സംവാദം:തണ്ണിമത്തൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മംഗളം ഓൺലൈനിലെ കോപ്പി[തിരുത്തുക]

ഈ ഭാഗം മംഗളം ഓൺലൈനിന്റെ കോപ്പിയാണ്‌ http://mangalam.com/index.php?page=detail&nid=23384 കൃഷി രീതി

നന്നായി സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്താണ്‌ തണ്ണിമത്തൻ കൃഷി ചെയ്യേണ്ടത്. മിതമായ അംളത്വമുള്ളതും നല്ല നീർവാർച്ചയുള്ളതുമായ മണൽ കലർന്ന മണ്ണിലാണ്‌ തണ്ണിമത്തൻ നന്നായി വളരുന്നത്. ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള കാലമാണ്‌ കൃഷിയിറക്കുന്ന സമയം.


നന്നായി കിളച്ചു പരുവപ്പെടുത്തിയ മണ്ണിൽ 60 സെ.മീ. നീളവും 60 സെ. മീ വീതിയും 45 സെ. മീ ആഴവുമുള്ള കുഴിയാണ്‌ തണ്ണിമത്തൻ കൃഷി ചെയ്യാനായി എടുക്കേണ്ടത്. തയ്യാറാക്കിയ കുഴികളിൽ ചാണകപ്പൊടിയും മണ്ണും ചേർത്ത് ഇളക്കിയിടണം.ജൈവവളമാണ്‌ കൂടുതലായി ഉപയോഗിക്കേണ്ടതെങ്കിലും രാസവളം ഉപയോഗിക്കുന്നതും കൂടുതൽ വിളവ്‌ ലഭിക്കാൻ കാരണമാകും. യൂറിയ 300 ഗ്രാം, രാജ്‌ഫോസ്‌ 500 ഗ്രാം, പൊട്ടാഷ്‌ 160 ഗ്രാം എന്നിവയാണ്‌ ചേർക്കേണ്ടത്‌.

മണ്ണിൽ കുഴിച്ചിടുന്നതിന്‌ മുൻപ്‌ 12 മണിക്കൂർ വെള്ളത്തിൽ ഇട്ടുവെച്ച്‌ നടുന്നത്‌ എളുപ്പത്തിൽ മുളയ്‌ക്കാൻ കാരണമാകും. ഒരു കുഴിയിൽ നാലു മുതൽ അഞ്ചുവരെ വിത്തുകൾ നടാം. നാടൻ കൂടാതെ, ഷുഗർ ബേബി, അർക്കജ്യോതി എന്നിങ്ങനെ വിത്തിനങ്ങളാണ്‌ കൂടുതലായി ഉപയോഗിക്കുന്നത്‌.


14 ദിവസത്തിനകം വിത്തുകൾ മുളപ്പെട്ടു ചെടി വളർന്നുവരുന്ന സമയത്ത്‌ അല്‌പം യൂറിയ ചേർത്തുകൊടുക്കാം. വള്ളികൾ പടർന്നുതുടങ്ങുന്നതിനുമുൻപായി പുതയിടണം. കുഴിക്കുപുറത്തായി പോകുന്നതിനായി കമുങ്ങിൻപട്ട, തെങ്ങോല എന്നിവ ഇട്ടു കൊടുക്കണം. കായ്‌കൾ മണ്ണിൽ തട്ടി കേടുവരാതിരിക്കാൻ ഇതു നല്ലതാണ്‌. വിത്ത്‌ മുളച്ചുവരുന്ന മാത്രയിൽ 14 ദിവസത്തോളം തുടർച്ചയായി നനയ്‌ക്കണം. വൈകുന്നേരം നനയ്‌ക്കുന്നതാണ്‌ ഉത്തമം.

പിന്നീട്‌ രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ നനച്ചാൽ മതി. മണൽ കലർന്ന മണ്ണിൽ ധാരാളമായി ഉണ്ടാകുമെങ്കിലും പലരും തണ്ണിമത്തൻ കൃഷി ചെയ്യാറില്ല. ഒരു സെന്റ്‌ സ്‌ഥലത്തുനിന്ന്‌ ശരിയായ പരിചരണം നടത്തിയാൽ 100 കിലോയിലധികം വിളവ്‌ ലഭിക്കും

പേര്[തിരുത്തുക]

ലേഖനത്തിന്റെ പേര് തണ്ണിമത്തൻ എന്നാക്കാൻ നിർദ്ദേശിക്കുന്നു. --Vssun (സുനിൽ) 23:57, 21 ജൂലൈ 2011 (UTC)

{{subst:requested move|തണ്ണിമത്തൻ }} The name popular in Kerala is 'തണ്ണിമത്തൻ'.
Anish Viswa 06:27, 8 സെപ്റ്റംബർ 2011 (UTC)

Yes check.svg --Vssun (സുനിൽ) 07:30, 8 സെപ്റ്റംബർ 2011 (UTC)

ദാഹശമനി[തിരുത്തുക]

തണ്ണിമത്തന്റെ നീര്‌ (juice)നല്ലൊരു ദാഹശമനി കൂടിയാണ്‌.

ദാഹശമനി എന്ന പ്രയോഗത്തിന് ശാസ്ത്രീയപിന്തുണയുണ്ടോ? --Vssun (സംവാദം) 02:22, 14 മാർച്ച് 2012 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:തണ്ണിമത്തൻ&oldid=1204068" എന്ന താളിൽനിന്ന് ശേഖരിച്ചത്