംവാദം) 05:39, 2 ജനുവരി 2013 (UTC)

പൂർത്തിയാക്കാനുള്ള സഹായം തരൂ. പ്ലീസ് --അജയ് ബാലചന്ദ്രൻ (സംവാദം) 06:41, 3 ജനുവരി 2013 (UTC)

താളിന്റെ പേര്[തിരുത്തുക]

ഇവിടെ പാൻഡെമിക് എന്ന വാക്കിനു പകരം മഹാമാരി എന്ന പ്രയോഗം ആവാമെന്ന നിർദ്ദേശം വന്നിരുന്നു.

പാൻഡെമിക് എന്ന വാക്കുപയോഗിക്കുമ്പോൾ ഉദ്ദേശിക്കുന്ന അർത്ഥങ്ങളിലെ പകർച്ചവ്യാധി എന്നതു മാത്രമേ മഹാമാരിയിൽ അടങ്ങിയിട്ടുള്ളൂ. പല കോണ്ടിനെന്റുകളെ ബാധിക്കുന്നത് എന്ന അർത്ഥം ആ വാക്കിൽ നിന്ന് കിട്ടുമെന്ന് തോന്നുന്നില്ല.

അതു മാത്രമല്ല, മഹാമാരി എന്ന വാക്ക് വസൂരി എന്ന ചുരുങ്ങിയ അർത്ഥത്തിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. അതുകാരണം ഈ പദം ഇംഗ്ലീഷ് ഭാഷ ഗ്രീക്കിൽ നിന്ന് സ്വീകരിച്ചതുപോലെ നമുക്കും ഗ്രീക്കിൽ നിന്ന് സ്വീകരിക്കാവുന്നതാണ് എന്നെനിക്ക് തോന്നുന്നു. അതല്ലെങ്കിൽ പാൻ + ഡെമിക് എന്ന അർത്ഥം വരുന്ന സകലജനപകർച്ചവ്യാധി അല്ലെങ്കിൽ സകലലോകപകർച്ചവ്യാധി എന്നോ മറ്റോ പുതിയ വാക്ക് ഉണ്ടാക്കണം.

ഇതാണ് എന്റെ അഭിപ്രായം. എനിക്ക് ഈ വാക്ക് പരിചിതമായതുകൊണ്ടാവും അസാധാരണത്വം തോന്നാത്തത്. എല്ലാവരുടെയും അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 15:58, 5 ജനുവരി 2013 (UTC)

  1. പാൻഡെമിക്കിൽ കോണ്ടിനെന്റ് എവിടെയാണ്? ബാധ എവിടെയാണ്?
  2. മഹാമാരി എന്ന വാക്കിന് പകർച്ചവ്യാധിയെന്നാണ് അർത്ഥമെങ്കിൽ 'ജലദോഷം ഒരു മഹാമാരി'യാണെന്ന് പറയാമോ? എപിഡെമിൿ, എൻഡെമിൿ, പാൻഡെമിൿ തുടങ്ങിയ വാക്കുകളുടെ അധിവർഗ്ഗമല്ലേ പകർച്ചവ്യാധി (transmissible diseases)?
  3. 'എപിഡെമി' എന്ന വാക്ക് പഴയ കാലത്ത് പ്ലേഗ് എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരുന്നു. ഒരു കാലത്ത് യൂറോപ്പിനു പരിചിതമായ ഇത്തരം രോഗം പ്ലേഗ് മാത്രമായിരുന്നു. ചരിത്രവും ഭൂമിശാസ്ത്രവും അറിഞ്ഞുവന്നപ്പോഴാണ് നിർവ്വചനം മാറിയത്. ഇതേ തരത്തിലാണ് മഹാമാരി എന്ന പേര് വസൂരിക്ക് പതിഞ്ഞത്. കോളറയ്ക്കും ഈ വാക്ക് ഉപയോഗിച്ചിരുന്നു. ഇതിനൊക്കെ വാക്ക് ഉത്തരവാദിയാകുന്നതെങ്ങനെയാണ്?
  4. ഗ്രീക്കിൽ പാൻഡെമിൿ എന്ന വാക്കില്ല. എപിഡെമിയേയുള്ളൂ. പാൻഡെമിൿ എന്ന വാക്ക് ഗ്രീക്ക് ഉപയോഗിച്ച് ഇംഗ്ലീഷുകാർ നിർമ്മിച്ചതാണ്. നമ്മൾ സംസ്കൃതം ഉപയോഗിച്ച് വാക്കുകളുണ്ടാക്കുമ്പോലെ.
  5. ഗൂഗ്ൾ റ്റെസ്റ്റ്. പാൻഡെമിൿ എന്ന അർത്ഥത്തിലാണ് മിക്കവാറും പ്രയോഗം--തച്ചന്റെ മകൻ (സംവാദം) 06:33, 6 ജനുവരി 2013 (UTC)


  1. പാൻഡെമിക് എന്ന പ്രയോഗത്തിന് പല കോണ്ടിനെന്റുകളെ ബാധിക്കുന്ന പകർച്ചവ്യാധി എന്ന അർത്ഥം ലഭിച്ചത് പാൻ, ഡിമോസ് എന്നീ ഘടകങ്ങളിൽ നിന്നല്ല മറിച്ച് പ്രയോഗത്തിൽ നിന്നാണ് എന്ന് താങ്കൾ ചൂണ്ടിക്കാണിച്ചതിനോട് യോജിക്കുന്നു (എപിഡമി എന്ന വാക്കിനു സംഭവിച്ച അർത്ഥവ്യത്യാസത്തെ സംബന്ധിച്ച അഭിപ്രായത്തോടും യോജിപ്പാണുള്ളത്).
  2. ജലദോഷം മഹാമാരിയാണെന്ന് മലയാളഭാഷയിൽ ഉപയോഗിക്കുന്നില്ല എന്നതിനോടും യോജിക്കുന്നു. എയ്ഡ്സ്, ഇൻഫ്ലുവൻസ എന്നിവയൊക്കെ മഹാമാരിയാണെന്ന രീതിയിൽ ഉപയോഗിക്കുന്നതിനാൽ പാൻഡെമിക് എന്ന അർത്ഥത്തോട് മഹാമാരി എന്ന വാക്ക് കൂടുതൽ അടുത്തുനിൽക്കുന്നുമുണ്ട്.
  3. ഞാൻ ആദ്യം പറഞ്ഞതിൽ നിന്ന് (പാൻഡെമിക് എന്നാൽ പകർച്ചവ്യാധി എന്ന അർത്ഥമാണ് ലഭിക്കുന്നത് എന്ന കാര്യം) നേരേ എതിരായ ഒരു കാര്യം ചൂണ്ടിക്കാണിക്കട്ടെ (ഇപ്പോൾ സെർച്ച് ചെയ്തപ്പോൾ ലഭിച്ചതാണിത്). പൊണ്ണത്തടി, കാൻസർ എന്നിവയും മഹാമാരികളാണ് എന്ന ഉപയോഗം ഭാഷയിലുണ്ട്!!! Pandemic എന്ന വാക്കിന്റെ വൈദ്യശാസ്ത്രത്തിലെ അർത്ഥത്തിന് നേരേ എതിരാണ് ഈ പ്രയോഗം.
  4. മഹാമാരി എന്നാൽ മറ്റൊരർത്ഥം മലയാള ഭാഷയിലുണ്ടെങ്കിലും ഈ താളിൽ ഉപയോഗിച്ചിരിക്കുന്ന അർത്ഥം ഇതാണ് എന്ന് ചൂണ്ടിക്കാണിക്കുന്നരീതിയിൽ താളിലെ വിവരണം കൊടുത്താലേ ഈ സാഹചര്യത്തിൽ മഹാമാരി പാൻഡെമിക്കിനു പകരം ഉപയോഗിക്കാനാവൂ. അതിനോട് എനിക്ക് എതിർപ്പില്ല.
  5. സംസ്കൃതം ഉപയോഗിച്ച് വാക്കുകൾ ഉണ്ടാക്കുന്നതുപോലെ ലാറ്റിനും ഗ്രീക്കും ഉപയോഗിച്ച് വാക്കുകൾ ഉണ്ടാക്കിയാലേ മെഡിക്കൽ ജാർഗണുകളുടെ ശരിയായ അർത്ഥമുള്ള പ്രയോഗങ്ങൾ മലയാളത്തിൽ ഉണ്ടാക്കാൻ സാധിക്കുകയുള്ളൂ എന്ന് തോന്നിയിട്ടുണ്ട്. ഉദാഹരണത്തിന് Superior, Proximal, Rostral എന്നീ വാക്കുകൾ തമ്മിലുള്ള അർത്ഥവ്യത്യാസം വ്യക്തമാകുന്ന തരത്തിൽ മലയാള വാക്കുകൾ (ഒറ്റവാക്ക്) ഉപയോഗിക്കൽ വളരെ ബുദ്ധിമുട്ടായിട്ടാണ് തോന്നിയിട്ടുള്ളത്. അതുപോലെ തന്നെ medial, inner, ulnar എന്നീ വാക്കുകൾ; artery, vein, nerve എന്നീവാക്കുകൾ തുടങ്ങിയവ ഉദാഹരണം. നാഡിമിടിപ്പിൽ നാഡി ആർട്ടറിയാണെങ്കിൽ കേന്ദ്രനാഡീവ്യൂഹത്തിൽ നെർവ് ആണ്. നാഡീഞരമ്പുകളിൽ ഞരമ്പ് നെർവ് ആണെങ്കിൽ ഞരമ്പു പിണഞ്ഞു കിടക്കുന്നു, ഞരമ്പെഴുന്നു നി‌ൽക്കുന്നു എന്ന പ്രയോഗങ്ങളിൽ അത് വെയിനാണ് (അല്ലെങ്കിൽ ടെൻഡനാണ്)!! ഈ പ്രശ്നമൊന്നുമില്ല ആർട്ടറി, വെയിൻ, നെർവ് എന്നീ പദങ്ങൾ മലയാളത്തിൽ ഉപയോഗിച്ചാൽ.

പാൻഡെമിക് എന്ന വാക്കിനു പകരം മഹാമാരി എന്നുപയോഗിക്കുന്നതിനോട് (ഭൂരിപക്ഷാഭിപ്രായം അതാണെങ്കിൽ) എനിക്ക് എതിർപ്പില്ല. എന്നാലും ദീർഘകാലാടിസ്ഥാനത്തിൽ ആധുനിക വൈദ്യശാസ്ത്രം മലയാളത്തിൽ പഠിപ്പിക്കുന്നതുപോലുള്ള അവസ്ഥയിൽ (ആ നല്ല കാലം സ്വപ്നം കാണാനേ സാധിക്കൂ എന്ന് തോന്നുന്നു) സംസ്കൃതത്തെ മാത്രം കൂട്ടുപിടിച്ചുകൊണ്ട് മലയാളത്തിന് മുന്നോട്ടുപോകാൻ കഴിയുമെന്ന് തോന്നുന്നില്ല. ഗ്രീക്കിൽ നിന്നും ലാറ്റിനിൽ നിന്നും മറ്റുഭാഷകളിലെ മൂലരൂപങ്ങളിൽ നിന്നും ഇംഗ്ലീഷ് ഭാഷ വാക്കുകൾ (നേരിട്ടോ മാറ്റം വരുത്തിയോ) സ്വീകരിച്ചതുപോലെ മലയാളവും ചെയ്യേണ്ടി വരും എന്നാണ് എന്റെ അഭിപ്രായം. --അജയ് ബാലചന്ദ്രൻ (സംവാദം) 08:40, 6 ജനുവരി 2013 (UTC)

[obesity+pandemic നോക്കുക. എന്തർത്ഥത്തിലാണ് ഇത് പ്രയോഗിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കാമല്ലോ. ലോകവ്യാപകമായ ആരോഗ്യപ്രശ്നം എന്ന അർത്ഥത്തിലാണ്. വാക്കിന്റെ സെൻസ് അറിയാൻ വിവരണം കൊടുക്കേണ്ട ആവശ്യമൊന്നുമില്ല. പുതിയ അറിവുകളുണ്ടാകുമ്പോൾ നാം പലപ്പൊഴും പഴയ വാക്കുകൾ ഒരു സാങ്കേതികാർത്ഥം ചേർത്ത് ഉപയോഗിക്കുകയാണ് ചെയ്യുക. അജയ് പറഞ്ഞ artery, vein, nerve, tendon തുടങ്ങിയ വാക്കുകളുടെ ചരിത്രം പരിശോധിച്ചാൽത്തന്നെ അത് മനസ്സിലാകും. ഇന്നും അവയ്ക്ക് സാങ്കേതികവും അത്ര സാങ്കേതികമല്ലാത്തതുമായ ഉപയോഗം ഉണ്ട്.
വാക്കുകൾ മറ്റു ഭാഷകളിൽനിന്ന് സ്വീകരിക്കേണ്ടിവരും. എന്നുവെച്ച്, ഉദ്ദിഷ്ടാർത്ഥത്തിൽ ധാരാളം ഉപയോഗിച്ച് പരിചിതമായ ഒരു പദം മാറ്റണോ?--തച്ചന്റെ മകൻ (സംവാദം) 10:24, 6 ജനുവരി 2013 (UTC)
മഹാമാരി എന്ന പ്രയോഗത്തിന് Pandemic എന്ന അർത്ഥം വ്യക്തമാകുന്നുണ്ട് എന്നാണ് പൊതു അഭിപ്രായമെങ്കിൽ മാറ്റുക തന്നെയാണ് വേണ്ടത്. എനിക്ക് പാൻഡെമിക് എന്ന വാക്കാണ് പരിചിതം എന്നതിനാൽ ഒരുപക്ഷേ എന്റെ ജഡ്ജ്മെന്റ് ഇക്കാര്യത്തിൽ നിഷ്പക്ഷമാവണമെന്നില്ല (എനിക്ക് ഈ വാക്ക് മലയാളം സംസാരിക്കുന്നതിനൊപ്പവും ഉപയോഗിച്ചു കേട്ട് തഴക്കം വന്നിട്ടുണ്ട്). പാൻഡമിക് എന്ന താളിന്റെ തുടക്കത്തിൽ ഈ വാക്ക് കൊണ്ട് എന്താണർത്ഥമാക്കുന്നതെന്നും എന്തൊക്കെ (ജലദോഷം, കാൻസർ) ഈ വാക്കുപയോഗിച്ച് വിവക്ഷിക്കാൻ പാടില്ല എന്നും കൊടുത്തിട്ടുണ്ട്. പേര് മഹാമാരി എന്നാക്കുകയാണെങ്കിൽ ഈ വിവരണം തന്നെ അൽപ്പം ഭേദഗതി ചെയ്ത് കൊടുത്താൽ മതിയാവും. മഹാമാരി എന്നു താളിന്റെ പേരു മാറ്റിയാൽ പാൻഡെമിക് എന്ന ഇംഗ്ലീഷ് വാക്കിന്റെ അർത്ഥവും മഹാമാരിക്ക് മലയാളത്തിൽ ഇതുവരെ ഉപയോഗത്തിലുള്ള അർത്ഥങ്ങളും (സാങ്കേതികമല്ലാത്തവ) ഈ താളിൽ ഉദ്ദേശിക്കുന്ന അർത്ഥവും (സാങ്കേതികം) താളിനൊപ്പം ആമുഖത്തിൽ ചേരേണ്ടതു തന്നെയാണ്. അതില്ലെങ്കിൽ ചിലർക്കെങ്കിലും ആശയക്കുഴപ്പമുണ്ടായേക്കാം. --അജയ് ബാലചന്ദ്രൻ (സംവാദം) 12:52, 6 ജനുവരി 2013 (UTC)
ഡൊക്ടർമാർക്ക് പരിചിതമായതിനാൽ അതേ ജാർഗ്ഗണുകൾ ഒരു വിജ്ഞാനകോശത്തിൽ ഉപയോഗിക്കാമെന്ന് എനിക്ക് തോന്നുന്നില്ല. ഇം.ബൈബിളിലും മറ്റും pestilence, plague എന്നൊക്കെ ഉപയോഗിച്ചിരിക്കുന്നതിനു സമാനമായാണ് മഹാമാരി എന്ന പദം നിലവിലുണ്ടായിരുന്നത്. പ്ലേഗ് എന്ന പദം മേൽപ്പറഞ്ഞപോലെ സാങ്കേതികാർത്ഥത്തിൽ പിന്നീട് പ്രയോഗിക്കപ്പെട്ടതാണ്. ഇതുപോലെ മഹാമാരി എന്ന പദം epidemic എന്നതിനു പരിഭാഷയായി ഇപ്പോൾ ധാരാളം ഉപയോഗിക്കപ്പെട്ടുകഴിഞ്ഞ സ്ഥിതിക്കും ആ വാക്കിനു സാങ്കേതികാർത്ഥത്തിൽ ഉപയോഗിക്കാൻ കാര്യമായ ദോഷമൊന്നുമില്ലാത്തതിനാലുമാണ് അങ്ങനെയാവട്ടെ എന്നു പറഞ്ഞത്.
എനിക്ക് മഹാമാരിയോട് പ്രത്യേകം താത്പര്യമൊന്നുമില്ല; സംസ്കൃതത്തോടുമില്ല. epidemic എന്താകണമെന്ന കാര്യത്തിൽ സംശയവുമുണ്ട്. ചർച്ച നടക്കട്ടെ.--തച്ചന്റെ മകൻ (സംവാദം) 18:42, 6 ജനുവരി 2013 (UTC)

എപിഡെമിക്കും പാൻഡെമിക്കും തമ്മിലുള്ള സാങ്കേതികാർത്ഥത്തിലുള്ള വ്യത്യാസം[തിരുത്തുക]

ഒരസുഖം ഒരു പ്രദേശത്ത് സാധാരണഗതിയിൽ പ്രതീക്ഷിക്കുന്നതിനേക്കാൾ വളരെക്കൂടുതൽ ആൾക്കാരെ ബാധിക്കുന്നതിനെയാണ് എപിഡെമിക് എന്ന് വൈദ്യശാസ്ത്രത്തിൽ വിളിക്കുന്നത്. ജാപ്പനീസ് എൻസെഫലൈറ്റിസ് എപ്പിഡെമിക്കുകൾ ഇടയ്ക്കിടെ കേരളത്തിൽ ഉണ്ടാകാറുണ്ട്. എപ്പിഡെമിക് പകർച്ചവ്യാധി (ഇൻഫക്ഷ്യസ് ഡിസീസ്) ആകണമെന്ന് നിർബന്ധമില്ല. ഉദാഹരണത്തിന് ഭക്ഷ്യവിഷബാധ എപ്പിഡെമിക്കാണ്.

ഒരു പകർച്ചവ്യാധി ലോകവ്യാപകമായോ പല കോണ്ടിനെന്റുകളിലോ വ്യാപിച്ച് അനേകം ആൾക്കാരെ കൊല്ലുന്നതിനെയാണ് പാൻഡെമിക് എന്നു വിളിക്കുന്നത്. ഇത് സാങ്കേതികാർത്ഥത്തിൽ പകർച്ചവ്യാധി മാത്രമാണ് (ഭാഷയിൽ ഇതിനെ പൊണ്ണത്തടിയെയും കാൻസറിനെയും മറ്റും വിവക്ഷിക്കാൻ ഉപയോഗിക്കാറുണ്ട് എങ്കിലും).

ഈ രണ്ടു വാക്കുകൾക്കും സാങ്കേതികമായ അർത്ഥവ്യത്യാസം വ്യക്തമാകുന്ന തരത്തിൽ മലയാള പദങ്ങൾ കണ്ടെത്താൻ സാധിച്ചാൽ നന്നായിരുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 04:12, 7 ജനുവരി 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:പാൻഡെമിക്&oldid=1671337" എന്ന താളിൽനിന്ന് ശേഖരിച്ചത്