സംവാദം:നാട്ടറിവ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫോക്‌ ലോർ എന്നത് ഒരു സംയുക്ത പദമാണ് ,കൂട്ടായ്മ എന്നർത്ഥമുള്ള "ഫോകും " ജ്ഞാനം എന്നർത്ഥം വരുന്ന "ലോറും" ചേർന്നാണ് ഫോക്‌ ലോർ എന്ന സമസ്തപദം ഉണ്ടാകുന്നതു .മലയാളത്തിൽ ഫോക്‌ ലോർ സംജ്ഞക്ക് പകരമായി "നാട്ടുവഴക്കം ,നാടൻകല,നാട്ടറിവ്"തുടങ്ങിയ പ്രയോഗങ്ങൾ പ്രചാരത്തിലുണ്ട്.എന്നാൽ കൂട്ടായ്മയുടെ വ്യത്യസ്ത ജീവിത പരിസരങ്ങളെ അടയാളപ്പെടുത്തുവാൻ ഈ പദങ്ങൾ കൊണ്ട് സാധ്യമല്ലെന്നും ഫോല്ക് ലോർ എന്ന ആംഗലേയ പദമാണ് ഉചിതമെന്നും പ്രമുഖ ഫോക്‌ ലോർ പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.എന്നാൽ സമഗ്രാർത്ത പ്രതിപാദക സമർത്ഥങ്ങളല്ലാത്ത ഈ പ്രയോഗങ്ങളുടെ ഗണത്തിൽ ഡോ.എം.വിഷ്ണു നമ്പൂതിരിയുടെ "നാടോടിവിജ്ഞാനീയം " എന്ന പ്രയോഗത്തിന് ഏറെ സാധുത്വമുണ്ട് എന്ന് "ഡോ .എ എം ശ്രീധരൻ" "ഫോല്ക് ലോർ സമീപനങ്ങളും സാധ്യതകളും " എന്ന അദ്ധേഹത്തിന്റെ ഗ്രന്ഥത്തിൽ വിവക്ഷിക്കുന്നു. ജനസംസ്കാര പഠനം എന്ന നിലയിൽ ഫോല്ക് ലോറിനു ആദ്യകാല ഫോല്ക് ലോർ പണ്ഡിതന്മാരിൽ ഒരാളായ സി എം എസ് ചന്തേര "സംഘവഴക്കം " എന്ന സമാനമായ പദം നിർദേശിച്ചിട്ടുണ്ട് .അതിനെ സാധൂകരിക്കും വിധം ഡോ .എ എം ശ്രീധരൻ ഇപ്രകാരം പറയുന്നു "ഒരു കൂട്ടായ്മയുടെ വഴക്കം ചെയുന്നതെല്ലാം ആ കൂട്ടായ്മയുടെ സ്വത്താണ്" ഇതേകുറിച്ചുള്ള പഠനം ജനസംസ്കാര പഠനമാണ്.സംഘ വഴക്കതെക്കുറിച്ചുള്ള പഠനത്തെ സംഘവഴക്ക ശാസ്ത്രം എന്ന് വിളിക്കാം.ആചാരം,അനുഷ്ടാനം.ഭക്ഷണരീതികൾ,പാർപിടം,ഭാഷ,നാട്ടുവൈദ്യം,നാട്ടറിവ്,കല എന്ന് തുടങ്ങി പഴമയുടെ സംസ്കൃതിയും ആധുനികതയുടെ പരിഷ്ക്രിതിയും എല്ലാം ഈ വഴക്കത്തിൽ ഉള്പെടുതാം ചുരുക്കത്തിൽ ഒരു സമൂഹം അംഗീകരിച്ചു നടപ്പാക്കി വരുന്ന എല്ലാം സംഘവഴക്കത്തിന് ബാധകമാണ്."കൂട്ടായ്മയുടെ സ്വത്വത്തിലൂന്നിയതും ചരിത്രപരവും പ്രത്യയശാസ്ത്രബോധങ്ങളോട് കൂടിയതുമായ നിർവചനവുമാണ് ഇതെന്നു പറയാം. (ഫോല്ക് ലോർ സമീപനങ്ങളും സാധ്യതകളും,ഡോ .എ എം ശ്രീധരൻ)


ഇങ്ങനെ വരുമ്പോൾ ബഹുവിജ്ഞാനീയ ശാഖയായ ഫോക്‌ ലോറിനു മലയാളത്തിൽ "നാട്ടറിവ് " എന്നതിനു പകരം "നടോടിവിജ്ഞാനീയം" അല്ലെങ്കിൽ "സംഘവഴക്കം" എന്നീ പദങ്ങളിൽ ഒന്ന് ഉപയോഗിക്കുന്നതായിരിക്കും ഔചിത്യം . Unice (സംവാദം 06:14, 14 ഓഗസ്റ്റ് 2011 (UTC

ഫോക് ലോർ[തിരുത്തുക]

നാട്ടറിവ് എന്ന പദം ഫോക് ലോർ എന്ന പദത്തിനു പകരമാകില്ല. കാരണം ഫോക് ലോർ എന്ന പദത്തിനു പഠനവിധേയമായ വസ്തുക്കൾ എന്നും പഠനസമ്പ്രദായം എന്നും അർത്ഥമുണ്ട്. നാട്ടറിവ് എന്നതിനാവട്ടെ , അല്ലെങ്കിൽ നാടോടിവിജ്ഞാനീയം എന്നതിനാവട്ടെ ഫോക് ലോർ എന്ന പദത്തിന്റെ യാതൊരർത്ഥവ്യാപ്തിയുമില്ല. ഫോക്ക് ലോറുകളിൽ പ്രധാനപ്പെട്ട ഒന്നായ മിത്തുകൾ എടുത്തു നോക്കുക. അവ നാട്ടറിവല്ല. അതിൽ അറിവിന്റെ അംശങ്ങളുണ്ടാകാമെങ്കിലും അത് അറിവിലും കവിഞ്ഞ ഒരു സംഗതിയാണ്. അതിനെ നാട്ടറിവ് എന്നവിഭാഗത്തിൽ ഉൾപെടുത്തുമ്പോൾ പരിമിതിയുണ്ടാകുന്നു. ഫോക് ലോറിന്റെ ഒരു ഭാഗം മാത്രമാണ് നാട്ടറിവ് എന്നതല്ലേ സത്യം?- രാഘവൻ പയ്യനാട് ഫോക് ലോർ എന്ന പുസ്തകത്തിൽ പറയുന്നതുപോലെ ആ പദം അതേപടിസ്വീകരിക്കുന്നതായിരിക്കും അർത്ഥപരമായി കൂടുതൽ നന്നാവുക എന്നു തോന്നുന്നു --M.R.Anilkumar (സംവാദം) 15:27, 14 ഫെബ്രുവരി 2012 (UTC)[മറുപടി]

പിന്താങ്ങുന്നു[തിരുത്തുക]

--M.R.Anilkumar ഉന്നയിച്ച മേൽ അഭിപ്രായത്തെ പൂർണമായും പിന്താങ്ങുന്നു.Unice

"https://ml.wikipedia.org/w/index.php?title=സംവാദം:നാട്ടറിവ്&oldid=1281398" എന്ന താളിൽനിന്ന് ശേഖരിച്ചത്