Jump to content

സംവാദം:നോക്കുകൂലി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പിണറായി വിജയനുൾപ്പെടെയുള്ള തൊഴിലാളി നേതാക്കളുടെ ആശീർവാദത്തോടെ തന്നെയാണ്‌ ഈ പിടിച്ചുപറിനിലനിൽക്കുന്നത്. സ്റ്റേജിൽ പ്രസംഗിക്കുന്ന കാര്യം വേറെ! -സന്തോഷ്-

"ചരക്കുവണ്ടികളിൽ താർപ്പായി കെട്ടുന്നതിന് ഈടാക്കുന്ന കൂലിയെ കെട്ട്‌കൂലിയെന്നും, തുറമുഖത്ത് ചരക്ക് നീക്കത്തിനായ് പ്രവേശിക്കുന്ന ഓരോ വണ്ടിക്കും തൊഴിലാളിയൂണിയനിലേക്ക് നൽകേണ്ടുന്ന കൂലിയെ കവാടംകൂലിയെന്നും വിളിക്കുന്നു.[1]"
ഇത് വായിച്ചപ്പോൾ എനിക്ക് തോന്നിയ സംശയങ്ങൾ കുറിക്കുന്നു:
താർപ്പായി കെട്ടുക എന്നു പറഞ്ഞാൽ എന്താണ്? ഒരു ജോലിയല്ലേ അത്. എങ്കിൽ, അതിന് ഈടാക്കുന്ന കൂലി നോക്കുകൂലി പോലെ ആകുന്നതെങ്ങനെ?
കവാടം കൂലിയെക്കുറിച്ച്, ലിങ്ക് കൊടുത്തിരിക്കുന്ന Hindu Business Line-ൽ കാണുന്നത് ഇതാണ്. "The trade union representatives, irrespective of political affiliations, too came out strongly against extortion by a cartel, Island Lorry Transport Company, said to be controlled by a trade union leader." അങ്ങനെയെങ്കിൽ, ഇത് ഏതോ മാഫിയായുടെ പണിയല്ലേ? നിയമസമാധാന പ്രശ്നം മാത്രമല്ലേ? അതിനേയും നോക്കുകൂലിയുടെ കൂടെ കൂട്ടാമോ?
ഇത്തിരി അശ്രദ്ധ കാണിച്ചാൽ അനാവശ്യമായ തർക്കങ്ങളിൽ ചെന്നവസാനിക്കാവുന്ന വിഷയമാണിത്. അതുകൊണ്ടാണിത്രയും എഴുതിയത്.Georgekutty 09:40, 29 ഏപ്രിൽ 2008 (UTC)[മറുപടി]
ഇത് മുഴുവനായി കൂലി എന്നതാളിലേക്ക് മാറ്റിയാലോ? --സാദിക്ക്‌ ഖാലിദ്‌ 10:08, 29 ഏപ്രിൽ 2008 (UTC)[മറുപടി]


മതിയാകും. കൈക്കൂലിയും അവിടെ ചേർക്കാം. ഈ ഉപവിഭാഗങ്ങൾ വികസിക്കുകയാനെങ്കിൽ പിരിച്ചു വേറെ ലേഖനങ്ങൾ ആക്കാം. --ഷിജു അലക്സ് 10:32, 29 ഏപ്രിൽ 2008 (UTC)[മറുപടി]

വളരെയധികം സമകാലിക പ്രാധാന്യമുള്ള വിഷയമാണ്‌, കൂലി എന്ന പൊതുനാമത്തിൽ ചേർക്കാതെ ശ്രദ്ധയോടെ കൈകാര്യം ചെയ്താൽ മതിയാകും. --ചള്ളിയാൻ ♫ ♫ 10:43, 29 ഏപ്രിൽ 2008 (UTC)[മറുപടി]
താർപ്പായി കെട്ടുക എന്നത് ടാർപ്പോളിൻ കെട്ടുക എന്നാവും.. എല്ലാ ജോലിയും മറ്റുള്ളവർ (ക്രെയിൻ) ചെയ്തു കഴിഞ്ഞ് ടാർപോളിൻ ട്രക്കിനുമീതെ കെട്ടുന്ന ജോലി മാത്രം അവർ ചെയ്യൂകയും ചെയ്യുന്നു എന്നാണ്. എന്നിട്ട് കയറ്റിയതിന്റെ കൂലി വാങ്ങുകയും ചെയ്യും. --ചള്ളിയാൻ ♫ ♫ 10:59, 29 ഏപ്രിൽ 2008 (UTC)[മറുപടി]
താർപ്പായി, കീലുപൂശിയ പായ്, താർപ്പായ, ടാർപ്പോളിൻ, ടാർപാളിൻ ഒക്കെ നിഘണ്ടുവിലുണ്ട്--സാദിക്ക്‌ ഖാലിദ്‌ 13:54, 29 ഏപ്രിൽ 2008 (UTC)[മറുപടി]
  1. ദ ഹിന്ദു ബിസിനസ് ലൈൻ
"https://ml.wikipedia.org/w/index.php?title=സംവാദം:നോക്കുകൂലി&oldid=673667" എന്ന താളിൽനിന്ന് ശേഖരിച്ചത്