സംവാദം:ദൈവമാതാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ പേരിന്, മറിയം എന്ന താളിലേക്ക് തിരിച്ചു വിടലാണ് നേരത്തേ നൽകിയിരുന്നത്. ദൈവമാതാവെന്ന പേര് മറിയത്തെക്കുറിച്ചുള്ള ലേഖനത്തിനു കൊടുത്തതിനെപ്പറ്റി വലിയ സംവാദം നടന്നിരുന്നതും ശ്രദ്ധിച്ചു. എങ്കിലും, തിരിച്ചുവിടൽ മാറ്റി ഈ പേരിൽ സ്വതന്ത്രലേഖനം തുടങ്ങുന്നു. മറിയത്തെക്കുറിച്ചുള്ള പൊതുലേഖനത്തിന് ഈ പേരു കൊടുത്തപ്പോൾ ഉന്നയിച്ച എതിർപ്പുകൾ ഈ പേരിൽ ഒരു സ്വതന്ത്രലേഖനം തുടങ്ങുന്നതിനു തടസ്സമാവില്ല എന്നു കരുതുന്നു. മറിയത്തിനു വലിയൊരു വിഭാഗം ക്രിസ്ത്യാനികൾ കല്പിക്കുന്ന സവിശേഷമായ ഒരു പദവിയുടെ ചരിത്രവും അതിനു പിന്നിലുള്ള ദൈവശാസ്ത്ര സമസ്യകളും ഇതേപേരിൽ ഒരു സ്വതന്ത്രലേഖനം ഉണ്ടാകുന്നതിന് മതിയായ ന്യയീകരണമാണെന്നതിൽ സംശയിക്കാനില്ല.ജോർജുകുട്ടി (സംവാദം) 13:19, 21 ഏപ്രിൽ 2012 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ദൈവമാതാവ്&oldid=1293007" എന്ന താളിൽനിന്ന് ശേഖരിച്ചത്