സംവാദം:തൗഹീദ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുതുതായി ഉണ്ടാകുന്നവൻ എന്നെന്നും നിലനിൽക്കുന്നവനെ തനിപ്പിക്കുക എന്നു പറഞ്ഞാൽ എന്താണ് അർത്ഥമെന്നു മനസ്സിലായില്ല.

 മംഗലാട്ട്  ►സന്ദേശങ്ങൾ 

തൌഹീദിനെ പല ഭാഗങ്ങളാക്കി തിരിച്ചത് ലോകത്ത് ആദ്യമായി ഇബ്നുതൈമിയ്യ എന്ന പണ്ഡിതനാണ്. അദ്ദേഹത്തിനു മുന്നെ ഇസ്ലാമിക ലോകത്ത് അങ്ങിനെ ഒരു വേർ തിരിവ് പരിചയമില്ല. മുസ്ലിംങ്ങളിൽ ശിർക്ക് അഥവാ ബഹുദൈവാരാധന ആരോപിക്കാനുള്ള കുതന്ത്രത്തിന്റെ ഭാഗമായിരുന്നു അത്. അദ്ദേഹത്തെ നേതാവാക്കുന്ന വഹാബി /മുജാഹിദ് , ജമാ അത്തെ ഇസ്ലാമിക്കാരും ഇതേ രീതി തുടരുന്നു. ഈ ഭാഗം അത്ര ശരിയില്ലല്ലോ -- റസിമാൻ ടി വി 14:27, 20 ജൂലൈ 2009 (UTC)

ഒരു ഐ.പി. ചേർത്തതാണ്‌. ശരിയല്ലെന്നുറപ്പുണ്ടെങ്കിൽ നീക്കം ചെയ്യൂ.. അല്ലെങ്കിൽ അവലംബം ആവശ്യപ്പെടാം --Vssun 14:32, 20 ജൂലൈ 2009 (UTC)

ആദ്യത്തെ രണ്ടു വാചകങ്ങളിൽ അവലംബം ആവശ്യപ്പെടാം. അത് കഴിഞ്ഞുള്ള രണ്ടെണ്ണം ആരോപണങ്ങൾ മാത്രമാണെന്നാണ്‌ കണ്ടിട്ട് തോന്നുന്നത്. കൂടുതൽ വിവരമുള്ള ആരെങ്കിലും അഭിപ്രായം പറയട്ടെ -- റസിമാൻ ടി വി 14:35, 20 ജൂലൈ 2009 (UTC)

മുസ്ലിംങ്ങളിൽ ശിർക്ക് അഥവാ ബഹുദൈവാരാധന ആരോപിക്കാനുള്ള കുതന്ത്രത്തിന്റെ ഭാഗമായിരുന്നു അത്. അദ്ദേഹത്തെ നേതാവാക്കുന്ന വഹാബി /മുജാഹിദ് , ജമാ അത്തെ ഇസ്ലാമിക്കാരും ഇതേ രീതി തുടരുന്നു
ഇത് ഒരു കാഴ്ചപ്പാട് മാത്രമാണ്‌(പി.ഒ.വി). ശരിയായ വിലയിരുത്തലല്ല നീക്കം ചെയ്യുന്നതാവും നല്ലത്.--Apibrahimk 15:37, 20 ജൂലൈ 2009 (UTC)

ആ രണ്ട് വാചകങ്ങൾ മാറ്റിയിട്ടുണ്ട് -- റസിമാൻ ടി വി 16:13, 20 ജൂലൈ 2009 (UTC)

ശിർക്കിനെക്കുറിച്ചു വിവരണം ചേർക്കുക --ജാസിഫ് 20:21, 1 മാർച്ച് 2011 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:തൗഹീദ്‌&oldid=922585" എന്ന താളിൽനിന്നു ശേഖരിച്ചത്