സംവാദം:ചെവി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോക്ലിയ. ലയിപ്പിക്കാം - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 21:10, 28 ജൂൺ 2013 (UTC)[മറുപടി]

ലയിപ്പിക്കേണ്ടതില്ല. സ്വതന്ത്രമായി നിൽക്കാൻ വ്യാപ്തിയുള്ളതും ചെവിയിൽനിന്നു വ്യത്യസ്തമായി ആന്തരികമായ അസ്തിത്വമുള്ളതുമാണു് കോക്ലിയ. എന്നാൽ ഇപ്പോൾ തലക്കെട്ടിൽ അധികമുള്ള പൂർണ്ണവിരാമചിഹ്നം നീക്കം ചെയ്യേണ്ടതാണു്. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 21:40, 28 ജൂൺ 2013 (UTC)[മറുപടി]

കോക്ലിയയിൽ ഇപ്പോൽ പറഞ്ഞതു മുഴുവൻ തന്നെ ചെവിയിൽ ഉണ്ട്. സ്വന്തമായി നിൽക്കാം, പക്ഷേ അതിന് ഇങ്ങനെ രണ്ടു വരി എഴുതിയതു കൊണ്ടെന്തുകാര്യം? --Vinayaraj (സംവാദം) 01:33, 29 ജൂൺ 2013 (UTC)[മറുപടി]
ഇങ്ങനെ ഉള്ളിലേക്കു ലയിപ്പിച്ചുകൊണ്ടല്ല വിക്കിലേഖനങ്ങൾ വികസിപ്പിക്കേണ്ടതു്. ഒരു പുതിയ ഉപയോക്താവ് വികാസത്തിനുള്ള എന്തെങ്കിലും ആശയം ഉദ്ദേശിച്ചുകൊണ്ടാവും പുതുതായി ഒരു ഹൈപ്പർലിങ്ക്/ലേഖനം തുറന്നിട്ടുണ്ടാവുക. അതു് ഉടനെത്തന്നെ അടച്ചു കെട്ടുക എന്നതു് യുക്തമായ രീതിയല്ല. :( ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 04:04, 29 ജൂൺ 2013 (UTC)[മറുപടി]
ഞാൻ വിട്ടു --Vinayaraj (സംവാദം) 07:03, 29 ജൂൺ 2013 (UTC)[മറുപടി]
ചെവിക്കകത്തെ ഒരു ചെറിയ ഭാഗം ആണ് കോക്ലിയ എന്നറിയാമായിരുന്നെങ്കിലും അത് ഒരു സംഭവം ആണെന്ന് അറിയില്ലായിരുന്നു. ലേഖനം വികസിക്കാനുള്ള വകുപ്പുന്ടെങ്കിൽ സ്വതന്ത്രമായിട്ട്ടു തന്നെ നില നിർത്താം - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 20:30, 29 ജൂൺ 2013 (UTC)[മറുപടി]
വിശ്വപ്രഭ പറഞ്ഞത് ശരിയാണ്.. ഇംഗ്ലീഷ് വിക്കിയിൽ Cochlea എന്ന ഒരു ലേഖനം തന്നെ ഉണ്ട്. പക്ഷെ ഇവിടെ കോക്ലിയ ലയിപ്പിക്കണോ എന്നാ കാര്യത്തിൽ ഒരു തീരുമാനം ആവുന്നതിനു മുന്നേ ആരോ താൾ ലയിപ്പിച്ചു കഴിഞ്ഞു :( - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 20:44, 29 ജൂൺ 2013 (UTC)[മറുപടി]
കുറേക്കാലം കോക്ലിയക്കകത്തായിരുന്നു എന്റെ ലാവണം. ശരിക്കും അതൊരു സംഭവം തന്നെയാണു്. CI :) ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 20:46, 29 ജൂൺ 2013 (UTC)[മറുപടി]
EN വിക്കിയിൽ നിന്ന് auditory portion, bony labyrinth എന്നത് പോലുള്ള വാക്കുകൾ തർജമ ചെയ്യാനുള്ള സാങ്കേതിക ജ്ഞാനവും ഭാഷ ജ്ഞാനവും എനിക്കില്ല. ഇല്ലേൽ ഞാൻ ഒന്ന് ശ്രമിച്ചെനേ.. തല്ക്കാലം അറിയാവുന്ന വേറെ വല്ല ലേഖനവും നന്നാക്കാൻ ശ്രമിക്കാം -- Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 20:58, 29 ജൂൺ 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ചെവി&oldid=4024907" എന്ന താളിൽനിന്ന് ശേഖരിച്ചത്