സംവാദം:തിരൂരങ്ങാടി നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ ലേഖനം വിജ്ഞാന കോശത്തിനു ചേർന്നതാണോ? 144 നിയമസഭാ മണ്ഡലവും 20 ലോകസഭാ മണ്ഡലവും മുഴുവൻ ഗ്രാമ,ബ്ലോക്ക്,ജില്ല പഞ്ചായത്തും വിക്കിയിൽ സ്ഥാനം പിടിച്ചാൽ..ഹെൻറമ്മോ..! ഇതൊരു ഡയറക്ടറിയാവില്ലേ? സിദ്ധീഖ് 17:55, 21 നവംബർ 2007 (UTC)

ആവട്ടെ :-) ഡയറക്ടറി ആവാതിരിക്കാൻ ബാക്കി വിഷയങ്ങളിലും ലേഖനങ്ങൾ എഴുതിയാൽ മതി. simy 17:56, 21 നവംബർ 2007 (UTC)
എന്നാൽ ഞാൻ തുടങ്ങട്ടെ സിമി, കാസർഗോഡ് നിന്ന് കന്യാകുമാരി വരെ മുഴുവൻ മണ്ഡലങ്ങളും ബ്ലോക്,ഗ്രാമ,ജില്ലാ ..... :)==സിദ്ധീഖ് 19:25, 21 നവംബർ 2007 (UTC)
മുള്ള് മുരട് മുതൽ മൂർഖൻ‍ പാമ്പും കല്ല് കരട് കാഞ്ഞീര കുറ്റി വരെ വേണം വിക്കിയിൽ --ബ്ലുമാൻ‍ഗോ ക2മ 19:32, 21 നവംബർ 2007 (UTC)

മാത്രമല്ല കല്ലും മണ്ണും എന്നുവേണ്ട സകല സാധനങ്ങളും വിക്കിയിൽ ലേഖമായിട്ട് വരണം. ബ്ലോക്ക്, പഞ്ചായത്ത്, വാർഡ് തലത്തിൽ ഇതിനുമുൻ‍പും ലേഖനങ്ങൾ ഉണ്ടായിട്ടുണ്ട്. ഇനിയും ഉണ്ടാവുകയും ചെയ്യും. മുകളിൽ പറഞ്ഞിട്ടൂള്ള വിഷയങ്ങൾ എഴുതുന്നവർക്ക് എല്ലാവിധ ഭാവുകങ്ങളും, സസ്നേഹം,--സുഗീഷ് 19:37, 21 നവംബർ 2007 (UTC)

ഈ സംവാദം ഇഷ്ടായി, പ്രത്യേകിച്ചും നീലൻമാങ്ങയുടെ. ഇതൊക്കെ മറന്നുപോയിരുന്നു. :-) --സാദിക്ക്‌ ഖാലിദ്‌ 21:28, 21 നവംബർ 2007 (UTC)


വിജ്ഞാനകോശസ്വഭാവമുള്ള എന്തിനും വിക്കിയിൽ സ്ഥാനമുണ്ട്. പരമ്പരാഗത വിജ്ഞാനകോഅത്തിൽ നിന്നു വിക്കിപീഡയയ്ക്ക് ഉള്ള വ്യത്യാസവും അതാണ്‌. വിക്കിപീഡിയയിൽ വിഷയങ്ങളുടെ എണ്ണത്തിൽ ഒരു അവസാനം ഉണ്ടാകാൻ പാടില്ല. അതിനാൽ തന്നെ കാസർഗോഡ് നിന്ന് കന്യാകുമാരി വരെ മുഴുവൻ മണ്ഡലങ്ങളും ബ്ലോക്,ഗ്രാമ,ജില്ലാ.... ഇതൊക്കെ വിക്കിയിൽ വരണം. അതിനു പുറമേ മുള്ള് മുരട് മുതൽ മൂർഖൻ‍ പാമ്പും കല്ല് കരട് കാഞ്ഞീര കുറ്റി വരെ വേണം. നമുക്ക് ഒത്ത് ഒരുമിച്ചാൽ അതൊക്കെ വിക്കിയിൽ ചേർക്കാവുന്നതേ ഉള്ളൂ.ഇതും കാണുക . വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല--Shiju Alex 06:06, 22 നവംബർ 2007 (UTC)