സംവാദം:നായർ സർവീസ് സൊസൈറ്റി
ദൃശ്യരൂപം
ലേഖനം വൃത്തിയാക്കുക
[തിരുത്തുക]ചരിത്രം എന്ന ഭാഗത്ത് എന്നാൽ അവരുടെ ഏറ്റവും നിർണ്ണായകമായ പ്രശ്നം അന്നു നിലനിന്നിരുന്ന മരുമക്കത്തായവും അതുവഴിയുണ്ടായിരുന്ന പെൺവഴിയ്ക്കുള്ള പിൻതുടർച്ചാക്രമവും ആയിരുന്നു. കുടുംബജീവിതത്തിന്റെ സ്വൈരം നശിപ്പിക്കുക മാത്രമല്ല,കുടുംബാംഗങ്ങൾ തമ്മിൽ ഏറെക്കാലം നീണ്ടു നിന്നിരുന്ന സ്വത്തുതർക്കങ്ങളും അവയെ സംബന്ധിച്ച വ്യവഹാരങ്ങൾക്കു വേണ്ടി വന്നിരുന്ന ധൂർത്തമായ സാമ്പത്തികച്ചെലവുകളും ആ സമുദായത്തിന്റെ ദുരവസ്ഥയെ പാരമ്യത്തിൽ എത്തിച്ചിരുന്നു. പ്രഭാവമുള്ള ഒരു വ്യക്തിയ്ക്കോ സുശക്തമായ ഒരു സംഘടനക്കോ മാത്രമേ ഇനി ഈ സമുദായത്തെ രക്ഷിക്കാൻ കഴിയൂ എന്ന നിലവരെ സാഹചര്യങ്ങൾ എത്തിച്ചേർന്നു
- ഈ ഭാഗത്ത് എഴുതിയിരിക്കുന്നതു സന്തുലിതമായ കാഴ്ച്ചപ്പാട് പ്രകടിപിക്കുന്നു എന്നു കരുത്തുന്നില്ല. "നിർണ്ണായകമായ പ്രശ്നം അന്നു നിലനിന്നിരുന്ന മരുമക്കത്തായവും പെൺവഴിയ്ക്കുള്ള പിൻതുടർച്ചാക്രമവും ആയിരുന്നു" എന്നു പറയുന്നതിൽ ചരിത്ര സത്യം എത്രമാത്രം എന്നത് പരിശോധികണം. "പ്രഭാവമുള്ള ഒരു വ്യക്തിയ്ക്കോ സുശക്തമായ ഒരു സംഘടനക്കോ മാത്രമേ ഇനി ഈ സമുദായത്തെ രക്ഷിക്കാൻ കഴിയൂ എന്ന നിലവരെ സാഹചര്യങ്ങൾ എത്തിച്ചേർന്നു" ഇത് ഒരു വ്യക്തിയുടെ അഭിപ്രയം മാത്രമാക്കുന്നു.അഖിൽ ഭരതൻ (സംവാദം) 06:08, 11 ഓഗസ്റ്റ് 2012 (UTC)
--Vssun (സംവാദം) 06:19, 11 ഓഗസ്റ്റ് 2012 (UTC)
- ഈ വാക്കുകൾ മിക്കവാറും അതേ പടി തന്നെ, കൊടുത്തിട്ടുള്ള അവലംബഗ്രന്ഥത്തിൽ നിന്നും എടുത്തെഴുതിയിട്ടുള്ളതാണു് (അദ്ധ്യായം 4 (സാമൂഹികപശ്ചാത്തലം) പേജ് 64 (നായന്മാർക്കിടയിലെ പരിഷ്കരണ സംരംഭങ്ങൾ))DC Books 6th Edition August 2006 - ISBN 81-7130-751-5 . മാത്രമല്ല, കേരളചരിത്രത്തെക്കുറിച്ച് പഠിക്കുകയും എഴുതുകയും ചെയ്തിട്ടുള്ള ഒട്ടു മിക്ക പണ്ഡിതന്മാർക്കും ഇതേ അഭിപ്രായം തന്നെയാണുള്ളതു്. അന്നത്തെ സമുദായസാഹചര്യങ്ങളെക്കുറിച്ച് ഒരു പക്ഷേ ഏറ്റവും നിർദ്ദോഷകരമായ രീതിയിൽ (മുകളിൽ കാണുന്ന പ്രസ്താവന) നടത്തിയിട്ടുള്ളതു് പ്രൊഫെസ്സർ ശ്രീധരമേനോൻ തന്നെയാണു്. 20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലെ കേരളചരിത്രവുമായി ബന്ധപ്പെട്ട് ഇക്കാര്യങ്ങളെക്കുറിച്ച് വിശദമായി അദ്ദേഹം എഴുതിയിട്ടുള്ള പല ഗ്രന്ഥങ്ങളിലേയും ആകത്തുക കൂടിയാണു് ഈ പ്രസ്താവന. വിശ്വപ്രഭ ViswaPrabha Talk 09:25, 16 ഓഗസ്റ്റ് 2012 (UTC)