സംവാദം:ജോൺ ഡൺ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

metaphysical poetry ഒരു കാരണം കൊണ്ടും ആധ്യാത്മിക കവിതയല്ല. മെറ്റാഫിസിക്കൽ എന്നു തന്നെ പറയുന്നതാണ് ഉചിതം. Not4u 16:33, 2 ഏപ്രിൽ 2009 (UTC)[മറുപടി]

'ആധ്യാത്മികകവിത' എന്നല്ല 'അധ്യാത്മകവിത' എന്നാണ് ഉദ്ദേശിച്ചത്. അത് Spiritual Poetry എന്നാകുമോ? ഇല്ലെന്നാണ് എനിക്കു തോന്നുന്നത്. മെറ്റാഫിസിക്സ് തത്ത്വമീമാംസയാണ്. എന്നാൽ, തത്ത്വമീമാസാകവിത എന്നെഴുതുന്നത് അഭംഗിയാവും. മെറ്റാഫിസിക്കൽ എന്ന് ഇംഗ്ലീഷിൽ എഴുതുന്നതിനു പകരം അതിനടുത്തെങ്കിലും അർത്ഥം വരുന്ന മലയാളം ഉപയോഗിക്കാനാണ് എനിക്കിഷ്ടം. അല്ലെങ്കിൽ ഡണിനെപ്പറ്റിയുള്ള ലേഖനത്തിൽ നിറയേ ഇംഗ്ലീഷ് വാക്കുകളാവുംGeorgekutty 21:43, 2 ഏപ്രിൽ 2009 (UTC)[മറുപടി]

അദ്ധ്യാത്മവും ആദ്ധ്യാത്മികവും തമ്മിൽ എന്തു വ്യത്യാസമാണ് കാണുന്നത്? metaphysics എന്നാൽ physics ന് അപ്പുറത്തുള്ളത്. ഭൌതികത്തിനപ്പുറമുള്ളത്. അധിഭൌതികമെന്നാണ് പൊതുവേ പറയാറ്. Not4u 17:53, 5 ഏപ്രിൽ 2009 (UTC)[മറുപടി]

അധ്യാത്മകവിത എന്നെഴുതിയത് ഉത്തമബോദ്ധ്യത്തോടെയല്ല, വേറെ വഴി കാണാഞ്ഞാണ്. ഇപ്പോൾ 'മെറ്റഫിസിക്കൽ' എന്നു തിരുത്തിയിട്ടുണ്ട്.Georgekutty 18:22, 5 ഏപ്രിൽ 2009 (UTC)[മറുപടി]

ദാർശനിക/ധിഷ്ണ എന്നോ മറ്റോ ശരിയാവുമോ? --സാദിക്ക്‌ ഖാലിദ്‌ 09:47, 6 ഏപ്രിൽ 2009 (UTC) ദാർശനികവും ധൈഷണികവും ശരിയാവില്ല. ഒന്നാമത്, ഇതിന് ഒരു മലയാള പദം കണ്ടു പ്രയോഗിച്ചാൽ മെറ്റാഫിസിക്കൽ കവിത അന്വേഷിക്കുന്നവർ കാണില്ല. തത്കാലം മെറ്റാഫിസിക്കൽ എന്നുതന്നെയിരിക്കട്ടെ. എന്തുകിട്ടിയാലും അതു ബ്രാക്കറ്റിൽ മതി.Not4u 13:56, 9 ഏപ്രിൽ 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ജോൺ_ഡൺ&oldid=671454" എന്ന താളിൽനിന്ന് ശേഖരിച്ചത്